Friday, November 19, 2010

ഓര്‍മ്മകള്‍ വിടരുന്നത്‌...

ഇന്നലെയും അതവിടെയുണ്ടായിരുന്നു..
സുരഭിലമായ ഒരു ചുവന്ന റോസ്‌..
വെളുത്ത മാലാഖമാര്‍ പാറിനടക്കും
വരാന്തകളില്‍,
ചുമച്ചു തളര്‍ന്ന നരച്ച വാര്‍ദ്ധക്യത്തിന്റെ
ഇരുണ്ട വാര്‍ഡുകളില്‍
ആ സൗരഭ്യം പകര്‍ന്നു പരന്നു...
കാത്തിരിപ്പിന്റെ അവസാനമറിയാതെ
കൂട്ടിരിപ്പിന്‍ കാവലാളുകള്‍
വിറങ്ങലിക്കുന്ന ഇടനാഴികളില്‍
ആ സൗരഭ്യം പരന്നുകൊണ്ടേയിരുന്നു....
യൗവ്വനം മറന്ന മേല്‍ക്കൂരയ്ക്ക്‌ താഴെ
നീണ്ടുനിവര്‍ന്നു ഞാൻ....
കിടയ്ക്കക്കരുകില്‍,
ഇന്നലെയും അതവിടെയുണ്ടായിരുന്നു
സുരഭിലമായ ഒരു ചുവന്ന റോസ്‌..!
വിരലുകള്‍ വെറുതെ
അതുമിതും പറഞ്ഞിഴചേരുമ്പോള്‍
ഞാന്‍ സ്വപ്നം കാണുകയായിരുന്നു...
കൊതുകുകളുടെ അക്ഷൗഹിണിക്കുനടുവില്‍
എന്റെ സ്വപ്നം എറിഞ്ഞുടയ്ക്കപ്പെട്ടു..
ഗസലുകളായും ശ്രുതി സൗഭഗമാര്‍ന്ന
കീര്‍ത്തനങ്ങളായും അക്ഷൗഹിണി
എനിക്കുചുറ്റും വട്ടമിട്ടു..
ജീവിതം തിരിച്ചുകിട്ടുന്ന
ഉജ്ജ്വലവും, ശുഭപര്യവസായിയുമായ
സ്വപ്നം കണ്ടുതുടങ്ങിയതിനുപിന്നില്‍
ആ ചുവന്ന റോസ്‌ തന്നെ..
ഇന്നലെയും അതവിടെയുണ്ടായിരുന്നു
സുരഭിലമായ ഒരു ചുവന്ന റോസ്‌..!
പ്രതീക്ഷകളുടെ ഇഞ്ചക്ഷനുകളില്‍
ലഹരി നിറച്ചു വീണ്ടും ജീവിതത്തെ
സ്വപ്നം കാണാം..
വെളുത്ത മാലാഖമാര്‍ പാറിനടക്കട്ടെ..,
കൊതുകിന്റെ അക്ഷൗഹിണികള്‍
ശോകഭരിതമായ ഗസലുകള്‍ പാടട്ടെ!
ഇടയ്ക്ക്‌.....
അലോസരപ്പെടുത്തുന്ന ഒരു നിലവിളി..
ആരുടേയോ ശകാരം..
ഏതവന്റേയോ ഒരു പ്രാര്‍ത്ഥന..
ഇത്രകൂടിയായാല്‍ ശുഭം....
തീര്‍ന്നു....
ഒരു രാത്രികൂടി പരിപൂര്‍ണ്ണം..!
മരുന്നുകളുടെ മാസ്മരികതയില്‍
വീണ്ടും ജീവിതത്തെ സ്വപ്നം കാണാം..
ഓര്‍മ്മകള്‍ വിടരുന്നതും അപ്പോഴാണ്‌..
ഇന്നലെയും അതവിടെയുണ്ടായിരുന്നില്ലേ?
സുരഭിലമായ ആ ചുവന്ന റോസ്‌..?

8 പേർ മൊഴിഞ്ഞു:

ശ്രീ said...

ആദ്യ കമന്റ് എന്റെ വക ആകട്ടേ.

നന്നായിരിയ്ക്കുന്നു മാഷേ... ഇനിയും എഴുതുക.
:)

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

PIN said...

വളരെ നല്ല വരികൾ.
നിങ്ങളുടെ പുതിയ ശ്രമത്തിന്‌ എല്ലാവിധ വിജയാശംസകളും നേരുന്നു...

മാന്മിഴി.... said...

kollaaaaammmmm

ചെകുത്താന്‍ said...

ങും !!!

നിശാസുരഭി said...

ആശംസകള്‍

പദസ്വനം said...

ആശംസകള്‍...
നല്ല എഴുത്ത്...
നല്ല വര...
ആ ചുവന്ന റോസ് എന്നും അവിടെയുണ്ടാകട്ടെ, ആ ഓര്‍മ്മകള്‍ പോലെ തന്നെ......

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മനോഹരമായ കവിത