
ഒരു വോട്ടും
ഫല്‍ഗുനന്‍ പിള്ളയുടെ എലിപ്പത്തായവും!
ഞാന്‍ അവളേയും കൊണ്ട് 25 കി.മി. വേഗതയില്‍ വോട്ട് ചെയ്യാനായി ചീറിപ്പായുമ്പോള്‍ അവളോട് പറഞ്ഞത് മറ്റൊന്നുമല്ല, ഇത്തവണ നീ വല്ല ചക്കയ്ക്കോ, മാങ്ങയ്ക്കോ, പഴുതാരയ്ക്കോ വേണം വോട്ടിടാന്‍ എന്നായിരുന്നു.
ഇലക്ഷനു പോകുന്നതുകൊണ്ട് മനപ്പൂര്‍വ്വം ഹെല്‍മെറ്റെടുത്തില്ല. അല്ലെങ്കില്‍ തന്നെ ഇലക്ഷന്‍ ദിവസം എന്തര് പോലീസ്, എന്തര് ചെക്കിംഗ്... പോളിംഗ് ബൂത്തിനുമുന്നില്‍ അവളെ ഇറക്കിയശേഷം തിരികെ വീണ്ടും 25 കി.മി. വേഗതയില്‍ തൊട്ടടുത്ത എന്റെ പോളിംഗ് ബൂത്തിലേയ്ക്ക്...വളവ് തിരിഞ്ഞതും എന്നെ ഞെട്ടിച്ചുകൊണ്ട് അതാ നില്‍ക്കുന്നു 'പെറ്റിയടിപ്പതിന്‍ മക്കള്‍ കൂട്ടം'... എസ്.ഐയും കിങ്കര പുങ്കവന്മാരും ഉണ്ട്.. ഭാഗ്യമെന്നു പറയട്ടെ, എന്റെ 25 കി.മി. വേഗതയില്‍ ഒരു പുക മാത്രമെ അവര്‍ക്കു കാണാന്‍ കഴിഞ്ഞുള്ളു. ബൂത്തിനുസമീപമെത്തിയപ്പോള്‍ യുഡിഎഫിന്റേയും, എൽഡിഎഫിന്റേയും, താമരയുടേയും ആള്‍ക്കാര്‍ എന്നെ നോക്കി കണ്ണിറുക്കുന്നു. 'ഇത് നമ്മ സൊന്തം ആള്' എന്ന് മൂന്നു ടീമും മനസ്സിലുറപ്പിച്ചുകാണും.. ടീമുകളെ കൈവീശിക്കാണിച്ചിട്ട് ഒരു പുഞ്ചിരിയോടെ ഞാൻ വോട്ടിടാനുള്ള ക്യൂവിലേയ്ക്ക്.. എനിക്കുപോലും തിരിച്ചറിയാന്‍ പറ്റാത്ത എന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചപ്പോള്‍ ഇടതുചൂണ്ടുവിരലില്‍ ഒരു ദുഷ്ടന്‍ മഷി കോരിയൊഴിച്ചു...ഒടുവിൽ..സംഗതി ക്ലീന്‍..സൈറണ്‍ മുഴങ്ങിയപ്പോള്‍ ഞാന്‍ അമര്‍ത്തിയ ചിഹ്നത്തിലേയ്ക്ക് ഒന്നുകൂടി നോക്കി ഉറപ്പുവരുത്തി..സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഫല്‍ഗുനന്‍ പിള്ളയുടെ 'എലിപ്പത്തായത്തിനുതന്നെ..! വിയര്‍ത്തുകുളിച്ചു പുറത്തിറങ്ങിയപ്പോള്‍ ടീമുകൾ എന്നെ വളഞ്ഞു.."അണ്ണാ വോട്ടാര്‍ക്കിട്ടു..?" ഒരേ ടൈമിങ്ങില്‍ ഒരൊറ്റ ചോദ്യം..! മൂന്നുടീമിനേയും ഞാന്‍ ഒളികണ്ണാല്‍ ഒന്നു നോക്കിയിട്ടു പറഞ്ഞു "ശ്രീരാമനു തന്നെ"...ആദ്യം അവരൊന്നു ഞെട്ടിയെങ്കിലും കാര്യം പുടികിട്ടിയപ്പോള്‍ ഹാപ്പിയായി.. എന്തായിരിയ്ക്കും എനിക്കു പണി കിട്ടാത്ത ആ ഉത്തരത്തിന്റെ പൊരുൾ..? ഊഹിച്ചുനോക്കൂ...
പൊരുള്‍.(1) ഇലക്ഷന്‍ പ്രചരണകാലത്ത് ശശി തരൂരിനെ നേരില്‍ക്കണ്ട ഭൂരിഭാഗം പേരും പറഞ്ഞത് ശശിയണ്ണനെ സാക്ഷാല്‍ ശ്രീരാമനാക്കാന്‍ പറ്റിയ മുഖമുള്ള നേതാവാണെന്നാണ്.
പൊരുള്‍.(2)രാമചന്ദ്രന്‍ നായര്‍ എന്ന പേരില്‍തന്നെയുണ്ട് ശ്രീരാമന്‍.
പൊരുള്‍.(3) ബി.ജെ.പി.യുടെ കുല ദൈവം സാക്ഷാല്‍ ശ്രീരാമനല്ലെ.
അപ്പോ 'ശ്രീരാമനുതന്നെ എന്റെ വോട്ട്' എന്ന എന്റെ മറുപടിയില്‍ മൂന്നു ടീമുകളും തൃപ്തരായതിനു കാരണം പുരിഞ്ചിതാ..! പക്ഷെ തെരെഞ്ഞെടുപ്പു ഫലം വരുമ്പോള്‍ ഒരാള്‍ മാത്രം ഞെട്ടും.. മറ്റാരുമല്ല, എലിപ്പത്തായ ചിഹ്നക്കാരനും സ്വതന്ത്രനും അവിവാഹിതനുമായ സാക്ഷാല്‍ ഫല്‍ഗുനന്‍ പിള്ള! തനിക്കു കിട്ടിയ രണ്ട് വോട്ടില്‍ ഒന്നാരുടേതാണെന്നറിയാനുള്ള അദ്ദേഹത്തിന്റെ അത്യധികമായ ആകാംഷയെ ഞാന്‍ വിസ്മരിക്കുന്നു..!
13 പേർ മൊഴിഞ്ഞു:
വരകള്‍ വളരെ നന്നായി
രതീഷ്
നന്നായിരിക്കുന്നു ശ്രീ സുനിൽ ഭായ് .. പ്രവാസികൾക്ക് ഈ അനുഭവങ്ങൾ ഒരു തീരാ നഷ്ടം തന്നെ
കൊള്ളാം മാഷേ
:)
“ശ്രീരാമനുതന്നെ “
പണിക്കരേ അപാര പുത്തിതന്നെ :) :)സമ്മതിച്ചു.
ഈ പോസ്റ്റ് പ്രിന്റെടുത്ത് ഫല്‍ഗുനന്‍ പിള്ളയ്ക്ക് അയച്ച് കൊടുത്തേക്ക്. അല്ലെങ്കില്‍ അതിയാനാ 2 വോട്ടിനെപ്പറ്റി ആലോചിച്ച് ടെനഷനടിച്ച് കാലിയായിപ്പോകും :) :)
കൊള്ളാം!!
jai sri ram
jai sriram
ഹൊ.. ഫല്‍ഗുനന്‍ പിള്ളയുടെ ഭാര്യ ഇനി തെറ്റിദ്ധരിക്കപെടില്ല... :)
ഒന്നും മറക്കില്ല രാമാ..
:) പറ്റിക്കത്സാണല്ലേ.
ഹ ഹ.... 25 കിലോമീറ്റര്‍ വേഗതയില്‍ പോയത് ഏത് കമ്പനിയുടെ 2 വീലറിലാ....
25 കി.മി. വേഗതയില്‍ വോട്ട് ചെയ്യാനായി ചീറിപ്പായുമ്പോള്‍....
:)
അദാണ് പണിക്കർ :)
താമരയിലമര്ത്തിയാല്‍ അരിവാള്‍ തെളിയുകയും കൈപ്പത്തിലേക്ക് പോവുകയും ചെയ്യുന്ന വിദ്യയുള്ള പെട്ടികള്‍ വന്നത് പണിക്കര്‍ജി അറിഞ്ഞില്ലേ?
Post a Comment