കലണ്ടർ
ഉരുകിത്തീർന്നൊരു മെഴുകായ് വർഷം
ഒഴുകിയൊലിച്ചു മരിയ്ക്കുമ്പോൾ
ചുവരിൽപ്പുതിയൊരു വർഷം മെല്ലെ
പ്രഭയാൽ നിന്നു ചിരിക്കുന്നു...
അവധികൾ കുറവാണെങ്കിലുമുണ്ടൊരു
പുതിയ കിനാവിൻ പൂക്കാലം,
തിരികെ വരാനായുള്ളിൽപ്പേറും
മൂഡവിചാരപ്പൂക്കാലം...
നാടുംവീടും വിട്ടൊരുമണലിൽ-
ക്കുഴഞ്ഞുപോകും യൗവ്വനമേ,
കൊഴിഞ്ഞുപോകും ദിനമതുവേഗം
തളർന്നുപോകരുതതുവരെ നീ...
19 പേർ മൊഴിഞ്ഞു:
നാടുംവീടും വിട്ടൊരുമണലിൽ-
ക്കുഴഞ്ഞുപോകും യൗവ്വനമേ,
കൊഴിഞ്ഞുപോകും ദിനമതുവേഗം
തളർന്നുപോകരുതതുവരെ നീ...
വളരെ നേരായ വര്‍ഷാന്തങ്ങള്‍ ലളിതമായി വരച്ചിരിക്കുന്നു.
പ്രതിക്ഷകള്‍ നിറച്ച കറുപ്പും ചുവപ്പുമുള്ള
പുതിയ ദിനങ്ങള്‍ കാണുവാന്‍
പുലരികള്‍ കാത്തിരിക്കാം
നവവത്സര ആശംസകള്‍
അടിപൊളി ശബ്ദം ,കവിത നേരത്തെ വായിച്ചിരുന്നു .
നാടുംവീടും വിട്ടൊരുമണലിൽ-
ക്കുഴഞ്ഞുപോകും യൗവ്വനമേ,
കൊഴിഞ്ഞുപോകും ദിനമതുവേഗം
തളർന്നുപോകരുതതുവരെ നീ...
Good rendering...
കവിതയുടെ മഴയുള്ളതാളം ആ ആലാപനത്തില്‍ കേള്‍ക്കാം മനോഹരമായ അവതരണം
ചൊല്ലി കേട്ടപ്പോ കൂടുതല്‍ ഭംഗിയും അര്‍ത്ഥവും തോന്നി
പുതുവത്സരാശംസകള്‍
നല്ല ശബ്ദം... നല്ല ആലാപനം
ഇത് കലക്കീട്ടാ പണിക്കരേ നല്ല ശബ്ദം
ആശംസകൾ
മനോഹരമായ ശബ്ദം..നല്ല ആലാപനം
ആശംസകള്‍..!!
നല്ല വരികൾ, നല്ല ആലാപനം....ആശംസകൾ...
പണിക്കരുടെ രൂപവും ശബ്ദവും തമ്മില്‍ നല്ല ചേര്‍ച്ച !
എനിക്കു ഇഷ്ടപ്പെട്ടു..
നവവത്സരാശംസകള്‍!..
കവിയ്ക്ക് പുതുവത്സരാശംസകള്‍
ഈ കവിത ഭൂതത്താന്റെ ശബദത്തിൽ ഇവിടെ
സജി (സ്വാമി നാണയാനന്ദ)യുടെ അഭിപ്രായം അല്പം തെറ്റത്രേ :
പണിക്കരുടെ രൂപവും ശബ്ദവും തമ്മില്‍ നല്ല ചേര്‍ച്ച ഉ..സോറി...ഇല്ല. ആ കണ്ണുകള്‍ നോക്കിയാല്‍ ശബ്ദം ഒരു ബിന്ദു പണിക്കര്‍ക്കപ്പുറം പോവില്ല എന്നു തോന്നിച്ചിരുന്നു.
ഇപ്പോളിതാ, ഉഗ്രഘനഗംഭീരന്‍ ശബ്ദ്!
അസ്സലായി !
സുനില്‍ പണിക്കര്‍
മനോഹരമായി ചൊല്ലിയിരിക്കുന്നു.
പണിക്കരുടെ ചിത്രരചന പോലെ തന്നെ
ആലാപനവും. ഒന്നും കൂടിചിന്തിക്കണ്ട
ഒരു നല്ല മൈക്ക് 2010 ല്‍ വങ്ങിക്കോ ട്ടോ
2010നെ പ്രതീക്ഷയോടെ വരവേല്‍ക്കാം
സര്‌വ്വ നന്മയും സന്തോഷവും ആയുരാരോഗ്യവും
പുതുവര്‍ഷത്തില്‍ കൂട്ടുണ്ടാവട്ടെ!
പ്രാര്‍ത്ഥനയോടെ മാണിക്യം
പ്രിയപ്പെട്ട
പാവപ്പെട്ടവൻ, കാപ്പ്സ്, കറുത്തേടം, കണ്ണനുണ്ണി, അഭി, രഞ്ജിത് ഭായ്, പുള്ളിപ്പുലി, സജീബ് ഖാൻ, ഗോപകുമാർ, സജി അച്ചായൻ, പാവത്താൻ, കാർട്ടൂണിസ്റ്റ്, മാണിക്യം..
കവിത കേട്ടതിന് നന്ദി.
പണിക്കരേട്ടാ,,പുലി തന്നെ പുലി ,,,,പുപ്പൂലി..
എവിടുന്നു വരുന്നൂ ഈ ബാസ്സ്....ഗംഭീരം
Post a Comment