1.അകന്നുപോകുന്തോറും
കൂടുതല്‍ കൂടുതല്‍
അടുത്തുകൊണ്ടേയിരിക്കുന്നത്,
പ്രണയം നിറഞ്ഞിരിക്കുന്ന
നമ്മുടെ മനസ്സുകളല്ലാതെ
മറ്റൊന്നുമല്ല...
അടുത്തുവരുമ്പോഴും
അത് കൂടുതല്‍ കൂടുതല്‍
അടുത്തുകൊണ്ടേയിരിക്കുകതന്നെചെയ്യും..!
2.മരങ്ങളും മലര്‍വാടിയും മാഞ്ഞകന്ന്,
പുഴകളും പൂക്കളും മറഞ്ഞകന്ന്
ഞാനെത്ര ദൂരെയാണ്.....
ഹാ...പ്രണയമേ;
ഈ മരുഭൂമിയില്‍,
വേദനകളുടെ ഈ വേനലില്‍
എന്റെ ഹൃദയം കരിയാതിരിക്കട്ടെ.....!




















