Wednesday, December 30, 2009
കലണ്ടർ
കലണ്ടർ
ഉരുകിത്തീർന്നൊരു മെഴുകായ് വർഷം
ഒഴുകിയൊലിച്ചു മരിയ്ക്കുമ്പോൾ
ചുവരിൽപ്പുതിയൊരു വർഷം മെല്ലെ
പ്രഭയാൽ നിന്നു ചിരിക്കുന്നു...
അവധികൾ കുറവാണെങ്കിലുമുണ്ടൊരു
പുതിയ കിനാവിൻ പൂക്കാലം,
തിരികെ വരാനായുള്ളിൽപ്പേറും
മൂഡവിചാരപ്പൂക്കാലം...
നാടുംവീടും വിട്ടൊരുമണലിൽ-
ക്കുഴഞ്ഞുപോകും യൗവ്വനമേ,
കൊഴിഞ്ഞുപോകും ദിനമതുവേഗം
തളർന്നുപോകരുതതുവരെ നീ...
Sunday, December 27, 2009
Saturday, December 26, 2009
കലണ്ടർ
ഉരുകിത്തീർന്നൊരു മെഴുകായ് വർഷം
ഒഴുകിയൊലിച്ചു മരിയ്ക്കുമ്പോൾ
ചുവരിൽപ്പുതിയൊരു വർഷം മെല്ലെ
പ്രഭയാൽ നിന്നു ചിരിക്കുന്നു...
അവധികൾ കുറവാണെങ്കിലുമുണ്ടൊരു
പുതിയ കിനാവിൻ പൂക്കാലം,
തിരികെ വരാനായുള്ളിൽപ്പേറും
മൂഡവിചാരപ്പൂക്കാലം...
നാടുംവീടും വിട്ടൊരുമണലിൽ-
ക്കുഴഞ്ഞുപോകും യൗവ്വനമേ,
കൊഴിഞ്ഞുപോകും ദിനമതുവേഗം
തളർന്നുപോകരുതതുവരെ നീ...
ഒഴുകിയൊലിച്ചു മരിയ്ക്കുമ്പോൾ
ചുവരിൽപ്പുതിയൊരു വർഷം മെല്ലെ
പ്രഭയാൽ നിന്നു ചിരിക്കുന്നു...
അവധികൾ കുറവാണെങ്കിലുമുണ്ടൊരു
പുതിയ കിനാവിൻ പൂക്കാലം,
തിരികെ വരാനായുള്ളിൽപ്പേറും
മൂഡവിചാരപ്പൂക്കാലം...
നാടുംവീടും വിട്ടൊരുമണലിൽ-
ക്കുഴഞ്ഞുപോകും യൗവ്വനമേ,
കൊഴിഞ്ഞുപോകും ദിനമതുവേഗം
തളർന്നുപോകരുതതുവരെ നീ...
2010-ലെ നിങ്ങളുടെ ഭാവിഫലം!
ചിങ്ങശനി മകര വ്യാഴക്കാലം കൊല്ലവർഷം 1185 കർക്കിടകം 31 ഞായറാഴ്ച രാത്രി എത്രയോ മണിക്ക് തിരുവാതിര നക്ഷത്രം ഒന്നാം പാദത്തിൽ മിഥുനക്കൂറിൽ ചിങ്ങ രവി സംക്രമം പുതുവർഷാരംഭം..!

അശ്വതി:
വർഷത്തിന്റെ 'മദ്യ'ഘട്ടത്തിൽ വ്യാഴം കർമ്മഭാവത്തിൽ നിൽക്കുന്നതിനാൽ ഇടയ്ക്കിടെ മൂത്രശങ്ക എന്ന ആശങ്കയ്ക്കിടവരും. മദ്യത്തിൽ വെള്ളം ചേർക്കാതെ കുടിച്ചാൽ പരമാവധി ഈ ശങ്ക കുറഞ്ഞു കിട്ടും. ചിങ്ങം രാശിയിൽ കേതുവന്നു കൂട്ടിയിടിക്കാനുള്ള സാധ്യതയുള്ളതുകൊണ്ട് കാർട്ടൂണിസ്റ്റുകൾക്കും, എഴുത്തുകാർക്കും പൊതുവെ മോശം കാലമാണിത്. ഏറ്റെടുത്ത വർക്കുകൾ പൂർത്തിയാക്കാത്തതിനാൽ ദേഹോപദ്രവത്തിനു സാധ്യത കാണുന്നു. പൊതുവെ വിമർശനങ്ങളും, ഭീഷണികളും നേരിടേണ്ടി വരുമെന്നതിനാൽ സുധീർനാഥും, പണിക്കരും എഴുത്തും വരയും മതിയാക്കി കിണറിനു കുഴി കുത്താൻ പോയി ഉപജീവനം നടത്തും. ദോഷപരിഹാരത്തിന് ബിവറേജസ്സിനുമുന്നിൽ പോയി മൂന്നുനേരം നമസ്കരിക്കുക. പാവപ്പെട്ട കുടിയന്മാർക്ക് പൈന്റ് വാങ്ങിക്കൊടുത്തു അന്നദാനം നടത്തുക. പുള്ളിപ്പുലികൾക്ക് തേക്കടിയിലോ, പേപ്പാറയിലോ പുതിയ ജോലികൾ തരപ്പെടും. ഓട്ടപ്പന്തയത്തിൽ ഇത്തവണയും അഗ്രജനു മൂന്നാം സ്ഥാനം നേടാൻ കഴിയും.
ഭരണി:
കുജൻ സജീവമായതിനാൽ നിത്യേന കുളിക്കാതെ ഓഫീസിൽ പോകുന്ന പതിവ് പോങ്ങുമ്മൂടൻ തുടരും. മേലധികാരി ദീർഘകാല അവധിയിൽ പ്രവേശിക്കുന്നതിനാൽ സ്ഥിരമുള്ള തള്ളയ്ക്കുവിളി കേൾക്കേണ്ടിവരില്ല. സോപ്പ്, ടൂത്ത്പേസ്റ്റ്, ബ്രഷ് തുടങ്ങിയവയോടുള്ള അലർജി ക്രമാതീതമാകും. സ്പ്രേയുടെ ഉപയോഗം പരമാവധി കുറച്ചില്ലെങ്കിൽ സാമ്പത്തിക പരാധീനതകൾ വർദ്ധിക്കും. കഷ്ടകാലം ഉച്ചിയിൽ നിൽക്കുന്ന അനോണിമാർ വളരെ സൂക്ഷിക്കുക, ഭാര്യയുടെ ലൈംഗികതയോടുള്ള വൈമുഖ്യത്തിനു കാരണമന്വേഷിക്കാൻ പൈങ്കിളി വാരികയിലെ ഡോക്ടറോടു ചോദിച്ചിട്ടുകാര്യമില്ല. മാസത്തിലൊരിക്കലെങ്കിലും കുളിയ്ക്കുകയും, അടിവസ്ത്രം നനയ്ക്കുകയും ചെയ്താലീ പ്രശ്നത്തിന്റെ ദോഷകാഠിന്യം കുറയ്ക്കാം. കഷണ്ടിയുള്ള ഭായിമാർ കുംഭത്തിൽ രംഭയെ സ്വപ്നം കാണും. ഇടവത്തിൽ അവശേഷിക്കുന്ന മുടി അങ്ങിങ്ങു നരയ്ക്കും. നവംബറിന്റെ തുടക്കത്തിൽ സത്യം പറയുന്നവർക്കുനേരെ കൊഞ്ഞനം കുത്തുകയും, ഇളിഭ്യത മറയ്ക്കാൻ പല്ലിളിച്ചുകാട്ടുകയും ചെയ്യും. മോഹൻലാലിനെ അനുകരിച്ചനുകരിച്ച് N.C.C- യിൽ കേഡർ സ്ഥാനം നേടും.
കാർത്തിക:
ഈ കൂറുകാർക്ക് കണ്ടകശനി മണ്ടയിൽ നിൽക്കുന്ന കാലമാണ്. ദോഷഫലമുള്ളതിനാൽ അയൽക്കാരുടെ തെങ്ങുകൾക്ക് മണ്ട കാണില്ല. കഷണ്ടി മറയ്ക്കാൻ ഗൾഫ് ഗേറ്റ് പരസ്യത്തിലാകൃഷ്ടനാകും. ചിങ്ങത്തിൽ അങ്ങിങ്ങു മഴ പെയ്യുമെന്നതിനാൽ കുട എപ്പോഴും കൈയിൽ കരുതുക. വർഷത്തിന്റെ അവസാനപാദത്തിൽ, മുള്ളൂർക്കാരന് പാദത്തിൽ പുണ്ണുകടിയും Html ദോഷവും ഉണ്ടാകും. താടിയും, മുടിയും വടിക്കാൻ 5 കിലോ ബ്ലേഡ് കൊറിയറായി അനോണി അയച്ചുകൊടുക്കും.ഉഷ്ണശരീരികൾ ഭോഗതൃഷ്ണകൾ അവസാനിപ്പിക്കുക. ദോഷപരിഹാരത്തിനായി പമ്മന്റെ നോവലുകൾക്കൊപ്പം കൊടകരപുരാണവും ബെർളിത്തരങ്ങളും വായിച്ചു സംതൃപ്തി കണ്ടെത്തുക. ഉത്തരാധുനിക കവികൾക്ക് ഉറുമ്പ് കടികളും, ഭ്രാന്തന്റെ ഉപദ്രവവും ഉണ്ടാകും.
പിഷാരടി മാഷിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിക്കും.
രോഹിണി:
വർഷാരാംഭം വ്യയാധിപൻ ദയാശ്യൂന്യനാകയാൽ പാമരന്റെ രോഗങ്ങൾക്ക് അറുതി ഉണ്ടാവുകയില്ല. എപ്പോഴും പൂമരങ്ങളെ സ്നേഹിക്കുക.വായുകോപം ഗുണകരമാകുന്ന വർഷം. ഗ്യാസിന്റെ അസുഖം വർദ്ധിക്കുമെങ്കിലും വീട്ടിലെ ഗ്യാസിന്റെ ദൗർലഭ്യത പരിഹരിക്കപ്പെടും. ഐശ്വര്യപൂർണ്ണമായ ഈ വർഷത്തിന്റെ ആദ്യപകുതിയിൽ സ്വന്തമായി ഗ്യാസ് ഏജൻസി നടത്തിയാൽ രക്ഷപ്പെടാനുള്ള സാധ്യത കാണുന്നു. മുട്ട, ഉരുളക്കിഴങ്ങ്, ചക്കക്കുരു തുടങ്ങിയവ കൂടുതൽ കഴിക്കാതിരിക്കുക. പൊതുവെ ഗ്യാസ് കൂടുതലായതിനാൽ ഇവയുടെ ഉപയോഗം നിമിത്തം ദുർഗന്ധസാധ്യത വളരെ കൂടുതലാകും. കേരളാഫാർമർ സ്വന്തമായി പത്തേക്കർ ഭൂമി വാങ്ങി കുമ്പളങ്ങ കൃഷി തുടങ്ങും. ഏത്തൻകാ പഴുക്കുമ്പോൾ വായ്പ്പുണ്ണു വർദ്ധിക്കും. മണ്ഡരി കാലമായതിനാൽ ധൈര്യമായി തെങ്ങിന്റെ ചോട്ടിൽ ചെന്നു നിൽക്കാം. മണ്ണിരകളെ ചൂണ്ടക്കാർക്ക് ഇരയാക്കി വിൽക്കാൻ പുതിയ ഫാമുകൾ തുടങ്ങും.
മകയിരം:
ശുഭാശുഭങ്ങൾ നിറഞ്ഞ വർഷം. സഹയാത്രികൻ യാത്രക്കാരില്ലാത്തതിനാൽ ക്വട്ടേഷൻ ഫീസുകൾ കൂട്ടും. ഗുണ്ടകൾ അണ്ടിപ്പരിപ്പ് കഴിക്കാതിരിക്കുക. ഞണ്ട്, ഉണ്ടമ്പൊരി ഇവ പൂർണ്ണമായും ഉപേക്ഷിക്കുക. രാഷ്ട്രീയക്കാരുടെ നിർബന്ധത്താൽ നഗരഹൃദയത്തിൽ സ്വന്തമായി ക്വട്ടേഷൻ ഓഫീസുകൾ തുടങ്ങും. രാശ്യാധിപൻ ഉന്നതിയിലായതിനാൽ വേശ്യാഗൃഹങ്ങളിൽ സ്ഥിര സന്ദർശനം നടത്തും. ഒറ്റയാൻ വീണ്ടും ബൂലോകത്ത് ഒറ്റപ്പെടും. എതിർ സംഘങ്ങളിൽ നിന്നുമുള്ള ആഭിചാരക്രിയകൾ നിശ്ശേഷംകുറയും. പൊട്ടസ്ലേറ്റിന് പൊട്ടാത്ത സ്ലേറ്റ് കിട്ടാൻ സാധ്യതയുള്ള വർഷമാണിത്. അക്ഷരങ്ങൾ എഴുതിപഠിക്കുമ്പോൾ കൂടുതൽ തെറ്റുവരാതിരിക്കാൻ ഇതു ഗുണം ചെയ്യും. ദോഷപരിഹാരത്തിനായി HIV ഇല്ലെങ്കിൽ രക്തദാനം നടത്തുക.
തിരുവാതിര:
രാഹുകേതുക്കളുടെ ശുംഭാവസ്ഥയിൽ പഴയതുപോലെ സ്ഥിരമായി ശംഭു വയ്ക്കും. പാൻപരാഗ് കമ്പനിയുമായി ചാണക്യൻ വാണിജ്യ കരാറുകളിലേർപ്പെടും. ഏഴരവർഷമായി അനുഭവിച്ചുപോരുന്ന ശംഭുവിന്റെ പുതിയ പാക്കറ്റുകളിൽ പല്ലി, പാറ്റ തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത് കൂടുതൽ സന്തോഷത്തിനുവക തരും. ഗണേഷ്, ഹാൻസ്, തുളസി തുടങ്ങിയ മറ്റു കമ്പനിക്കാർ താൽക്കാലിക കാര്യലാഭത്തിനായി നിങ്ങളെ സമീപിക്കും. വഴങ്ങാതിരിക്കുന്നത് ഭാവി ഗുണപ്പെടുത്തും. ചാണക്യതന്ത്രങ്ങൾ പഴയതുപോലെ വിലപ്പോവാത്തതിൽ ദുഃഖിക്കേണ്ട ഇട വരും. എങ്കിലും റീജിയണൽ കാൻസർ സെന്ററിൽ നിന്നും അപൂർവ ബഹുമതികൾ നിങ്ങളെ തേടിയെത്തും.
പുണർതം:
അസ്വസ്ഥതകൾ പെരുകുന്ന വർഷം. ആരേയും പോയി പുണരാതിരിക്കുക. പരിചയങ്ങൾ പരമാവധി ഷേക്‌ഹാൻഡിൽ ഒതുക്കുക. ഇത് നിങ്ങളുടെ ആരോഗ്യം നിലനിർത്തും. ബൂലോകം ഓൺലൈനിലൂടെ ജോഹർ രാജ്യാന്തര കുപ്രസിദ്ധി നേടും. സർക്കാർ ബൂലോകം ഓൺലൈനിനെ മഞ്ഞപത്രങ്ങളുടെ ലിസ്റ്റിൽപ്പെടുത്തി ആദരിക്കും. ഔദ്യോഗിക രംഗത്ത് പുതിയ അവസരങ്ങൾ വന്നുചേരുമെങ്കിലും കൈയിലിരിപ്പുകൊണ്ട് കളഞ്ഞുകുളിക്കും. വാല്മീകിയ്ക്ക് ഈ വർഷം കമ്പരാമായണം പഴയ വിലയ്ക്കു വാങ്ങി അത് കൈകൊണ്ട് തൊടാനും, വായിക്കാനും അവസരമുണ്ടാകും. ശമ്പളവർദ്ധനവിനെ ചൊല്ലി നിലവിലുള്ള സ്ഥാപനത്തിലെ ഉടമയുമായി തെറിവിളികളിലേർപ്പെടും. വെല്ലുവിളികൾക്കൊടുവിൽ ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ വച്ചു ഗോലികളി മൽസരം നടത്തി സ്വന്തം ശക്തി പ്രകടിപ്പിക്കാനവസരമുണ്ടാകും. ദോഷകാലമായതിനാൽ അയൽപക്കങ്ങളിലെ ജനാലകളിൽ എത്തിനോക്കാതിരിക്കുക. K3A-യിൽ പാപപരിഹാരത്തിന് ദോഷാർച്ചന നടത്തുന്നത് അഭികാമ്യം.
പൂയം:
ജന്മരാശിയിൽ നിന്ന് ബുധൻ അകലുന്നതിനാൽ വെള്ളായാണിക്കും ഫാർമർക്കും അങ്കിൾ പുംഗവനും വയസ്സാംകാലത്ത് വേറെ പെണ്ണുകെട്ടാൻ മോഹം തോന്നും. ഭാര്യയുടെ മുഖമോർക്കുമ്പോൾ മോഹം മോഹമായി തന്നെ അവശേഷിക്കും. എങ്കിലും ചില ദല്ലാളുകാരുമായി കൂടുതൽ അടുപ്പമുണ്ടാക്കാൻ ആത്മപ്രേരണയുണ്ടാകും. തിരിച്ചറിയൽ കാർഡിലെ ഫോട്ടോ ചുരണ്ടി മാറ്റി 20-ം വയസ്സിലെ ഫോട്ടോ ഒട്ടിയ്ക്കും. ജനുവരിമാസത്തിൽ മീശകറുപ്പിക്കലും ഡൈ അടിക്കലും നിർബാധം തുടരും. അരീക്കോടന് സുഖചികിൽസ നടത്താൻ യോഗമുള്ള വർഷമാണിത്. സ്ഥിരമുള്ള വ്യായാമാഭ്യാസങ്ങളിൽ പ്രായം നോക്കാതെ പരീക്ഷണത്തിനുമുതിർന്നാൽ ആശുപത്രിവാസം സുനിശ്ചിതം.
ആയില്യം:
മുമ്പത്തെക്കാളേറെ പാമ്പിനെ പേടിക്കുന്ന കാലമാണിത്. ചുണ്ടുകൾ കൂടുതൽ തള്ളി ഭംഗി കൂടും. പൊക്കമുള്ളവർ ആരുടെയെങ്കിലും ഒക്കത്തിരിക്കുവാൻ ആഗ്രഹിക്കും. അദ്ധാനശീലർക്ക് സ്വയം അശ്ലീല സീഡികൾ നിർമ്മിക്കാനവസരമുണ്ടാകും. സിനിമ, സീരിയൽ ഭ്രമം നിമിത്തം ഉള്ള ജോലി പോയി കിട്ടും. പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴും ധീരമായി കടം വാങ്ങിക്കൂട്ടും. സ്ഥിരമായി ചാറ്റ് ചെയ്യുന്നവർ ചാറ്റൽ മഴ കൊള്ളാതിരിക്കുക, ചീറ്റും! എല്ലാറ്റിനേയും ധൈര്യപൂർവ്വം നേരിടുന്ന വർഷമായതിനാൽ പേടി വിടാതെ പിന്തുടരും. മാതൃസ്ഥാനീയരിൽനിന്നും സ്ഥിരം തെറികേൾക്കുമ്പോൾ കൂലിപ്പണിക്കു പോകാനുള്ള അഭിവാഞ്‌ജ ഉടലെടുക്കും. ഉപദ്രവം ചെയ്താലും ഉപകാരസ്മരണയില്ലാത്ത തോന്ന്യാസികൾ പൊക്കം കൂട്ടാൻ അശ്രാന്ത പരിശ്രമം നടത്തും. രാഹുവിന്റെ ബലക്ഷയത്താൽ മലശോധന സുഗമമാകുന്ന ലക്ഷണം കാണുന്നില്ല.
മകം:
ഏപ്രിൽ മെയ് മാസങ്ങളിൽ വയറിളക്കം പിടിപെടാനുള്ള സാധ്യത കാണുന്നു. പിരിക്കുട്ടി കരുതിയിരിക്കുക. കക്കൂസിനടുത്തിരുന്നു ജോലി ചെയ്യുന്നത് കാര്യങ്ങൾ എളുപ്പമാക്കും. ഭക്ഷണത്തിന് ഒരു ക്രമീകരണം ഉണ്ടാക്കുക. ഉണ്ടാക്കുന്നത് മുഴുവനും സ്വയം വാരിവലിച്ചു തിന്നാതെ മറ്റുള്ളവർക്കുകൂടി കൊടുത്താൽ കിച്ചുവിന് കൊതിദോഷം ഒഴിവാക്കാനാകും.
സങ്കുചിതന് ശരീരക്ലേശം, ധനനഷ്ടം, വിരഹം ഇവയ്ക്കു സാധ്യത. അന്യരുടെ കാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെടാതിരിക്കുന്നത് തടികേടാകാതെ സൂക്ഷിക്കും. സീരിയലുകൾ മുടങ്ങാതെ കാണുന്നതുകൊണ്ട് ഉള്ള കണ്ണീർ കൂടി വറ്റിക്കും. വശംവദന് പള്ളീലച്ചനാകാൻ യോഗം കാണുന്നു.
വഴിപോക്കന്റെ തെരുവോര വാണിഭം ഉന്നതിയിലെത്തും.
പൂരം:
തൃശൂർ പൂരത്തിനു പോകുമ്പോൾ ആനയുടെ കാലിനടിയിൽപ്പെടാതെ സൂക്ഷിക്കുക. പുര കത്തുമ്പോൾ വാഴയ്ക്കുവെള്ളം തളിയ്ക്കും. ഇഞ്ചിനീയർ പരീക്ഷയ്ക്കു പഠിക്കുന്നവർ പഠിച്ചുപഠിച്ച് ഇഞ്ചിനീരാകും. ബഞ്ചിലിരുന്ന് കുഞ്ചിരോമങ്ങളിൽ അഞ്ചുനേരം തടവുന്നത് പാപപരിഹര മാർഗ്ഗമാണ്. അഭിഭാഷകർക്ക് വാതം പിടിപെടും. ഹൈക്കോടതി ബഞ്ചിനുപകരം തടികൊണ്ടുള്ള ബഞ്ച് സർക്കാർ അനുവദിക്കും. ധനാഗമനത്തിനുള്ള സാധ്യതയുള്ള വർഷമാണ്. പശുവുള്ളവർ പാലിൽ അഞ്ചിരട്ടി വെള്ളം ചേർത്തു വിൽക്കും. ദോഷപരിഹാരത്തിനായി കർക്കിടകത്തിൽ പപ്പടം ചുട്ടു തിന്നുക. ചിത്രകാരന്മാർക്ക് ഇരുട്ടടി കിട്ടാനുള്ള സാധ്യത കാണുന്നു. പിതൃസ്ഥാനീയർ പുതിയ കളർ പെൻസിലും, ക്രയോൺസും വാങ്ങിത്തരും. വരട്ടുചൊറി മാറാൻ ഇരട്ടി മധുരം കഴിക്കുക.
ഉത്രം:
എത്ര കിട്ടിയാലും മതിവരാത്ത നാളുകാരാണീ കൂട്ടർ. ഈ വർഷം പൊതുവെ ഗുണകരമല്ല. ഏഷണി പറഞ്ഞുപരത്തുന്നതിനാൽ അയൽപക്കങ്ങളിൽ നിന്നും ദേഹോപദ്രവങ്ങൾ ഉണ്ടാകും. സജി അച്ചായന് ഹിമാലയത്തിലെ ഇരുണ്ട ഗുഹയിൽ ഏകാന്തവാസ യോഗം കാണുന്നു. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കമ്പനി ഉടമകളായ നീർവിളാകന്മാർ ശനി കഴിഞ്ഞാൽ തിങ്കൾ വരാനും, ഞായർ വരാതിരിക്കാനും പ്രാർത്ഥിക്കും. വ്യാഴമാറ്റത്താൽ ഉച്ചയ്ക്ക് പച്ചക്കറി വേണമെന്ന് ശാഠ്യം പിടിക്കും. താൻ പിടിച്ച മുയലിന് 3 കൊമ്പുണ്ടോയെന്ന് വാഴക്കോടൻ വീണ്ടും വീണ്ടും പരിശോധിച്ച് നിരാശനാകും.. ഓണത്തിന് അഞ്ചുതെങ്ങിൽ വഞ്ചി തുഴയും. വെള്ളത്തിൽ മുങ്ങാതെ സൂക്ഷിക്കുക. നീന്താനറിയാത്ത പോങ്ങന്മാരുടെ സഞ്ചയനം സദ്യവട്ടങ്ങളാൽ ഗംഭീരമാകും.
അത്തം:
ഓണത്തിന് അത്തം ഇടാൻ കഴിയാത്തതിൽ കായംകുളത്തിന് ഖേദമുണ്ടാകും. സൂപ്പർഫാസ്റ്റ് ബസിൽ കിളിയായി തരുണീമണികളുടെ നടുവിൽ നിൽക്കുന്നതായി വ്യർത്ഥ സ്വപ്നം കാണും.
ഇത്തവണ മൊത്തത്തിൽ ദോഷസമയമാണ്. ഖത്തറിൽ നിന്നും ഇത്ത അത്തറയക്കും. 'അത്തള പിത്തള തവളാച്ചി.., ചുക്കുമ ചുക്കുമ ചൂളാപ്പീ മറിയം വന്നു വിളക്കൂതീ ഫൂ..ഫൂ..' എന്ന ഗാനം കൂടുതൽ തവണ കേൾക്കുമ്പോൾ മനസ്സിന് പരിപൂർണ്ണ സമാധാനം കൈവരും. നന്ദപർവ്വതക്കാരന് ഫ്ലൂട്ട്, വീണ ഇത്യാദി സംഗീത കലകളിൽ താൽപ്പര്യം വർദ്ധിക്കും. ദേഹണ്ഢത്തിനുപോകുന്നവർ സാമ്പാർ കലത്തിൽ വീഴാതെ നോക്കുക. അവിയലിന് അരിയുന്നവർ വിരലരിയാതേയും, ഉപ്പിനുപകരം സോഡാപ്പൊടിയും ഇടാതിരിക്കാൻ ശ്രദ്ധിക്കുക. വരുന്ന മേടത്തിൽ മൊട കൂടാൻ സാധ്യതയുണ്ട്, സൂക്ഷിക്കുക.
ചിത്തിര:
ചിത്തഭ്രമം പിടിപെട്ടവർ 'അക്കുത്തിക്കുത്ത്' കളിക്കും. അഷ്ടമത്തിൽ കഷ്ടത തൂങ്ങിക്കിടക്കുന്നതിനാൽ കുമാരന് ശിഷ്ടകാലം നഷ്ടബോധമുണ്ടാകും. അനിവാര്യമായ ദീഘസേവന-സമ്പാദ്യ പദ്ധതിയിലേർപ്പെടുന്നതിനാൽ, കണ്ണനുണ്ണിയ്ക്ക് അന്യദേശത്ത് അപരിചിത സ്ത്രീകളിലൂടെ സന്താനസൗഭാഗ്യമുണ്ടാക്കും. ഖാൻ പോത്തൻകോടിന് തോട്ടിൽ വീണ് ഉളുക്കു പറ്റാനും, മുന്തിയ ഇനം പോത്തിനെ വാങ്ങാനും യോഗമുണ്ട്. കത്തിവേഷം ചെയ്യുന്ന കഥകളി വിദ്വാന്മാർക്ക് ആവശ്യമില്ലാതെ കലിയിളകും. റിയാലിറ്റി ഷോയിൽ കഥകളി ഉൾപ്പെടുത്താൻ കരീം മാഷ് ദുർമന്ത്രവാദം തുടങ്ങും. ടിവി അവതാരകർക്ക് പഞ്ഞകാലമാണിത്. മഞ്ഞനിറമുള്ള വസ്ത്രങ്ങൾ ധരിക്കുക, കൊഞ്ഞ കൂടാതെ സംസാരിക്കാൻ ശ്രമിക്കുക, അയഞ്ഞ വസ്ത്രങ്ങൾ ഒഴിവാക്കുക. ദോഷപരിഹാരമായി മേടത്തിൽ കോഴിയുടെ പൂട പറിച്ചു രസിക്കുക.
ചോതി:
ലോട്ടറിയടിക്കാത്തതിൽ ഡോണ മയൂരയ്ക്ക് കുണ്ഠിതം തോന്നും. കണ്ഠനാളത്തിൽ ഉൽകണ്ഠ കാരണം മുഴ വരും. ലഗ്നത്തിൽ വിഘ്നമുള്ളതിനാൽ നറുക്കെടുപ്പുകളിൽ സജീവമാവാതിരിക്കുക. പഴവർഗ്ഗങ്ങളിലെ പുഴുക്കളെ സംരക്ഷിക്കാൻ സംഘടന തുടങ്ങും. വ്യാജമദ്യം ഈസിയായി ഉണ്ടാക്കാനുള്ള പുതിയമാർഗ്ഗങ്ങൾ കണ്ടെത്താൻ സാധ്യതയുള്ളതിനാൽ കാരാഗൃഹവാസം സുനിശ്ചിതം. കർമ്മഭാവം നീചനാകയാൽ മുഖഭാവം ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുക. കടം കൊടുത്തത് തിരിച്ചുകിട്ടാൻ കാലുപിടിക്കേണ്ടി ഗതികേടുവരും. കുശാഗ്ര ബുദ്ധിശാലികൾക്ക് കശാപ്പുശാലകളിൽ ജോലി ലഭിക്കും. ദോഷ പരിഹാരത്തിനായി ചിങ്ങത്തിൽ പൊങ്ങച്ചം പറയുക.
വിശാഖം:
അശോകന്റെ പറമ്പിലെ സ്ഥിരം മൂത്രമൊഴിപ്പ് വിവാദമാകും. സ്വന്തം വീട്ടുപറമ്പിലെ കുഴിയിലിരുന്ന് കുഴൂരിന് ശിഷ്ടകാലം മൂത്രമൊഴിക്കേണ്ട ഗതികേടുണ്ടാകും. വിൽസ് വലിക്കാനുള്ള പ്രേരണ ഒഴിവാക്കും. ഈന്തപ്പനയുടെ തണലിലേയ്ക്ക് നോക്കി വികരാർദ്രനാകും. 2 ഈന്തപ്പന സെക്കന്റ് ഹാൻഡ് വിലയ്ക്ക് കിട്ടാൻ ഗൾഫ് ന്യൂസിൽ വാണ്ടഡ് കൊടുക്കും. പശ കൊണ്ട് ഉപജീവനം നടത്തുന്നവർ നിരാശരാകും. അശരണരെ അവഗണിക്കാതിരിക്കുക. അന്യമുതലുകൾ നശിപ്പിക്കാതിരിക്കുക. പെണ്ണുകേസുകളിൽ പേരുദോഷം കേൾക്കുമെന്നതിനാൽ അന്യവീടുകളിൽ പോകാതിരിക്കുക. ഓണത്തിനു വെള്ളമടിച്ചു വ്യത്യസ്ത ഡിസൈനുകളിൽ വാളു വയ്ക്കുന്നവർ മറ്റു കുടിയന്മാരുടെ ആരാധനയ്ക്കു പാത്രമാകും. കാപ്പിലാന്മാർ ആപ്പിലാകും. എങ്കിലും പൊതുവെ ഗുണകരമായ വർഷമാണ്. മാന്യനായ ഒരു ബ്ലോഗർ എന്ന പദവി വീണ്ടെടുക്കാനുള്ള അവസരം പാഴാക്കാതിരിക്കുക. വ്യാഴം കഴിഞ്ഞാൽ വെള്ളി വരുമെന്നതിനാൽ സ്വർണ്ണത്തോട് താൽപ്പര്യം കുറയും. ദോഷപരിഹാരത്തിനായി തുലാത്തിൽ തല മൂടി മല കേറുക.
അനിഴം:
ഈ വർഷം പൊതുവെ സമ്മിശ്രഫലമാണ്. മൂന്നം പാദത്തിൽ അഞ്ചക്ഷരം കുറഞ്ഞതിനെച്ചൊല്ലി പകൽക്കിനാവൻ അടിപിടികളുണ്ടാക്കും.അനിഷ്ട സംഭവങ്ങളിൽ അതിയായ ഖേദം പ്രകടിപ്പിക്കും. കുച്ചിപ്പുടി പഠിക്കണമെന്ന മോഹവുമായി കാട്ടിപ്പരുത്തി മാണിക്യത്തിന്റെ മടയിൽ ഓട്ടക്കാശുമായി പോകും. കവിതകളുടെ വ്യാജസീഡികളിറക്കുന്ന ശ്രീ സൂക്ഷിക്കുക ആന്റീബാക്ടീരിയ ആക്രമണം ഉണ്ടാകും. കക്ഷത്തിൽ മുടികൊഴിച്ചിലുണ്ടാകുമ്പോൾ ചൊറിച്ചിൽ ശീലം നിർത്തേണ്ടിവരും. അഷ്ടിക്കുവകയില്ലാത്ത ദുഷ്ടന്മാർ കഷ്ടകാലം കൊണ്ട് നട്ടം തിരിയും. ദോഷപരിഹാരത്തിനായി കന്നിയിൽ കന്നിനെ കുളിപ്പിക്കുക.
തൃക്കേട്ട:
തെക്കോട്ടോ വടക്കോട്ടോ എന്നറിയാത്ത പൊട്ടന്മാർ ആഴ്ചവട്ടം നട്ടം തിരിയും. ചിരട്ടക്കരികൊണ്ട് മീശകറുപ്പിക്കാനുള്ള നിരക്ഷരന്റെ ശ്രമം ഭാര്യ കണ്ടുപിടിക്കും. ശരീര വലിപ്പം കൂടിവരുന്നത് തടഞ്ഞില്ലെങ്കിൽ പൊട്ടിപോകും. പള്ളിപ്പെരുന്നാളിലെ തിക്കുംതിരക്കിലും സുന്ദരിമാരെ കിള്ളുന്നവർ നുള്ളുകൊള്ളും. മീന്മുള്ളു തിന്നുന്നവർ തൊണ്ടയിൽ കുടുങ്ങി മരണവെപ്രാളം കാട്ടും. ആയൂരാരോഗ്യത്തിനായി തീറ്റ കുറയ്ക്കുക. പുല്ലും വയ്ക്കോലും ഇടവിട്ടുള്ള സമയങ്ങളിൽ ലഘുഭക്ഷണമാക്കാവുന്നതാണ്. മുഷ്ഠിമൈഥുനം കഷ്ടപ്പാടുകൾ വരുത്തും. കൈയിൽ മണികെട്ടിയാൽ മറ്റുള്ളവർ നിങ്ങളെ ശല്യപ്പെടുത്താതിരിക്കും. ധനുക്കൂറിൽ ജനിച്ച ശ്വാസം മുട്ടലുള്ള ഭീമാകാരന്മാർ വീട്ടിൽ ഒരു എയർപമ്പ് വാങ്ങിവയ്ക്കുന്നത് കൂടുതൽ സുരക്ഷിതമായിരിക്കും. ദോഷപരിഹാരത്തിനായി വൃശ്ചികത്തിൽ അച്ചിവീട്ടിൽ പോയി അടുക്കളപ്പണിയെടുക്കുക.
മൂലം:
ഈ വൃത്തികെട്ട നക്ഷത്രനാമധാരികൾ അമ്പലങ്ങളിൽ സ്വന്തം നാൾ പറഞ്ഞ് അർച്ചന ചെയ്യുവാൻ മടിക്കും. പിൻഭാഗങ്ങളിൽ മാത്രം നോക്കി വെള്ളമിറക്കുന്നവർക്ക് മൂലക്കുരു പിടിപെടും. ആദ്യാക്ഷരിക്കാരനേയും, ലുട്ടുവിനേയും ഡാഷ്ബോഡിൽ ആദർശ് നേർച്ചയ്ക്കായി കാണിയ്ക്ക വയ്ക്കും. വിവാഹം കാംക്ഷിക്കുന്ന ശുഷ്കമൂലധാരികൾ ഈ വർഷം ആഗ്രഹസാഫല്യം നേടും. ക്രീയേറ്റീവ്മാനിയ പിടിപെട്ട വീരശൂരപരാകൃമികൾ ഏജൻസികളിൽ നിന്നു പുറത്താക്കപ്പെടും. ശിഷ്ടകാലം വാഴകൃഷി നടത്തി അല്ലലോടെ ജീവിക്കും. വിവാഹത്തോടനുബന്ധിച്ച് അവിവാഹിത
സംഘടനയിലെ സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിയും. വ്യാഴന്റെ സ്ഥാനഭ്രംശത്താൽ സംഘടനയിലെ അംഗങ്ങൾ കുടുബകലഹമുണ്ടാക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകും. എതിരവൻ കതിരവന് കറവക്കാര്യങ്ങളിൽ കൂടുതൽ കമ്പം തോന്നും. ഗോക്കളെ ഇമ്പമുള്ള പാട്ടുപാടി ഓമനിക്കുകവഴി ക്രമാതീതമായ ചാണകശേഖരം സ്വന്തമാക്കും. എല്ലാ ദോഷങ്ങളും മാറുവാൻ ധനുവിൽ മീൻ കുനുകുനെ അരിയുക.
പൂരാടം:
ഈ വർഷം മുഴുവനും ഇവർക്ക് വെള്ളമടിച്ച് പൂരെ ആടണമെന്നുതോന്നും.
ആട്ടം നിർത്തണമെങ്കിൽ പാട്ട് നിർത്താൻ ആവശ്യപ്പെടും. ബുധൻ അവധി വരുന്ന ദിവസം തറവാടി കൂറ തറയായി പുളുക്കഥകൾ പറയും. ഇല്ലാത്ത പൊല്ലാപ്പുണ്ടാക്കുന്നതിനാൽ ഇല്ലത്ത് വല്ല്ലായ്മ വരും. ഈ കൊല്ലത്തിൽ നല്ലത് ചെയ്താലും നന്മ വരത്തില്ല. ജോ യ്ക്ക് വാർക്കപ്പണിക്കാരനായി സ്ഥാന ഉയർച്ച ഉണ്ടാകും. ശനി ബലഹീനനായി തുടരുന്നതിനാൽ അയൽക്കാരെ വെല്ലുവിളിക്കും. ഗ്രഹദോഷപരിഹാരത്തിനായി ഗൃഹം പൊളിച്ചടുക്കുക.
ഉത്രാടം:
അകാരണമായ ഭീതിയേറി ആധികൾ വ്യാധികൾ പിടിപെടും. പാവപ്പെട്ടവൻ കൂടുതൽ പിച്ചക്കാരനാകും. പഞ്ചായത്തിലെ പട്ടിപിടുത്തക്കാരുടെ ലിസ്റ്റിൽ നിങ്ങളുടെ പേരും ഉൾപ്പെടുത്തും. ശുക്രൻ തലയ്ക്കുമീതെ ശ്യൂന്യാകാശം എന്ന പാട്ടുമൂളി നിൽക്കുന്നതിനാൽ സ്ഥാവര ജംഗമ വസ്തുക്കൾ, നാലുചക്രമുള്ള കളിപ്പാട്ടങ്ങൾ ഇവ സ്വന്തമാക്കും. അക്കിടിപറ്റിയവർ അമളികൾ ഒളിച്ചുവയ്ക്കും. ഗൾഫിലുള്ളവർ അറബിയുടെ നിക്കർ കഴുകി ആത്മസംതൃപ്തിക്കറുതി വരുത്തും. ശുദ്ധഹൃദയർ അശുദ്ധരക്തം ദാനം ചെയ്താൽ ദോഷങ്ങൾക്ക് ഏറെക്കുറെ പരിഹാരമുണ്ടാകും. ഭാര്യ വീട്ടിൽ നിന്ന് അടിച്ചിറക്കാനുള്ള സാധ്യതയുള്ളതിനാൽ ചാർവാകൻ റെയിൽവേ പാളത്തിൽ അഭയം തേടും. സമാന്തരന് മോഷണവസ്തുക്കളോടും, മോഷ്ടാക്കളോടും പ്രിയം തോന്നുകയാൽ മീശമാധവൻ, ഇത്തിക്കരപക്കി തുടങ്ങിയ സിനിമകളുടെ വ്യാജ സീഡി കണ്ട് നിർവൃതി കൊള്ളും.
ദോഷങ്ങൾ മാറുവാൻ മകരത്തിൽ കുരവയിടുക.
തിരുവോണം:
ഇക്കിളി വർത്തമാനം നിറഞ്ഞ കത്തുകൾ കൃഷിനെ തേടിയെത്തും. മകരക്കൂറിൽ ജനിച്ചവർക്ക് ഈ വർഷം ഏറെക്കുറെ ഭാഗ്യവർഷമായിരിക്കും. ഭീമമായ മൊബൈൽ ബിൽ കുടിശ്ശിക അടയ്ക്കാത്തപക്ഷം മനുവിന്‌മൊബൈൽ കമ്പനിയിൽ ക്ലീനിംഗ് സെക്ഷനിൽ നോ സാലറി ബേസിൽ സ്ഥിര ജോലി തരപ്പെടും. വേനൽക്കാലത്ത് കൂടുതൽ മേക്കപ്പിടുന്ന എഴുത്തുകാരികൾ മറ്റുള്ളവരുടെ പരിഹാസത്തിന് പാത്രമാകും. ജലം, വൈദ്യുതി ഇവയാൽ അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വെള്ളം കുടിക്കാതിരിക്കാനും, ഇരുട്ടത്തിരിക്കാനും ശീലിക്കുക.
അവിട്ടം:
ഇക്കൊല്ലം ചവിട്ടുകൊള്ളേണ്ട സാധ്യത കാണുന്നുണ്ട്. ഭാര്യയിൽ നിന്നും കൈതമുള്ള് അകന്നു കിടക്കുക. ഉറക്കത്തിൽ കണ്ടപെണ്ണുങ്ങളോട് കിന്നാരം പറയാതിരിക്കുക. ഭൂമിക്കു ഭാരമാകാതെ തടി കുറയ്ക്കുവാൻ ശ്രദ്ധിയ്ക്കേണ്ടവർഷമാണിത്. മറ്റുള്ളവരുടെ അടുക്കള രഹസ്യങ്ങൾ ഒളിഞ്ഞുനിന്നുകേൾക്കുന്ന ശീലമുള്ള പെണ്ണുങ്ങളുടെ മുഖം പൊള്ളുവാനുള്ള യോഗമുണ്ട്. ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിലെത്താൻ മോഹിച്ച കുറുമാന്മാർക്ക് പത്തോ, ഇരുപതോ നിലയുള്ള ഫ്ലാറ്റുകളിലോ, എവറസ്റ്റിലോ എത്തിപ്പെടാനുള്ള ഭാഗ്യമുണ്ട്. ദോഷം മാറാൻ ചിങ്ങത്തിൽ തെങ്ങേക്കേറുക.
ചതയം:
ദശാസന്ധിക്കാലമായതിനാൽ സന്ധികളിൽ വേദനയും, ദശവളർച്ചയും ഉണ്ടാകും. മൂക്കിലെ രോമം പിഴാനുള്ള യാരിദിന്റെ സ്ഥിരം ശ്രമം ഈ വർഷവും വിഫലമാകും. പോലീസുവകുപ്പിലെ ഉന്നതോദ്യോഗസ്ഥന്മാർ കേസന്വേഷണത്തിന് ധൈര്യം കിട്ടാൻ ഫുൾടൈം ഫുൾബോട്ടിൽ കൊണ്ടുനടക്കും. ആസ്മയുള്ള ബിലാത്തികൾ നെറ്റിയിൽ ഭസ്മം ഇട്ടൂനടക്കുക.ജയനോട് ആരാധനയുള്ള വിശാലമനസ്കൻ തുമ്പി, പെരുമ്പാമ്പ്, ചീങ്കണ്ണി ഇത്യാദിവർഗ്ഗങ്ങളെ ഉന്മൂലനാശനം ചെയ്യും. ചൊവ്വാദോഷമുള്ളതിനാൽ പല്ലിടകുത്തി മണപ്പിക്കുന്നവർക്ക് താൽക്കാലിക ബോധക്ഷയമുണ്ടാകും. പുഴുക്കടി മാറാത്തവർ പൂർണ്ണചന്ദ്രനെയോ, പ്ലംബർ ചന്ദ്രനേയോ ഇമവെട്ടാതെ നോക്കിനിൽക്കുക.
പൂരൂരുട്ടാതി:
ഈ വർഷം എല്ലാം ഉരുട്ടിത്തിന്നേണ്ടിവരുമെന്നതിനാൽ അധികവ്യയം, ആരോഗ്യഹാനി, ദഹനക്കേട് എന്നിവ ഫലം. പൊതുവെ അനുകൂലമല്ലാത്ത ഗൃഹസ്ഥിതിയായതിനാൽ ഊണിസ്റ്റ് കേരള ഹ ഹ ഹ കുറഞ്ഞ വിലയ്ക്ക് വീടുവിറ്റ്, കൂടിയ വാടകയ്ക്കു വീടു നേടും. ഊണിലും ഉറക്കത്തിലും 'ചെറായി...ചെറായി' എന്നു പിച്ചും പേയും പറയുന്നതിനാൽ ഭാര്യ കിടപ്പുമുറിയിൽ നിന്നും പുറത്താക്കും. പന്നിപ്പനി, പക്ഷിപ്പനി, ഡെങ്കിപ്പനി ഇവയുടെ പകർച്ച ഈ നക്ഷത്രക്കാരിലൂടെ കൂടുതൽ പകർന്നുകിട്ടും. അധമസഞ്ചാരികൾ 'വെടി'വഴിപാട് നടത്തും. മുറുക്കുവിറ്റുനടന്നവർ മുറുക്കാൻ കട നടത്തും. എപ്പോഴും പൊട്ടിച്ചിരിക്കുന്നവർക്ക് ചിരി നിർത്താൻ ഗുളിക കഴിക്കേണ്ടി വരും. കാവാലത്ത് ജയകൃഷ്ണൻ ഇത്തവണയും വള്ളംകളി മത്സരത്തിൽ വെള്ളം കുടിക്കും.
ഉത്തൃട്ടാതി:
രവിയുടെ സ്ഥാനമാറ്റം നിങ്ങളുടെ ഭക്ഷണക്കാര്യത്തിൽ കാര്യമായ കുറവുവരുത്തും. ഇനി അവൻ തിരിച്ചുവരാൻ പ്രാർത്ഥിക്കുക. രവിയെ കൂലിപ്പണിക്കുവിട്ട് നിങ്ങൾക്കു ജീവിക്കണമെങ്കിൽ കഠിനമായ കുതന്ത്രങ്ങൾ പ്രയോഗിക്കേണ്ടി വരും. ശത്രുശല്യം വർദ്ധിക്കാതിരിക്കണമെങ്കിൽ വാ തുറന്നൊന്നും മിണ്ടാതിരിക്കുക. രാഹുകാലം നോക്കിയശേഷം വായിൽ ഒരു പ്ലാസ്റ്റർ ഇട്ടൂനടന്നാൽ മറ്റുള്ളവരിൽ നിന്നും നിങ്ങൾക്കു കൂടുതൽ സ്നേഹം കിട്ടും. അശ്ലീല ബ്ലോഗെഴുത്തുകാരനായ നട്ടപ്പിരാന്തൻ കൂലിക്കു ബ്ലോഗെഴുതാൻ പോകും. സ്വന്തം 'കമ്പി' പുസ്തകത്തിന് ഇത്തവണ 'ലളിത', 'കല' ഇവരിൽനിന്നും അക്കാദമി അവാർഡുകൾ ഏറ്റുവാങ്ങും. എല്ലാവരോടും വെല്ലുവിളിച്ചിട്ടൊടുവിൽ ഇത്തവണ നിങ്ങൾക്ക് 'സുല്ലു' പറയേണ്ടി വരും. ബസിലെ തിരക്കു മുതലാക്കുന്ന വക്രദൃഷ്ടികൾക്ക് സ്ത്രീകളിൽ നിന്ന് പാദ ദണ്ഡനം, സൂചി, സേഫ്ടി പിൻ തുടങ്ങിയവ കൊണ്ടുള്ള ആക്രമണങ്ങളെ നേരിടേണ്ടിവരും.
രേവതി:
എപ്പോഴും പാവക്കുട്ടികൾക്കുവേണ്ടി വാശി പിടിക്കുന്ന വർഷം. ദോഷരഹിതമായ വർഷം ശുഭഫലങ്ങൾ തരുന്നു. തോൾ ഒരുവശം ചരിച്ചു നടക്കുന്നവർക്ക് പട്ടാള ബഹുമതികൾക്കൊപ്പം ഡോക്ടർ, അഡ്വക്കേറ്റ്, എഞ്ചിനീയർ പദവികൾ കൂടി കൈവരും.ഭക്ഷണം കുറച്ചില്ലെങ്കിൽ തടി കൂടുക മാത്രമല്ല നിർമ്മാതാക്കൾക്ക് കനത്ത സാമ്പത്തിക നഷ്ടങ്ങളും സംഭവിക്കാം. ഉന്നത തലങ്ങളിലുള്ളവരുമായി സമ്പർക്കം പുലർത്തും. കാര്യസാധ്യത്തിനായി ഒരു മണി കൂടി വാങ്ങും, ഒപ്പം പിയേഴ്സ്, ലക്സ് സോപ്പുകളും കൈയിൽ കരുതുക. ഏറെക്കാലത്തിനുശേഷം നാടൻ കൃഷിയിൽ ഏറനാടൻ ലാഭം കൊയ്യും.
(ശുഭം)
ഏവർക്കും സർവ്വനാശം ആശംസിച്ചുകൊണ്ട്,
ജ്യോതിഷപരദൂഷണൻ പണിക്കർജി
സലം: സാർജ, ദുഫായ്
മൊവീൽ: 055.......
(ഉം ം...ഇമ്മിണി പുളിക്കും..ന്നെ തെറി വിളിക്കാനല്ലേ..)
N.B: കാണാൻ ആഗ്രഹിക്കുന്നവർ നേരെ സാർജയിൽ വന്ന്
അസറപ്പിക്കയുടെ ചായപ്പീടികേടെ അടുക്കളഭാഗത്തു വന്നാൽ നേരിട്ട് 'ബന്ധപ്പെടാം..'
(പേരുകൾ പരാമർശിച്ചിട്ടുള്ളവർക്ക് എന്തെങ്കിലും അനിഷ്ടമുണ്ടെങ്കിൽ അറിയിക്കുക ഒഴിവാക്കുന്നതാണ്.)
Wednesday, December 23, 2009
Sunday, December 20, 2009
യു.ഏ. ഇ മീറ്റും, ലഡുക്കുട്ടന്റെ മസിലും..!
സഫാ പാർക്കിന്റെ മുക്കിലും, മൂലയിലും ബ്ലോട്ടോഗ്രാഫർമാരുടെ പരക്കം പാച്ചിൽ കണ്ട് പരിഭ്രാന്തരായ സന്ദർശകർ വിരണ്ടു നിന്ന ഉച്ചനേരം. വിശാലന്റെ പടമെടുപ്പു കണ്ട് സകലമാന അറബികളും ഞെട്ടി. പടം പതിഞ്ഞില്ലേലെന്താ, പടമെടുപ്പിന്റെ 'ഒരിതു' കണ്ടാൽ ആരും ഒന്നും കുമ്പിടും. "അണ്ണാ ഇതെന്തെരിനണ്ണാ ഈ സിച്ച്..?, ദാ ഇതുമ്മേ പിടിച്ചു ഞെക്യാ പോക്കസ്സ് ഔട്ടാകോ..? അന്താരാഷ്ട്ര പടം പിടുത്തക്കാരന്റെ ഇടയ്ക്കുള്ള ഈ സംശയങ്ങൾ കേട്ട് ഞാനും ഞെട്ടിക്കൊണ്ടിരുന്നു. വഴിയെ പോകുന്ന കൊച്ചുപിള്ളാരോടു പോലും വിശാലൻ ഷട്ടർ സ്പീഡിനെക്കുറിച്ചു ചോദിച്ചു. ദുർബലമായ ഒരു 'കനത്ത കൈത്തടം' എന്റെ മുതുകിൽ വന്നുവീണപ്പോഴാണ് വിശാലന്റെ പടമെടുപ്പിൽ നിന്ന് എന്റെ ശ്രദ്ധ മാറിയത്.. ഒരിളിഭ്യച്ചിരിയുമായി നമ്മുടെ ധനുഷിനെപ്പോലെ ലഡുക്കുട്ടൻ..!
"പണിക്കരണ്ണാ ഒന്നിങ്ങു വന്നേ.." എന്നെ ആളൊഴിഞ്ഞ രണ്ടുമരങ്ങൾക്കിടയിലേയ്ക്ക് പീഡിപ്പിക്കാനെന്ന മട്ടിൽ വലിച്ചിഴച്ചുകൊണ്ട് ലഡുക്കുട്ടൻ കൊണ്ടുപോയപ്പോൾ വിശാലൻ തറയിൽ കിടന്നുകൊണ്ട് പുള്ളിപ്പുലിയുടെ കഷണ്ടിയുടെ ലോ ആംഗിൾ ഷോട്ട് എടുക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു.. മരത്തിനു ചുറ്റും മരവും ഞങ്ങളുമല്ലാതെ മറ്റാരുമില്ലെന്നുകണ്ടപ്പോൾ ലഡുക്കുട്ടൻ ധൈര്യവാനായി.., ചങ്കൂറ്റമുള്ള എന്തിനും പോന്നവനായി.., ധിക്കാരിയായ ശിക്കാരി ശംഭുവായി... നാലുപാടും ഒന്നു കണ്ണോടിച്ചിട്ട് ലഡുമോൻ തന്റെ ഉടുപ്പു വലിച്ചു പറിച്ചു കളഞ്ഞിട്ട് ചോദിച്ചു "അണ്ണൻ ഈ ബോഡിയിലോട്ടൊന്നു നോക്യേ... ഇനി പറ, 6 കട്ട മസിലുള്ള ഈ എന്നെയാണോ ആ വാഴക്കോടന്റെ സന്താനം കളിയാക്കിയത്..? എല്ലാവനും അവിടെക്കിടന്ന് ചിരിച്ചപ്പോൾ ഉടുപ്പൂരി ഈ ബഡ്ജിംഗ് കാണിക്കാൻ എനിക്ക് കലി കേറീതാണ്.. പിന്നെ കുറെ ബ്ലോഗിണിമാർ കൂടെയുണ്ടായിപ്പോയതുകൊണ്ട് ഞാൻ അന്നേരം ക്ഷമിച്ചു. പണിക്കരണ്ണൻ പറ ഇതിനും മാത്രം ചിരിക്കാൻ അത്ര വീക്കാണോ എന്റെ ബോഡി..? " അവന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട് ഞാൻ ഒന്നു ധ്യാനനിമഗ്നനായി...
അന്നേരം ആ രണ്ടുമരങ്ങളെന്നെ ഞെരിച്ചുകൊന്നിരുന്നൂവെങ്കിൽ എന്നു ഞാനാശിച്ചുപോയി...!
അന്നേരം ആ രണ്ടുമരങ്ങളെന്നെ ഞെരിച്ചുകൊന്നിരുന്നൂവെങ്കിൽ എന്നു ഞാനാശിച്ചുപോയി...!
************************************************************************************
ദുബായ് സഫ പാർക്കിൽ വെച്ച് നടന്ന യു.എ.ഇ ബ്ലോഗ് മീറ്റിന്റെ ദൃശ്യങ്ങൾ കഥ പറയുമ്പോൾ
Thursday, December 10, 2009
കാപ്പിലാന്റെ കടുംകൈ..!
എന്തിനാണ് കാപ്പിലാൻ ഈ ചതി പാവം ബെൻസിനോട് ചെയ്തത്..?
എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടാത്ത സംഗതിയാണത്. അല്ലെങ്കിലും എനിക്കൊരിക്കലും മനസ്സിലാക്കാൻ പറ്റാത്തവിധം പിടിതരാത്ത സുകുമാരനാണ് എന്നും ഇദ്ദ്യേം. ബ്ലോഗേഴ്സ് കോളേജിൽ പോകുവാൻ വേണ്ടി തന്റെ പ്രിയ ചങ്ങാതിയായ ബെൻസപ്പിയെ കാപ്പിലാൻ വിൽക്കുമെന്ന് ഞാൻ സ്വപ്നത്തിൽപ്പോലും കരുതിയിരുന്നതല്ല. ഇനി കാപ്പിയുടെ വക തെറിയും നെലോളിയും കിട്ടുമ്പോൾ സഹികെട്ട് സെക്കന്റ് ഹാൻഡ് ബെൻസെങ്കിലും വാങ്ങുമായിരിക്കും.
(ഇനിയും പൂർത്തിയാകാത്ത 'പഴങ്കഞ്ഞി രാജ' എന്ന മലയാള ചിത്രത്തിൽ കാപ്പിലാൻ)
ഇപ്പൊ ബെൻസിനുപകരം നല്ല ഒന്നാംതരമൊരു ബി എസ് എ സൈക്കിളുണ്ട് കാപ്പച്ചന്. പാവപ്പെട്ടവന്റെ വണ്ടിയിൽ മതിയത്രെ ഇനിയുള്ള കാല സഞ്ചാരം. കാപ്പിയെ പുറകിലിരുത്തി അമേരിക്കൻ വനാന്തരങ്ങളിലൂടെ സഞ്ചരിക്കുക, അന്റാർട്ടിക്കയിലെ വെള്ളക്കുഴികളിൽ ഷഡ്ഡി ചൂണ്ടയിട്ടു പിടിക്കാൻ പോവുക, ബ്ലോഗർ കോളേജിൽ പെമ്പിള്ളേരെ കാണുവാൻ നിക്കറിട്ടു ബെല്ലുമുഴക്കി വരുക, ആശ്രമത്തിന്റെ സായാഹ്ന പത്രം ബ്ലോഗർമാരുടെ വീടുകളിൽ വാരി വിതറുക ഇവയൊക്കെയാണത്രെ ഈ പഴഞ്ചൻ സൈക്കിളുകൊണ്ടുള്ള കാപ്പിലാന്റെ പുതിയ ഉപയോഗങ്ങൾ.
കാപ്പിലാൻ തന്റെ 'സ്വന്തം' ബി എസ് എ സൈക്കിളിൽ ബ്ലോഗേഴ്സ് കോളേജിൽപോകുന്നു.
ഇടയ്ക്കൊക്കെ ഓർക്കാൻ വേണ്ടി മാത്രം യു എസ് ജംഗ്ഷനിൽ 2500 സ്ക്വയർ ഫീറ്റിൽ തന്റെ ബെൻസുകുട്ടന്റെ ഒരു ഫ്ലെക്സ് സ്ഥാപിച്ചതുമാത്രമാണ് എന്റെ കണ്ണിൽ കാപ്പിലാൻ ചെയ്ത ഏക ശരി. എന്തായാലും കാപ്പിലാന്റെ ഈ പുതിയ ഔദ്യോഗിക വാഹനത്തിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു..!

'കാപ്പാത്തുങ്കോ' എന്ന പുതിയ തമിഴ് പടത്തിന്റെ ഷൂട്ടിംഗ് ഇടവേളയിൽ കാപ്പിലാൻ കക്ഷം ചൊറിയുന്നു
(ഇനിയും പൂർത്തിയാകാത്ത 'പഴങ്കഞ്ഞി രാജ' എന്ന മലയാള ചിത്രത്തിൽ കാപ്പിലാൻ)
കാപ്പിലാൻ തന്റെ 'സ്വന്തം' ബി എസ് എ സൈക്കിളിൽ ബ്ലോഗേഴ്സ് കോളേജിൽപോകുന്നു.
ഇടയ്ക്കൊക്കെ ഓർക്കാൻ വേണ്ടി മാത്രം യു എസ് ജംഗ്ഷനിൽ 2500 സ്ക്വയർ ഫീറ്റിൽ തന്റെ ബെൻസുകുട്ടന്റെ ഒരു ഫ്ലെക്സ് സ്ഥാപിച്ചതുമാത്രമാണ് എന്റെ കണ്ണിൽ കാപ്പിലാൻ ചെയ്ത ഏക ശരി. എന്തായാലും കാപ്പിലാന്റെ ഈ പുതിയ ഔദ്യോഗിക വാഹനത്തിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു..!

'കാപ്പാത്തുങ്കോ' എന്ന പുതിയ തമിഴ് പടത്തിന്റെ ഷൂട്ടിംഗ് ഇടവേളയിൽ കാപ്പിലാൻ കക്ഷം ചൊറിയുന്നു
Wednesday, December 09, 2009
വിഷമവൃത്തം
സ്വസ്ഥമായിരുന്നെല്ലാം.........
വരിയുടച്ച കവിതപോലെ,
വരിവരിയായുള്ള അനുഗമനങ്ങൾ.....
അധികം ബഹളങ്ങളില്ല,
എങ്കിലും,
ഇടയ്ക്ക് ആളനക്കമുണ്ടെന്ന്
തോന്നിപ്പിക്കുമാറ് ചില
നനഞ്ഞ തേങ്ങലുകൾ..
മുഷിഞ്ഞ നെടുവീർപ്പുകൾ..
സ്വസ്ഥമായിരുന്നെല്ലാം...,
ഒരു കാറ്റെന്റെ വിളക്കൂതിയണയ്ക്കുംവരെ..
വന്നവരെക്കാൾ
വരാത്തവരെക്കുറിച്ചായിരുന്നു
എന്റെ സങ്കടം...
വന്നവർക്കും
വരാത്തവരെക്കുറിച്ചാകും
സങ്കടം...
പുറത്തേയ്ക്കെടുക്കും മുൻപ്
ഒന്നാശ്വസിച്ചു,
ഐവർമഠത്തിലേയ്ക്കല്ല...
കരച്ചിലിന്റെ നേർത്ത
ചീവീടുകൾ ഇപ്പൊ
ചെറുതായി,
അവ്യക്തമായി കേൾക്കാം..
താളപ്പിഴകളുണ്ട്...
ശ്രുതിചേരാത്ത കരച്ചിലുകൾ
പണ്ടേയെനിക്കിഷ്ടമല്ല...
ഒച്ചയില്ലാത്ത
അവളുടെ കരച്ചിൽ..........,
എനിക്കത് കാണുമ്പോഴേ
ചിരി വരും.....
കനപ്പിച്ചൊരു നോട്ടം
നോക്കണമെന്നുണ്ടെനിക്ക്....
പക്ഷെ....!
എന്റെ കണ്ണുകൾ
ഒരിക്കൽ കൂടി
എനിക്ക് തുറക്കാൻ
കഴിഞ്ഞിരുന്നെങ്കിൽ.....!
വരിയുടച്ച കവിതപോലെ,
വരിവരിയായുള്ള അനുഗമനങ്ങൾ.....
അധികം ബഹളങ്ങളില്ല,
എങ്കിലും,
ഇടയ്ക്ക് ആളനക്കമുണ്ടെന്ന്
തോന്നിപ്പിക്കുമാറ് ചില
നനഞ്ഞ തേങ്ങലുകൾ..
മുഷിഞ്ഞ നെടുവീർപ്പുകൾ..
സ്വസ്ഥമായിരുന്നെല്ലാം...,
ഒരു കാറ്റെന്റെ വിളക്കൂതിയണയ്ക്കുംവരെ..
വന്നവരെക്കാൾ
വരാത്തവരെക്കുറിച്ചായിരുന്നു
എന്റെ സങ്കടം...
വന്നവർക്കും
വരാത്തവരെക്കുറിച്ചാകും
സങ്കടം...
പുറത്തേയ്ക്കെടുക്കും മുൻപ്
ഒന്നാശ്വസിച്ചു,
ഐവർമഠത്തിലേയ്ക്കല്ല...
കരച്ചിലിന്റെ നേർത്ത
ചീവീടുകൾ ഇപ്പൊ
ചെറുതായി,
അവ്യക്തമായി കേൾക്കാം..
താളപ്പിഴകളുണ്ട്...
ശ്രുതിചേരാത്ത കരച്ചിലുകൾ
പണ്ടേയെനിക്കിഷ്ടമല്ല...
ഒച്ചയില്ലാത്ത
അവളുടെ കരച്ചിൽ..........,
എനിക്കത് കാണുമ്പോഴേ
ചിരി വരും.....
കനപ്പിച്ചൊരു നോട്ടം
നോക്കണമെന്നുണ്ടെനിക്ക്....
പക്ഷെ....!
എന്റെ കണ്ണുകൾ
ഒരിക്കൽ കൂടി
എനിക്ക് തുറക്കാൻ
കഴിഞ്ഞിരുന്നെങ്കിൽ.....!
Monday, December 07, 2009
ബ്ലോഗ് ന്യൂസ് അണിയറയിൽ..!
മലയാള കവിതയിൽ നിന്ന് മറ്റൊന്നുകൂടി..,
ബൂലോക വിശേഷങ്ങളുടെ ഈ നേർക്കാഴ്ച
വൈകാതെ നിങ്ങൾക്ക് മുന്നിലെത്തുന്നു.
കാത്തിരിക്കൂ..!
വിസ്മരിക്കാനാവാത്ത മുറിവുകൾ!
ഒരു സാധാരണ അഭിമുഖത്തെ വളൊച്ചൊടിച്ച് ബൂലോകത്തിലും
കവിസുഹൃത്തുക്കളിലും തെറ്റിദ്ധാരണ പടർത്തിയ
വിഷ്ണുപ്രസാദിന്റെ പോസ്റ്റും തുടർന്നു വന്ന മറ്റുചില പോസ്റ്റുകളും...
വിഷം മനസ്സിനായാൽ അതു കഴുകിക്കളയുക പ്രയാസമാണ്.
കാലവും, ബൂലോകവും അതു കഴുകിക്കളയട്ടെ..!
ചിലരുടെ ഉള്ളിലെ നന്മകൾ അടുത്തറിയുന്നു ഇപ്പൊ,
മറ്റു ചിലരുടെ ഉള്ളിലെ തിന്മകളും..!
Friday, December 04, 2009
സുജിത്തിനൊരു മറുപടി.
(തിറയാട്ടം എന്ന പോസ്റ്റിൽ കമന്റിടാൻ പറ്റാത്തിനാൽ ഈ കമന്റിനെയൊരു പോസ്റ്റാക്കുന്നു. എന്തോ എററർ കാണിക്കുന്നു.)
ഹ ഹ ഹ കൊള്ളാം സുജിത്തേ..
കൃത്യമായിപ്പറഞ്ഞാൽ 11 വർഷം പഴക്കമുള്ള എന്റെ ആദ്യ കവിതകളിലൊന്നാണ് തിറയാട്ടം. ഇപ്പറഞ്ഞ എല്ലാ കുഴപ്പങ്ങളും ഈ കവിതയിൽ കാണും. എന്റെ കവിതയിലെന്നല്ല, എഴുതിത്തുടങ്ങുന്ന ചിലരുടെ രചനയിലെങ്കിലും ഇത്തരം ചില കുഴപ്പങ്ങൾ കണ്ടേക്കാം.. ആസ്വദിക്കാനാണെങ്കിൽ അങ്ങനെ, വിലയിരുത്താനാണെങ്കിൽ അങ്ങനെ.. സുജിത്തെ, കവിയായി അറിയപ്പെടാൻ അത്രകണ്ട് ആഗ്രഹിക്കാത്ത ഒരാളാണ് ഞാൻ, അല്ലെങ്കിൽ ഇക്കണ്ട തേഞ്ഞ ബിംബങ്ങളുള്ള, പണ്ടെന്നോ എഴുതി നിർവ്വൃതി കൊണ്ട ഈ പഴഞ്ചൻ കവിതകളെ എടുത്ത് ഇപ്പൊ പൂശുമോ, അതായത് ഇപ്പൊ കവിതകളെഴുതാറില്ലെന്ന് സാരം. എന്റെ ഒരു കവിതകളിലും വൃത്തമുണ്ടെന്ന് ഞാൻ അവകാശപ്പെടുന്നുമില്ല. അപ്പൊ 'സുജിത്ത് എന്ന വ്യക്തി' വ്യക്തമായ ചില ലക്ഷ്യങ്ങളോടെയാണ് ഇതിനെ വിലയിരുത്താൻ ഇറങ്ങിയിരിക്കുന്നത്... നല്ലത്. എന്റെ പ്രൊഫെയിലിൽ ഉള്ള വാചകമെങ്കിലും ഒന്ന് ആദ്യം വായിക്കൂ സ്നേഹിതാ. പിന്നെ കവിത എഴുത്തെന്നു പറയുന്നത് അത്തരം സിദ്ധിയും, പ്രതിഭയും ഉള്ളവർക്കു പറഞ്ഞിട്ടുള്ള പണിയാണ്. എനിക്കതില്ല എന്ന് തിരിച്ചറിഞ്ഞ കാലം കവിതയെഴുത്തിലെ എന്റെ ആക്രാന്ദവും നിന്നു. പിന്നെ ദാ ഇപ്പൊ ബ്ലോഗ് വന്നശേഷം വല്ലപ്പോഴും എന്തെങ്കിലും കുറിച്ചാലായി. പിന്നെ ഒന്നുകൂടി, ആഗ്രഹം കൊണ്ട് കവിത എഴുതുന്നവന് എന്തും എഴുതാം, മാമൂലുകളോ, പൊതുനിയമങ്ങളോ ഒന്നും മുന്നും പിന്നും നോക്കേണ്ട കര്യമില്ല. എന്നാൽ കവിയായി അറിയപ്പെടാൻ ആഗ്രഹിക്കുന്ന, അതിനുവേണ്ടി പെടപ്പാടുകൾ കൂട്ടുന്ന ഒരാൾ ഈ പറഞ്ഞതുപോലെ ആധികാരികമായി കവിതയെക്കുറിച്ച് എന്തെങ്കിലുമൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതുതന്നെ. ഞാൻ ഇതിൽ ആദ്യത്തേതിൽ വരും . ആറേഴുവർഷങ്ങൾക്കുശേഷം എഴുതിയ കവിതകളാണ് 'കഴിയുന്നീല', 'സെൽഫ് പോർട്രേറ്റ്-1986', 'പുതപ്പുകൾ പറയുന്നത്' എന്നീ കവിതകൾ.., ചുമ്മാ ഇരിക്കുവാണെങ്കിൽ ഈ കവിതകളിലൊക്കെ മൗലികത ഉണ്ടൊ എന്ന് വെറുതെ ഒന്ന് തപ്പി പിടിയ്ക്കൂ.
സുനിൽ പണിക്കരുടെ മൗലികമായ രചനകൾ വായിക്കാൻ കാത്തിരിക്കുന്നു എന്നു പറഞ്ഞതുകൊണ്ട് മേൽപ്പറഞ്ഞ കവിതകളെക്കൂടി സൂചിപ്പിച്ചു എന്നു മാത്രം, അല്ലാതെ ബോധ്യപ്പെടുത്താനല്ല. ഒരു കവിതയെ വിലയിരുത്തുമ്പോൾ പ്രത്യേകിച്ചും ഈ കവിത എന്നെഴുതി എന്നു സൂചിപ്പിച്ചിരിക്കുന്നതിനാൽ അതും നോക്കേണ്ടതുണ്ട്, അല്ലെങ്കിൽ അതിനു പരമപ്രധാനമായ പ്രാധാന്യം ഉണ്ടെന്നു സാരം, കാരണം ഇന്നാണ് ഞാൻ തിറയാട്ടം എഴുതുന്നതെങ്കിൽ ഒരുപക്ഷെ ഈ ബിംബകൽപ്പനകൾ ആവുമായിരുന്നില്ല, ഒരു പക്ഷെ പ്രമേയം പോലും. അപ്പൊ അതെഴുതിയ കാലത്തിന് വളരെ പ്രാധാന്യമുണ്ട്. വിമർശനങ്ങൾ സ്വാഗതാർഹം തന്നെ, അതിൽ സംശയവുമില്ല.
ഹ ഹ ഹ കൊള്ളാം സുജിത്തേ..
കൃത്യമായിപ്പറഞ്ഞാൽ 11 വർഷം പഴക്കമുള്ള എന്റെ ആദ്യ കവിതകളിലൊന്നാണ് തിറയാട്ടം. ഇപ്പറഞ്ഞ എല്ലാ കുഴപ്പങ്ങളും ഈ കവിതയിൽ കാണും. എന്റെ കവിതയിലെന്നല്ല, എഴുതിത്തുടങ്ങുന്ന ചിലരുടെ രചനയിലെങ്കിലും ഇത്തരം ചില കുഴപ്പങ്ങൾ കണ്ടേക്കാം.. ആസ്വദിക്കാനാണെങ്കിൽ അങ്ങനെ, വിലയിരുത്താനാണെങ്കിൽ അങ്ങനെ.. സുജിത്തെ, കവിയായി അറിയപ്പെടാൻ അത്രകണ്ട് ആഗ്രഹിക്കാത്ത ഒരാളാണ് ഞാൻ, അല്ലെങ്കിൽ ഇക്കണ്ട തേഞ്ഞ ബിംബങ്ങളുള്ള, പണ്ടെന്നോ എഴുതി നിർവ്വൃതി കൊണ്ട ഈ പഴഞ്ചൻ കവിതകളെ എടുത്ത് ഇപ്പൊ പൂശുമോ, അതായത് ഇപ്പൊ കവിതകളെഴുതാറില്ലെന്ന് സാരം. എന്റെ ഒരു കവിതകളിലും വൃത്തമുണ്ടെന്ന് ഞാൻ അവകാശപ്പെടുന്നുമില്ല. അപ്പൊ 'സുജിത്ത് എന്ന വ്യക്തി' വ്യക്തമായ ചില ലക്ഷ്യങ്ങളോടെയാണ് ഇതിനെ വിലയിരുത്താൻ ഇറങ്ങിയിരിക്കുന്നത്... നല്ലത്. എന്റെ പ്രൊഫെയിലിൽ ഉള്ള വാചകമെങ്കിലും ഒന്ന് ആദ്യം വായിക്കൂ സ്നേഹിതാ. പിന്നെ കവിത എഴുത്തെന്നു പറയുന്നത് അത്തരം സിദ്ധിയും, പ്രതിഭയും ഉള്ളവർക്കു പറഞ്ഞിട്ടുള്ള പണിയാണ്. എനിക്കതില്ല എന്ന് തിരിച്ചറിഞ്ഞ കാലം കവിതയെഴുത്തിലെ എന്റെ ആക്രാന്ദവും നിന്നു. പിന്നെ ദാ ഇപ്പൊ ബ്ലോഗ് വന്നശേഷം വല്ലപ്പോഴും എന്തെങ്കിലും കുറിച്ചാലായി. പിന്നെ ഒന്നുകൂടി, ആഗ്രഹം കൊണ്ട് കവിത എഴുതുന്നവന് എന്തും എഴുതാം, മാമൂലുകളോ, പൊതുനിയമങ്ങളോ ഒന്നും മുന്നും പിന്നും നോക്കേണ്ട കര്യമില്ല. എന്നാൽ കവിയായി അറിയപ്പെടാൻ ആഗ്രഹിക്കുന്ന, അതിനുവേണ്ടി പെടപ്പാടുകൾ കൂട്ടുന്ന ഒരാൾ ഈ പറഞ്ഞതുപോലെ ആധികാരികമായി കവിതയെക്കുറിച്ച് എന്തെങ്കിലുമൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതുതന്നെ. ഞാൻ ഇതിൽ ആദ്യത്തേതിൽ വരും . ആറേഴുവർഷങ്ങൾക്കുശേഷം എഴുതിയ കവിതകളാണ് 'കഴിയുന്നീല', 'സെൽഫ് പോർട്രേറ്റ്-1986', 'പുതപ്പുകൾ പറയുന്നത്' എന്നീ കവിതകൾ.., ചുമ്മാ ഇരിക്കുവാണെങ്കിൽ ഈ കവിതകളിലൊക്കെ മൗലികത ഉണ്ടൊ എന്ന് വെറുതെ ഒന്ന് തപ്പി പിടിയ്ക്കൂ.
സുനിൽ പണിക്കരുടെ മൗലികമായ രചനകൾ വായിക്കാൻ കാത്തിരിക്കുന്നു എന്നു പറഞ്ഞതുകൊണ്ട് മേൽപ്പറഞ്ഞ കവിതകളെക്കൂടി സൂചിപ്പിച്ചു എന്നു മാത്രം, അല്ലാതെ ബോധ്യപ്പെടുത്താനല്ല. ഒരു കവിതയെ വിലയിരുത്തുമ്പോൾ പ്രത്യേകിച്ചും ഈ കവിത എന്നെഴുതി എന്നു സൂചിപ്പിച്ചിരിക്കുന്നതിനാൽ അതും നോക്കേണ്ടതുണ്ട്, അല്ലെങ്കിൽ അതിനു പരമപ്രധാനമായ പ്രാധാന്യം ഉണ്ടെന്നു സാരം, കാരണം ഇന്നാണ് ഞാൻ തിറയാട്ടം എഴുതുന്നതെങ്കിൽ ഒരുപക്ഷെ ഈ ബിംബകൽപ്പനകൾ ആവുമായിരുന്നില്ല, ഒരു പക്ഷെ പ്രമേയം പോലും. അപ്പൊ അതെഴുതിയ കാലത്തിന് വളരെ പ്രാധാന്യമുണ്ട്. വിമർശനങ്ങൾ സ്വാഗതാർഹം തന്നെ, അതിൽ സംശയവുമില്ല.
Thursday, December 03, 2009
തിറയാട്ടം

കുരുതികൾ കണ്ടുമടങ്ങിയ ചെന്തീ-
ക്കരളൊരു സങ്കടമരുളുന്നു..
ചിത്തഭ്രമത്തിന്നുച്ചിയിലേതോ
സ്വച്ഛതവിട്ടൊരു നേർമുകുളം
നിത്യത നിത്യതയിലെന്നെ വിളിക്കുക-
യെന്നുമടിച്ചു പുലമ്പുന്നു...
കാവും കുളവും തീണ്ടിയ പെണ്ണിൻ
കാലക്കേടുകടുംതുടിയായ്...
ഇടവഴി പോകുക പെണ്ണേ പിന്നിൽ
കര വാഴുന്നൊരു കാമുകനുണ്ടേ,
കാമക്കാടുതെളിച്ചു വരുന്നൂ
കണ്ണിൽ കപടത മുറ്റിയ കള്ളൻ..
മാനം പോയാലെന്തിനു ജീവിതമെ-
പ്പൊഴുമഴലിൽപ്പെട്ടുമരിയ്ക്കാം...
മഞ്ഞലമൂടിയ മകരക്കുളിരിൽ
മരതകരാവുതുടുക്കുമ്പോൾ,
വെള്ളിടിവെട്ടും മലനിരമുകളിൽ-
ച്ചെന്നു തപിക്കുക നീലിപ്പെണ്ണെ...
ഊരിൽക്കള്ളപ്പരിഷകളുണ്ടേ,
വെളിപാടില്ലാക്കോമരമുണ്ടേ,
തേനും തിനയും തിന്നാതലയും
ചോരച്ചുണ്ടുമിരിപ്പുണ്ടേ..
കാറ്റും മഴയും കാണയുറക്കെ-
കോഴിച്ചോര പുരട്ടിയ മന്ത്രം
പാടുക പാടുക നീലിപ്പെണ്ണെ,
പാടുക പാടുക നീലിപ്പെണ്ണേ..
നിൻമധുയൗവ്വന സൗഭഗമെവിടെ,
നിൻമിഴിയെഴുതും കവിതകളെവിടെ,
നീർച്ചോലകളുടെ കളമൊഴിയുതിരും
നീർത്താമരയുടെ മൃദുലതയെവിടെ...?
വെറ്റില തിന്നു തുടുത്തൊരു പകലിൻ
ചിത്തമൊളിച്ചൊരു തട്ടകമെവിടെ,
ദിക്കുകളൊട്ടും നടവഴിയരികിൽ-
ച്ചെന്നു തപിക്കുക കന്നിപ്പെണ്ണേ....
കാടും മേടും താണ്ടിയ മേഘം
കാമന പാടും കരിനാളിൽ,
ചൂടും ചൂരും നെഞ്ചിലൊതുക്കി
നീർക്കിളി പാടും കാട്ടാറുകളും
നിന്നുടെ മേനിയിലെന്തിനമർന്നു,
നിന്നുടെയോമൽച്ചുണ്ടുകവർന്നു..
മായച്ചിരിയിൽ മാനമെടുക്കും
മായാതമ്പിളി വളയങ്ങൾ..,
നിൻ വ്രതശുദ്ധി തുലയ്ക്കാനെത്തും
കാറ്റിൻ കാമുക വൃന്ദങ്ങൾ....
കണ്ടില്ലെന്നു നടിയ്ക്കുക പെണ്ണേ,
കണ്ണും മെയ്യും കരുതിയിരിക്കുക...
ആകാശത്തിൻ ചില്ലകളായ് നിന്ന-
രികത്തെത്തും കാർമേഘം,
മുട്ടിയുരുമ്മും നിന്നുടെ മെയ്യിൽ
ചുറ്റിപ്പിണയാതകലുക പെണ്ണേ..
മനസ്സിൽ ചപലതയരുതരുതെന്ന്
മലദൈവത്തോടുരിയാടുക കണ്ണേ,
നീരാടിനീയെത്തുക നിത്യം
മൂവന്തിയ്ക്കുവിളക്കു കൊളുത്തുക,
യക്ഷിപ്പാലയിൽപ്പൂവുകൊടുക്കുക,
ദാഹം തീരെ കുരുതികൊടുക്കുക..
തെച്ചികൾ പൂക്കും ഹൃദയച്ചുടലയിൽ
നീരൂട്ടാനായെത്തുക പെണ്ണേ,,,,
നിത്യം നാദമരന്ദത്തിരയിലെ-
യസ്തമയത്തിൻ തുടിയാകൂ,
അസ്ഥികൾ പൊട്ടും ചുടലച്ചൂടിൽ
കള്ളിപ്പാലകൾ പൂക്കുമ്പോൾ
ഉണ്മകൾ നന്മകളനവരതം നീ
നെഞ്ചിൽപ്പേറുക നീലിപ്പെണ്ണേ...!
ഏകദേശം പത്തുവർഷങ്ങൾക്കുമുൻപുള്ള എന്റെ ആദ്യകാല കവിതകളിലൊന്ന്.
റെക്കോഡ് ചെയ്തത് പിന്നെയും ഒന്നുരണ്ട് വർഷങ്ങൾ കഴിഞ്ഞാണ്.
ഗായകൻ ബെൻസൻ ചേട്ടന്റെ വീട്ടുവരാന്തയിൽ ആധുനിക സംവിധാനങ്ങളൊന്നുമില്ലാതെ
ഒറ്റ ട്രാക്കിൽ, ഒറ്റ ടേക്കിൽ അനിൽ ശശിധർ ആലപിച്ചു.
Subscribe to:
Posts (Atom)




