നാടകക്കാരന്റെ ശബ്ദത്തിൽ ഈ കവിത കേൾക്കാം.
ഓണക്കിനാവുകൾ
വെയില്‍ മാഞ്ഞു മൌനം മടുപ്പാര്ന്നുനെഞ്ചില് കനത്തുനില്‍ക്കെ,
പിന്നില്‍ വന്നു നില്‍പ്പതെന്നോര്‍മ്മത്തടങ്ങളില്‍
ചിങ്ങമാസത്തിന്‍ ചൂടും വിചാരവും...
മങ്ങി മങ്ങിത്തെളിയുന്നു സൌവര്‍ണ്ണം
മിന്നിമായുന്നൊരേകാന്ത താരമായ്...
സ്മൃതികളില്‍ തേക്കുപാട്ടിന്റെ ശീലുകൾ,
പൂക്കളൊക്കെ മണത്തെത്തുമാവണിത്തുമ്പികൾ...
മുക്കുറ്റികള്‍ മൂത്തു നരച്ചു നില്‍ക്കുന്നുവോ,
മുന്നിലായ് മുറ്റത്തു നാം വരച്ചിട്ടൊരത്തവും...
തുമ്പകള്‍ വാടിത്തളര്‍ന്നതെന്തേ,
വയല്‍ചന്തവും വാസനക്കാറ്റും മറഞ്ഞതെന്തേ..?
എത്ര ജന്മം കഴിഞ്ഞാലുമോര്‍മ്മകള്‍
വിടര്‍ന്നിടുമിടയ്ക്കൊരോണം വരുമ്പൊഴും...
കഴിയില്ല, പൂമുഖം പനിച്ചിരിക്കുമ്പോള്‍
അധികനേരമിവിടെത്തനിച്ചിരിക്കുവാന്‍..
മുഖം കുനിച്ചു മൌനമായ്
വളഞ്ഞ മൂവാണ്ടനും മറക്കുമോ
ഉണര്‍ത്തുപാട്ടിന്റെയൂഞ്ഞാലുകള്‍..
പിന്നെയും വന്നുപോയാവണിപ്പൂമകള്‍
പിന്നില്‍ വന്നുനില്‍പ്പതെന്നോര്‍മ്മത്തടങ്ങളിൽ...
വെണ്ണിലാവിന്‍ വഴി മിന്നിപ്പൊലിഞ്ഞുവോ,
പ്രേമമൂറും മിഴിപ്പൂക്കളം മാഞ്ഞുവോ,
മാരിവില്ലിന്‍ നിറങ്ങളായ് ബാല്യം
മായാത്തൊരോര്‍മ്മപോല്‍ മങ്ങിത്തിളങ്ങിയോ..?
എത്രവേഗം നാം നടന്നകന്നേതോ
മടുപ്പിന്റെ ശിഷ്ടജീവിത സത്രത്തിരക്കിൽ...
സ്നേഹപൂര്‍വ്വം പറഞ്ഞീല ഞാനൊന്നും
നോവേറുമേകാന്ത രാത്രിയിൽ,
ഖേദപൂര്‍വ്വം ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞീല
വാക്കുകൾ, പരസ്പരം മുന്നില്‍ നാം
മാഞ്ഞുതീരുമ്പൊഴും...
എത്ര ജന്മം കഴിഞ്ഞാലുമോര്‍മ്മകള്‍
വിടര്‍ന്നിടുമിടയ്ക്കൊരോണം വരുമ്പൊഴും...
പൂക്കളെല്ലാം മരിച്ചുപോയ് നഗര-
പ്പരിഷ്ക്കാര സന്ധ്യയില്‍,
മരണവേഗം പകര്‍ന്നെങ്ങോ മറഞ്ഞുപോയ്
ചിങ്ങമാസത്തിന്‍ ചൂടും വികാരവും...
ഓണമെന്നാല്‍ പുത്തന്‍ കുരുന്നുകള്‍ക്കറിയാം
കലണ്ടറില്‍ത്തെളിയും സ്കൂളടപ്പിന്‍
ചുവന്ന രണ്ടക്ഷരം...!
അവധിക്കുമേല്‍ത്തിളങ്ങും
നിറം മങ്ങും പഴങ്കഥ...!
ചൊൽക്കവിതയ്ക്ക് മാത്രമായി ഒരു ഗ്രൂപ്പ് ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. താൽപ്പര്യമുള്ള
കവികൾക്ക് ഇതിൽ ജോയിൻ ചെയ്യാം.
7 പേർ മൊഴിഞ്ഞു:
എന്റെ ചെറുപ്പത്തിലുള്ള നാട്ടിന്‍പുറത്തെ
പൊന്നോണമേ ഒന്നുകണ്ണുതുറക്കൂ..
ഒരിക്കല്‍കൂടി എന്നെയൊന്നു നോക്കൂ..!
കവിതയും ആലാപനവും ഭേഷ്!!
നഷ്ടപ്പെട്ടുപോയ നല്ല ഓണനാളുകള്‍ ഓര്‍മ്മിപ്പിച്ചതിന് നന്ദി നന്ദി.
(ചൊല്‍ക്കവിതയിലേക്ക് ഈ കപിയെ കൂടി ചേര്‍ക്കുവോ? ഞാനും ഒരു ചൊല്‍കപിയാണ്) :-)
കവിത വായിച്ചു. കേട്ടു.. ഇഷ്ട്ടമായി..!!
ഓണമെന്നാല്‍ പുത്തന്‍ കുരുന്നുകള്‍ക്കറിയാം
കലണ്ടറില്‍ത്തെളിയും സ്കൂളടപ്പിന്‍
ചുവന്ന രണ്ടക്ഷരം...!
അവധിക്കുമേല്‍ത്തിളങ്ങും
നിറം മങ്ങും പഴങ്കഥ...!
ഇന്നത്തെ ഓണം...!?
ആശംസകൾ....
valare nannaayittundu... vythyasthangalaaya oro postukalum onninonnu nannavunnundu.......ellaa nanmakalum , ashamsakalum nerunnu.......
ഓണമെന്നാല്‍ പുത്തന്‍ കുരുന്നുകള്‍ക്കറിയാം
കലണ്ടറില്‍ത്തെളിയും സ്കൂളടപ്പിന്‍
ചുവന്ന രണ്ടക്ഷരം...!
ശരിയാണ് .എല്ലാ വിശേഷ ദിവസങ്ങളും ആഘോഷങ്ങളും അവധി എന്നതിലേക്കു മാത്രം ചുരുങ്ങിപ്പോകുന്നു...
കവിത വായിച്ചു, കേട്ടില്ല, അഭിപ്രായം പറയാന്‍ ആളല്ല
ഇഷ്ട്ടമായി..!!
Post a Comment