Friday, February 26, 2010

നിരാശാജനകമായ കുറ്റസമ്മതം

ഹരി പുരണ്ട ഡർബാറുകളിൽ
ഗസലുകളുടെ സ്വരധാരകൾ
പതഞ്ഞു പൊന്തുമ്പോൾ
എനിക്കുകാണാം,
വെളിച്ചം തെളിച്ചുകൊണ്ടൊരു മാലാഖ..

ഓ... ദൈവമേ..,
ഞാൻ തളർന്നുപോകുന്നു...
എന്റെ ഭവനം വിട്ടു നീ പോകുക,
ദയാപരമായതെല്ലാം
നിന്റേതുമാത്രമാണ്.........

എന്റെ ഏകാന്തതയിൽ,
എന്റെ ഇരുട്ടിൽ
എനിക്കൊരു സ്വർഗ്ഗമുണ്ട്‌..
എനിക്കറിയാം...,
എന്റെ ഭവനത്തിന്
പരാജയപ്പെട്ട
തടവുകാരന്റെ മുഖമാണ്....

ഇരുട്ടുപരക്കുമ്പോൾ മടുപ്പറിയാത്ത
മൃഗതുല്യമായ കാമത്തിന്റെ
സ്നിഗ്ധതകളിലേയ്ക്ക്‌
എനിക്ക്‌ കൊമ്പുകോർക്കണം....
പലരുടേയും നെഞ്ചിലിഴഞ്ഞ
നേർത്ത വിരലുകൾ
മടുപ്പറിയാതെ വീണ്ടും വീണ്ടും
എന്നിൽ........
ഓ..... നിശാചരി, എനിക്കൊരു പെഗ്ഗ് കൂടി
പകർന്നു തരൂ.......

അത്താഴത്തിന് കമനീയമായ-
ലങ്കരിക്കപ്പെട്ട ഒരു മനുഷ്യഹൃദയം
ഉറപ്പായും നമുക്കാഗ്രഹിക്കാം..
ഏറ്റവും വിലകുറഞ്ഞതും,
ഏറ്റവും സ്വാദിഷ്ടവും
ഇതല്ലാതെ മറ്റൊന്നുമല്ല...
എത്രയെളുപ്പമാണ് ഒരു ഹൃദയം
കൈപ്പിടിയിലാകുന്നത്‌......
പുറമേ ചോരയുടെ ഗന്ധമുണ്ടെങ്കിൽ
സുഗന്ധദ്രവ്യങ്ങളിൽ ശരീരം പൂഴ്ത്തിവയ്ക്കാം...
അമർന്നുപോകുന്ന നിലവിളിയും പിടച്ചിലും
ഒരു തീവണ്ടിയൊച്ചയിൽ ഒളിച്ചുവയ്ക്കാം..
ഒടുവിൽ, എല്ലാം....എല്ലാമൊരു
ഗസൽ അവസാനിക്കുന്നപോലെ......

ഓ.... നിശാചരി, എനിക്കുറക്കം വരുന്നു,
എന്റെ അവസാന പെഗ്ഗ് കൂടി
പകർന്നു തരൂ.......

7 പേർ മൊഴിഞ്ഞു:

ഗിരീഷ്‌ എ എസ്‌ said...

യാഥാര്‍ത്ഥ്യം മാത്രം
ആശംസകള്‍

അഭിമന്യു said...

ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ്‌ ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

അമ്മ നഗ്നയല്ല

കാപ്പിലാന്‍ said...

എനിക്കിഷ്ട്ടപ്പെട്ടു -ഇത് ഗസലാണോ ?

ഇരുണ്ട മുറിയില്‍
ധൂമ്ര പാന ചുരുളുകള്‍ ഉയരും
ദുബായി ഹോട്ടല്‍ കലവറയിലെ
ബിയര്‍ കൊടുക്കുന്ന ശ്രീലങ്കക്കാരി ഫാത്തിമ
ഓ - ദേവതേ
നീ എനിക്കൊരു ഗ്ലാസ്‌ ബിയര്‍ കൂടി തരൂ .
ഇതല്ലേ ഇതിന്റെ പശ്ചാത്തലം .

ഇതിന്റെ നിരൂപണം ഉടനെ പ്രതീക്ഷിക്കാം .

ഭായി said...

ഇഷ്ടപ്പെട്ടു!

ആരുടെയാ കുറ്റസമ്മതം? :-)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഒരു പെഗ്ഗ് കൂടി...

വിനു said...

എനിക്കറിയാം...,
എന്റെ ഭവനത്തിന്
പരാജയപ്പെട്ട
തടവുകാരന്റെ മുഖമാണ്....

സുനിലേട്ടാ നന്നായിരിക്കുന്നു...!

ആശംസകള്‍...!!!

ganga said...

an expression of both eros and thanatos.....really nice
"oru pakuthi prajnhayil nizhalum nilavum
oru pakuthi prajnhayil kari poosiya vaavum"...i felt like this
pls visit my ganga-sivaganga.blogspot.com and pass comments...sugggestions....encourage the new comers...
---ganga