Saturday, March 06, 2010

സംശയം

രോ വിശുദ്ധ കുര്‍ബാനയും
ദൈവത്തിലേയ്ക്കുള്ള
ദൂരം കുറയ്ക്കുന്ന അളവുകോലാണ്..

ഓരോ ദീപാരാധനകളും
നിന്നിലേയ്ക്കു ഞാനെത്തിപ്പെടുന്നതിന്റെ
ശുഭസൂചനകളാണ്..

ഓരോ നിസ്കാരത്തഴമ്പും
നിന്നിലേയ്ക്കെളുപ്പമെത്താനുള്ള
മാര്‍ഗ്ഗങ്ങളാണ്..

ഈ മൂന്നു വഴികളും
ഞാൻ പരമാവധി പ്രയോജനപ്പെടുത്തി..
ഒടുവില്‍ എത്തിപ്പെട്ടതോ,
അപാരമായ അന്ധകാരത്തിലും!
മാര്‍ഗ്ഗത്തിലല്ല, സംശുദ്ധമായ മനസ്സിലാണ്
ദൈവം നിറയുന്നതെന്നു നീ
വെളിപ്പെടുത്തുമ്പോള്‍
‍എന്റെ സംശയം ഭേദിക്കപ്പെടുന്നു...

6 പേർ മൊഴിഞ്ഞു:

റ്റോംസ് കോനുമഠം said...

മാര്‍ഗ്ഗത്തിലല്ല, സംശുദ്ധമായ മനസ്സിലാണ്
ദൈവം നിറയുന്നതെന്നു നീ
വെളിപ്പെടുത്തുമ്പോള്‍......

രാജേഷ്‌ശിവ said...

നൈര്‍മല്ല്യ മാനസം പേറുന്നവന് ഒരു വഴിപാടിന്റെയും ആവശ്യമില്ല. ഏതു കാര്യത്തിലും....
''മനസിനുള്ളില്‍ ദൈവമിരുന്നാല്‍ മനുഷ്യനും ദൈവവുമൊന്ന് ......''
ആശംസകള്‍......

Pyari said...

നിരാശാജനകമായ കുറ്റസമ്മതം വായിച്ചത് കൊണ്ടാകാം - ഇങ്ങനെയൊന്നു ഇവിടെ പ്രതീക്ഷിച്ചില്ല!

Deepa Bijo Alexander said...

"മാര്‍ഗ്ഗത്തിലല്ല, സംശുദ്ധമായ മനസ്സിലാണ്
ദൈവം നിറയുന്നതെന്നു ....."
മനസിലാക്കപ്പെടാതെ പോകുന്നതും ഈ സത്യം തന്നെ..!

akhi said...

സംശുദ്ധമായ മനസ്സിലാണ്
ദൈവം നിറയുന്നതെന്നു നീ
വെളിപ്പെടുത്തുമ്പോള്‍
‍എന്റെ സംശയം ഭേദിക്കപ്പെടുന്നു.

കാപ്പിലാന്‍ said...

Great