നിങ്ങളുടെ പ്രണയം
നിശബ്ദമെങ്കിൽ
തീർച്ചയായും
നിശബ്ദമായൊരു
പ്രളയം നിങ്ങൾ
ഉള്ളിൽപ്പേറുന്നുണ്ട്....
സർവ്വതും കടപുഴക്കി,
ഹുങ്കാരത്തോടെ
ഒഴുക്കിൽ നിന്നൊഴുക്കിലേയ്ക്കൊഴുകാൻ
നിങ്ങൾ കൊതിക്കുന്നുണ്ട്...
ചില നിശബ്ദതകൾ
അങ്ങനെയാണ്..,
കര കവിഞ്ഞും, കടലെടുത്തും
ദിശയറിയാതെ ഒഴുകിപ്പരക്കും..,
നിങ്ങളുടെ പ്രണയം പോലെ....
ചിലപ്പോഴവ നിങ്ങളറിയാതെ
ശബ്ദമുഖരിതമാകും,
ഒരു പ്രളയം പോലെയും....
4 പേർ മൊഴിഞ്ഞു:
ആശാനെ ആശംസകള്‍
;;
nice
അതെ ഒരു പ്രളയം മനസ്സില്‍ പേറി ഒരു ജന്മം...പ്രണയം മനസ്സില്‍ പേറി ഒരു നിമിഷം....
Post a Comment