''കല ഇഷ്ടപ്പെട്ടാൽ മതി, കലാകാരനെ നോക്കണ്ട‘ എന്നാണ് പറയുന്നതെങ്കിലും എനിക്കീ കുടുമ്മത്തേക്ക് കൊള്ളാത്ത റ്റൈപ്പ് ആളുകളെ, ആൾ എന്തിറ്റ് തേങ്ങയായാലും, എത്ര വല്യ രോമമായാലും വല്യ താല്പര്യമൊന്നുമില്ല..."
പേരിൽ മാത്രം വിശാലതയുള്ള ബ്ലോഗെഴുത്തുകാരന്റെ ബസ്സിലെ വാചകമാണിത്. കുറെയെണ്ണം ഷെയർ വ്യാപാരം നടത്തിയിട്ടുണ്ട് ഈ ദിവ്യ മൊഴികൾ. പരോക്ഷമായിട്ടാണെങ്കിലും അയ്യപ്പിനിട്ടാണ് താങ്ങിയിരിക്കുന്നത്. ചത്തുമണ്ണടിഞ്ഞാലും വെറുതെ വിടാത്ത ഊമ്പന്മാർ. എഴുത്തുകാർക്ക് പരസ്പര ബഹുമാനം വേണമെന്ന ലിഖിതനിയമമൊന്നുമില്ല. ആദരിച്ചില്ലെങ്കിലും അവഹേളിക്കാൻ ബ്ലോഗിലെ വൈറ്റ് കോളർ ചെറ്റകൾക്കേ കഴിയൂ. ബൂലോകത്തെ എന്തിറ്റ് മയിരാണെങ്കിലും, ഏത് കോപ്പിലെ രോമമാണെങ്കിലും എനിക്കൊരു തേങ്ങയുമില്ല. ജോണും, സുരാസുവും, ചുള്ളിക്കാടും, അയ്യപ്പനുമൊക്കെ അവരവർക്ക് തോന്നിയതു പോലെ ജീവിച്ചു. ആർക്കെന്തു ചേതം...നമ്മളൊക്കെ ഈ പ്രതിഭകളെ ഇഷ്ടപ്പെട്ടിരുന്നത് / ആദരിച്ചിരുന്നത് അവർ എങ്ങനെയൊക്കെ ജീവിച്ചിരുന്നൂവെന്ന് നോക്കിയാണോ..? അയ്യപ്പൻ അപരിചിതരായ ആരുടേയും വീടുകളിൽ ഇരക്കാനോ, വലിഞ്ഞുകേറി അന്തിയുറങ്ങാനോ പോയിട്ടില്ല. തീർച്ചയായും ഇത് അറിവില്ലായ്മയും, ബുദ്ധിവികാസക്കുറവും തന്നെയാണ്. ഇവനൊക്കെ വിശാലമായി ചിന്തിക്കുന്നതിനു പകരം, ഉള്ള ബഹുമാനം കളയിക്കാതെ എഴുത്തുനിർത്തി കിളയ്ക്കാൻ പോകുന്നതാണ് നല്ലത്.
അതേ ബസ്സിലെ കാളിയമ്പിയുടെ കമന്റ്:
‘’അയ്യപ്പനേയും സുരാസുവിനേയും ഒക്കെപ്പോലെ നടക്കുന്ന ചിലരെയൊക്കെയെങ്കിലും നല്ല സന്തോഷത്തോടെ ഞാന്‍ എന്റെ കുടുംബത്ത് കയറ്റും. ഉള്ള കഞ്ഞി പങ്ക് വയ്ക്കും. വീട്ടുകാര്‍ക്ക് പരിചയപ്പെടുത്തിക്കൊടു
അതെ, കേരളമെന്നാൽ പുണ്യാളന്മാരായ കപടസദാചാരികളുടെ വിളനിലമെന്ന് നമുക്കഭിമാനത്തോടെ പറയാം.
15 പേർ മൊഴിഞ്ഞു:
’അയ്യപ്പനേയും സുരാസുവിനേയും ഒക്കെപ്പോലെ നടക്കുന്ന ചിലരെയൊക്കെയെങ്കിലും നല്ല സന്തോഷത്തോടെ ഞാന്‍ എന്റെ കുടുംബത്ത് കയറ്റും. ഉള്ള കഞ്ഞി പങ്ക് വയ്ക്കും. വീട്ടുകാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കും. പക്ഷേങ്കില് കള്ളും കഞ്ചാവും ഒന്നും തോടുക പോലും ചെയ്യാതെ പാലുംവെള്ളം മാത്രം കുടിച്ച് വടി വടി പോലെ തേച്ച് വെളുത്ത ഷര്‍ട്ടൊക്കെ ഇട്ട് മര്യാദരാമന്മാരായി പാല്‍പ്പുഞ്ചിരിയോടെ വരുന്ന പലരേയും കുടുംബത്ത് കയറ്റാന്‍ ഞാന്‍ പലപ്പോഴും ഒന്നറയ്ക്കും.‘’
-ഞാനും!
സുനിലേ, സംഗതി ഞാനെന്റെ സത്യസന്ധമായ അഭിപ്രായം തന്നെയാണ് പറഞ്ഞത്.
കവിതയും കവിത്വവും അതിന്റെ മഹത്വവും എന്തെന്നെന്നറിയാത്ത ലക്ഷക്കണക്കിന് മലയാളികളിൽ ഒരാളാണ് ഞാൻ. ടൈമ്പാസിന് ബ്ലോഗെഴുതുന്നുണ്ട്, അത് കുറച്ച് പേർക്ക് ഇഷ്ടമാണ് എന്ന് വച്ച്, ഞാനിപ്പോഴും കൊടകരയിലെ ഒരു ബിലോ ആവറേജ് തന്നെയാണിപ്പോഴും. എനിക്കന്നും ഇന്നും അവനവന്റെ ജീവിതത്തോടും വീട്ടുകാരോടും ഉത്തരവാദിത്വമില്ലാതെ, മറ്റുള്ളവർ ജോലി ചെയ്ത് കിട്ടിയ കാശ് ചോദിച്ച് വാങ്ങി കള്ളുകുടിച്ച് ജീവിക്കുന്നവരെ താല്പര്യമില്ല. എനിക്ക് അങ്ങിനെയൊരു അവസ്ഥ വന്നാൽ ഞാൻ പോയി ചത്ത് കളയുകയും ചെയ്യും.
ഒരുപാട് പേർ ഇഷ്ടപ്പെടുന്ന ആദരിക്കുന്ന അയ്യപ്പൻ എന്ന കവിയെ അനാദരിക്കുക എന്നൊന്നും എന്റെ ചില ഫ്രൻസ് മാത്രം വായിക്കുന്ന ബസ്സിൽ അങ്ങിനെ എഴുതുമ്പോൾ ഞാനോർത്തില്ല. സത്യായിട്ടും! തന്നെയുമല്ല, ഞാൻ ആളെ ടാർഗറ്റ് ചെയ്ത് പറഞ്ഞതല്ല, പൊതുവേ പറഞ്ഞതാ.
ആളുകളെ വേദനിപ്പിക്കൽ എന്റെ പരിപാടിയല്ല. അതുകൊണ്ട്, സുനിലിന് അത് വായിച്ച് വിഷമം തോന്നിയതിന്റെ പേരിൽ വിഷമമുണ്ട്, എനിക്ക് കുറ്റബോധവുമുണ്ട്. സോറി!
സുനിലേ , എനിക്ക് ജോണ്‍ അബ്രഹാം, സുരാസു, അയ്യപ്പന്‍ എന്നിവരെ പോലെ ജീവിയ്ക്കുകയും മരിച്ചുപോവുകയും ചെയ്ത എല്ലാവരേയും ഇഷ്ടമാണ്. ആ ഇഷ്ടത്തിന് പ്രധാനകാരണം അവരൊന്നും ഹിപ്പോക്രാറ്റുകള്‍ അല്ല എന്നത്കൊണ്ടാണ്. അവര്‍ക്ക് ഒരു മുഖമേയുള്ളൂ, നമ്മള്‍ കാണുന്ന മുഖം. എന്നാല്‍ സമൂഹത്തിന്റെ ചിട്ടവട്ടങ്ങള്‍ അനുസരിച്ച് മാന്യന്മാരായി ജീവിയ്ക്കുന്ന പലരും അകത്ത് ഒന്ന് വെച്ച് പുറത്ത് മറ്റൊന്ന് കാട്ടി അഭിനയിച്ചു ജീവിയ്ക്കുന്നവരാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. തോന്നലല്ലെ തെറ്റായിരിക്കാം.
അയ്യപ്പനെ പോലെയുള്ളവരുടെ ജീവിതം നമുക്ക് ആര്‍ക്കും ശിപാര്‍ശ ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ആ ജീവിതത്തിനാണ് ജീവിതത്തിന്റേതായ സൌന്ദര്യമെന്നും എനിക്ക് തോന്നിയിട്ടുണ്ട്. നമ്മുടെയൊക്കെ ജീവിതത്തിന് കൃത്രിമത്വവും അത്കൊണ്ട് തന്നെ ആ കൃത്രിമത്വത്തിന്റെ വൈരൂപ്യമുണ്ട് എന്നും എനിക്ക് തോന്നുന്നു. സത്യം പറഞ്ഞാല്‍ അയ്യപ്പജീവിതം ജീവിയ്ക്കുന്നവരോട് എനിക്ക് അസൂയയാണ്. ഇത് ആരെയും കുറ്റപ്പെടുത്താന്‍ പറഞ്ഞതല്ല കേട്ടോ.
അയ്യപ്പന്റെ ജീവിതം മഹത്വവൽക്കരികരുത്... കവിത മാറ്റി നിറുത്തിയാൽ സമൂഹത്തിന് എന്ത് നൽകി...
സുനിൽ,
തനിക്ക് താൽപര്യമില്ലാത്ത ഒരു ജീവിതശൈലിയെക്കുറിച്ച് തന്റെ അഭിപ്രായം വിശാലമനസ്കൻ പറഞ്ഞു എന്നല്ലേയുള്ളു.
താങ്കൾ ചെയ്തതും ഏതാണ്ട് അതുപോലൊരു കാര്യം തന്നെ, തനിക്ക് അനിഷ്ടം തോന്നിച്ച ഒരു കമന്റ് കണ്ടപ്പോൾ രൂക്ഷമായി പ്രതികരിച്ചു.
Basically, സ്വന്തം ഇഷ്ടം എന്തെന്നതിനനുസരിച്ച് മാത്രം കാര്യങ്ങൾ കണ്ടു, മറ്റൊന്ന് ഒരു ജീവിതശൈലിയെന്നോ അഭിപ്രായമെന്നോ ഉള്ള നിലയിൽ കാര്യങ്ങൾ കാണുവാൻ താൽപര്യപ്പെട്ടില്ല.
താങ്കളുടെ പ്രതികരണത്തിലെ പ്രശ്നം താങ്കൾ വ്യക്ത്യാധിഷ്ഠിതമായാണ് കാര്യങ്ങൾ കണ്ടത് എന്നതിലാണ്. ഒരു അഭിപ്രായം പറഞ്ഞ വ്യക്തിയെയാണ് താങ്കൾ target ചെയ്തത്, അഭിപ്രായത്തെയല്ല. അതും പേര് തന്നെ വികൃതമാക്കിയിട്ട്. അതൊഴിവാക്കാമായിരുന്നു.
വിശാലമനസ്കന്റെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല എന്നുകൂടി പറയട്ടെ. കുടുമ്മത്ത് കേറ്റാൻ കൊള്ളാത്ത വിഭാഗമാണെന്ന് അദ്ദേഹം എങ്ങിനെ വിലയിരുത്തി? വേഷം കൊണ്ടോ? അതോ ജീവിതരീതി കൊണ്ടോ?
അയ്യപ്പന്റെ ജീവിതം മഹത്വവൽക്കരികരുത്... കവിത മാറ്റി നിറുത്തിയാൽ സമൂഹത്തിന് എന്ത് നൽകി...
Dear kakkara,
theruvil jeevichu theruvil thanne itterinju poya oru pachayaya jeevithathil ninnum oru samoohya jeeviyenna nilayil
thankal enthanu pratheekshichathu ennariyan thathparyam undu..
-priya changatheee,aa pavam poyi..iniyum aa mukhathu nokki thupparutheeee ..athinum mathram thee thinnathanu aa pavam..please..
അയ്യപ്പന്റെ “ജീവിത ശൈലി” യെന്ന് വായിക്കുക...
അപ്പൂട്ടൻ, കുടമ്മത്തേക്ക് കൊള്ളാത്ത മീൻസ്, സ്വന്തം വീട്ടിലേക്ക് ഉപകാരമില്ലാത്ത എന്നാകുന്നു. അല്ലാതെ എന്റെ കുടുമ്മത്തേക്ക് കയറ്റാൻ കൊള്ളാത്ത എന്നൊന്നുമല്ല ചുള്ളൻ!
വിശാലാ ഞാനുമെന്റെ സത്യസന്ധമായ അഭിപ്രായം തന്നെയാണ് പറഞ്ഞത്. കവിതയിൽ മാത്രമല്ലല്ലോ മൊത്തത്തിലുള്ള അടച്ചാക്ഷേപിക്കലാണത്. സിനിമയിലും, സാഹിത്യത്തിലും, സംഗീതത്തിലും, ചിത്ര-ശിൽപ്പകലയിലുമൊക്കെ ഇത്തരത്തിലുള്ള അവധൂതരുണ്ടായിട്ടുണ്ട്. ഇടക്കാലത്ത് മലയാളസിനിമയിൽ ചരമമടഞ്ഞ പലരും കള്ളും കഞ്ചാവുമൊക്കെ നന്നായി ഉപയോഗിച്ചിരുന്ന പ്രതിഭകൾ തന്നെ. നമ്മളവരെയെല്ലാം അംഗീകരിച്ചില്ലേ..? ആദരിച്ചില്ലേ..? കുടുംബമുള്ളവർ അതു നോക്കുന്നു. അയ്യപ്പന് വീടും, കുടുംബവുമെല്ലാം തെരുവ് തന്നെയായിരുന്നു. സ്വന്തമായി വീടും, കുടുംബവുമില്ലാതെ ഏകാകികളായി നടക്കുന്നവർ അവരുടെ ജന്മം ഇങ്ങനെ ജീവിച്ചുതീർക്കാനായിരിക്കും അവരിഷ്ടപ്പെടുന്നത്.
കാക്കരേ അയ്യപ്പന് സമൂഹത്തിനു നൽകാൻ അദ്ദേഹത്തിന്റെ കവിതയല്ലാതെ മറ്റെന്താണ് വേണ്ടിയിരുന്നത്...?
അപ്പൂട്ടാ
വിശാലമനസ്കൻ എന്ന വ്യക്തിയാണഭിപ്രായം പറഞ്ഞത്, അല്ലാതെ ഒരു സംഘടനയല്ല, അപ്പൊ മറുപടിയും വ്യക്തിപരമായിരിക്കണം, അല്ലേ..? ആ അഭിപ്രായം പറഞ്ഞ വ്യക്തിയേയും, ആ അഭിപ്രായത്തേയുമല്ലാതെ മറ്റെന്തിനെയെങ്കിലും ഞാൻ ടാർഗറ്റ് ചെയ്തുവെന്ന് താങ്കൾക്ക് തോന്നിയോ..? പിന്നെ പേര് ഞാൻ വികൃതമാക്കിയെന്നത് താങ്കൾക്ക് വെറുതെ തോന്നുന്നതാണ്. സങ്കുചിത ചിന്താഗതിക്കാർ വിശാലമനസ്കനെന്നൊക്കെ ഇടുന്നതിനോട് ഞാനെന്തു പറയാൻ.. വിരൂപനായ ഒരാൾക്ക് സുന്ദരൻ എന്നു പേരുള്ളതു പോലെ. വിശാലമനസ്കനെന്ന ബ്ലോഗിലെ മികച്ച എഴുത്തുകാരനെ വായനക്കാർ ആദരിക്കുന്നു, ബഹുമാനിക്കുന്നു. അയ്യപ്പൻ മരിച്ച സമയത്തുതന്നെ ഇത്തരമൊരഭിപ്രായം പറയാൻ മുട്ടിപ്പോയാൽ പറയണം, കാരണം അതയാളുടെ സ്വാതന്ത്ര്യമാണ്, സമൂഹം പരിഹസിക്കുന്ന കലാകാരന്മാരെ സ്നേഹിക്കുന്ന എന്നെപ്പോലുള്ള ചിലർ അപ്പോൾ ഇങ്ങനെയൊക്കെ പ്രതിഷേധിച്ചെന്നും വരാം. അയ്യപ്പന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഇത്തരമൊരു സാഹചര്യത്തിൽ വിശാലമനസ്കനെപ്പോലെ പേന കൊണ്ട് പേരെടുത്തവർ ഒരഭിപ്രായം പറയുമ്പോൾ രണ്ടാമതൊന്നാലോചിക്കണം.
നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടു ഒന്നു നിരീക്ഷിക്കൂ. കെട്ടിയ പെണ്ണിനെയും പിള്ളാരെയും തഴഞ്ഞു വേറെ ഏതെങ്കിലും ചെറിയ അവളുമാരുമായി പോകുന്നവനെ അങ്ങു തോലു ഉലിയും. അവളെയും മുളകു പുരട്ടും.പെണ്ണുങ്ങളാണെങ്കില്‍ അങ്ങിനെ ജീവിക്കുന്ന ഒരുത്തിയെ വരഞ്ഞു മുളകു പുരട്ടും.
ഇനി സിനിമാലോകത്തേക്കു വരാം മേല്പറഞ്ഞ പണി ഏതെങ്കിലും താരമോ താരത്തിയോ ചെയ്താല്‍ ഏതെങ്കിലും ഒരുത്തന്‍/ത്തി അതിനെതിരെ ചുണ്ടു അനക്കുമോ? പറ്റുമെങ്കില്‍ അതും സിനിമാ കഥ പറയുന്ന ലാഘവത്തില്‍ പറയും.പ്രഭു ദേവ് അടുത്ത കാലത്തു ചെയ്തതു അറിയാമല്ലോ. കമലഹാസനും മോശമില്ല. അപ്പോള്‍ കലാകാരനാണെങ്കില്‍ എന്തും ആകും. വെള്ളമടിച്ചു തലയും കുത്തി കിടന്നാലും അതില്‍ പരാതി പെടരുതു.
വ്യക്തി വേറെ കല വേറേ.വ്യക്തിയെ നോക്കരുതു കലയെ നോക്കുക.ഇതാണു നമ്മുടെ സമൂഹം.
ഇതു കലയുടെ കാര്യത്തില്‍ മാത്രമേ ഉള്ളൂ.
രാഷ്ട്രീയക്കാരനാണെങ്കില്‍ അവന്‍ ഇങ്ങിനെ വല്ലതും ചെയ്താല്‍ അവന്റെ കാര്യം കട്ട പൊഹ.ഉണ്ണിത്താന്‍ കേസ് അറിയാമല്ലോ.
രത്നചുരുക്കം ഇതാണു. കലാകാരനു ചില വിട്ടുവീഴ്ച (ഒഴിവു കഴിവു) സമൂഹം കല്‍പ്പിച്ചു നല്‍കിയിട്ടുണ്ടു.അവര്‍ അതു ഉപയോഗിച്ചു ആസ്വദിച്ചു ജീവിക്കുന്നതില്‍ വിമര്‍ശിച്ചിട്ടു കാര്യമില്ല.
ലോകമേ തറവാട് എന്നൊരു ദാര്‍ശനികതലത്തില്‍ സ്വയം ജീവിച്ചുകാണിക്കാന്‍ സാധാരണക്കാര്‍ക്കാര്‍ക്കും കഴിയില്ല.അയ്യപ്പന് അത് കഴിഞ്ഞു. അതിലെ സ്വാര്‍ത്ഥനഷ്ടം ബില്‍ഗേറ്റ്സിന്റെ സംബത്തിനു വിപരീതമായ ദുരഭിമാനങ്ങളുടെ ഋണബാധ്യതയാണ്.അല്ലെങ്കില്‍ പൊതുധാരയുടെ ഉപരിതലത്തില്‍നിന്നും അഗാത ഗര്‍ത്തത്തിലേക്കുള്ള ഒരു വീഴ്ച്ചയാണ്.ആ വീഴ്ച്ചക്ക് സ്വയം തയ്യാറാകുക,ജീവിതം ഒരു പരീക്ഷണത്തിനായി സമര്‍പ്പിക്കുക എന്നതൊക്കെ സമൂഹത്തിനായി അറിവുകള്‍ ഖനനം ചെയ്യുന്ന ഒരു മഹന്റെ ഗൌരവപ്പെട്ട തമാശകളാണ്. ജീവിതത്തിന്റെ തമാശയെ ദുരഭിമാനങ്ങളുടെ ഉയര്‍ന്നതലത്തിലും, സമൂഹത്തിന്റെ മധ്യരേഖയിലും, തീഷ്ണമായ അഗതതയിലും ഒരുപോലെ അനുഭവിച്ചറിഞ്ഞ ഒരു അസാധാരണ മനുഷ്യനെ നിരൂപിക്കുമ്പോള്‍ സമൂഹ ഉപരിതലം പോലും പരിചിതമല്ലാത്ത നമുക്ക് ആനയെ തൂണായോ, കയറായോ,മദ്യത്തിന്റെ മണമായൊ,അഴുക്കുപുരണ്ട ജീവിതമായോ തോന്നുക സ്വാഭാവികമാണ്. ഒന്നും അറിയാതിരിക്കുന്നതിനേക്കാള്‍ എന്തെങ്കിലും അറിയുന്നത് നല്ലതുതന്നെ. ബ്ലോഗില്‍ വന്നില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ അയ്യപ്പന്‍ മരിച്ചതുപോലും ചിത്രകാരന്റെ ഓര്‍മ്മയില്‍ (സമാധിയില്‍) രേഖപ്പെടുത്താതെ പോയേനെ... :)ബൂലോകത്തിനു നന്ദി !!!
ചിത്രകാരന്‍ കുതറയുടെ പോസ്റ്റിലെഴുതിയ (
251.അയ്യപ്പന്‍റെ നെയ്യപ്പം എനിക്കും കിട്ടട്ടെ...!!)കന്മന്റ് ഇവിടേയും പ്രസക്തമാണെന്നു തോന്നുന്നതിനാല്‍ പേസ്റ്റുന്നു.
chithrakaran:ചിത്രകാരന്‍ said...
ദയനീയമാണല്ലോ കൂതറെ തന്റെ ചിന്തയുടെ
ആറ്റിറ്റ്യൂഡ് !!! :)
അയ്യപ്പന്‍ ആര്‍ക്കും ഒരു മാതൃകയായല്ല ജീവിച്ചത്. അയ്യപ്പനേ ആരെങ്കിലും അനുകരിക്കുന്നതും മോശമാണ്.അയാള്‍ തന്റെ
ജീവിതം ഒരു സമഗ്ര പരീക്ഷണത്തിനുപയോഗിക്കുകയാണു ചെയ്തത്.
അയാളുടെ പരീക്ഷണ ഫലങ്ങളാണ് കവിതയും ജീവിത പാഠങ്ങളും.
അതിന്റെ ഗുണഭോക്താക്കള്‍ മലയാള സാംസ്ക്കാരികതയാണ്.അയ്യപ്പന്‍ പോലുമല്ല.
ആ പരീക്ഷണത്തില്‍ അയാളുടെ ആത്മാര്‍ത്ഥതയുടെ ആഴം കപട സമൂഹത്തിന് അഴുക്കുചാലോളം മാത്രമേ
കാണാനാകു.
ദാര്‍ശനികമായ വളരെയേറെ തിരിച്ചറിവുകള്‍ അയ്യപ്പന്‍
തന്റെ തെരുവുജീവിതത്തില്‍ നിന്നും സമൂഹത്തിലേക്ക്
വിശ്ലേഷിപ്പിച്ചിട്ടുണ്ട്. ദാര്‍ശനിക ചിന്തയുടെ ഭാഗമായി സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന അറിവുകളാണവ. ദന്തഗോപുരങ്ങളിലിരുന്നൊന്നും അത്തരം അറിവുകള്‍ ഉത്പ്പാദിപ്പിക്കാനാകില്ല.
മാത്രമല്ല, അയ്യപ്പന്‍ തന്റെ തെരുവു ജീവിതത്തില്‍
സംതൃപ്തനുമായിരുന്നു. സമൂഹം കൂതറയെപ്പോലെ ആ ജീവിതത്തെ ഒരു കവിയുടെ അധപ്പതനമായി കാണുന്നുണ്ടെന്ന ബോധ്യം അയ്യപ്പനില്‍ തീര്‍ച്ചയായും ഉണ്ടായിരുന്നെന്ന് മാത്രമല്ല, ആ അറിവിനെയാണ്
തന്റെ ജീവിത പരീക്ഷണത്തിനുള്ള അസംസ്കൃത വസ്തുവായി അയാള്‍ ഉപയോഗിച്ചത്.കാരണം തെരുവെന്ന യാഥാര്‍ത്ഥ്യവും ആഭിജാതന്റെ ഇല്ലാത്ത മാന്യതയുടെ ഉയരവും ഊഞ്ഞാലുകെട്ടാനുള്ള ധ്രുവങ്ങളോളം അകലമുള്ള മരക്കൊംബുകളാണ്.:)
അതിലാണയാള്‍ ആടിക്കൊണ്ടിരുന്നത്.
അയ്യപ്പന്‍ മരിച്ചപ്പോഴെങ്കിലും സാധാരണക്കാര്‍ക്കുപോലും വെളിപ്പെട്ട ഒരു കാര്യമുണ്ട്. അയ്യപ്പന്‍ കവികളുടെ കവിയായിരുന്നു !!
തല്‍ക്കാലം ഇത്ര പോരെ :)
ബാക്കി ചിത്രകാരന്റെ പോസ്റ്റില്‍ നിന്നോ, സൂരജിന്റെ നിഴലില്ലാത്ത അയ്യപ്പനില്‍ നിന്നോ മനസ്സിലാക്കുക. പോങ്ങമൂടന്റെ പോസ്റ്റും വായിക്കണം.
മലയാളത്തിലെ നിഴലില്ലാത്ത ഒരേയൊരു കവിയായിരുന്നു ചത്തുപോയ മൈരന്‍ അയ്യപ്പന്‍. അയാളെ അഴുക്കുചാലോ,ഇരുട്ടോ,ആക്ഷേപങ്ങളോ,തെറിയോ,അവഗ്ഗണനയോ
നശിപ്പിക്കുന്നില്ല. മറ്റാരാണ് അതിനെയൊക്കെ അതിജീവിക്കുക ? എന്റെ ശവപ്പെട്ടി ചുമക്കുന്നവരോടെന്ന് പറയുന്ന ആ കവിതയെ ഉപജീവിച്ച് വേണമെങ്കില്‍ ഒരു ബൃഹത് പുസ്തകം തന്നെ എഴുതാം.അത്രക്ക് ദാര്‍ശനിക ആഴമുണ്ട് ഒരൊറ്റ കവിതക്കുപോലും.
ചിത്രകാരന്റെ പോസ്റ്റ് :
എഴുത്ത് അവസാനിപ്പിച്ച കവി
പണിക്കരേ,
വിശാലൻ അങ്ങോരുടെ അഭിപ്രായം പറഞ്ഞതിന് താങ്കളിങ്ങനെ രോഷാകുലനാകുന്നതെന്തിന്? അയ്യപ്പൻ കവിയാണ്. അയ്യപ്പന്റെ കവിതകളുടെ പ്രഥമസ്ഥാനീയത അനിഷേധ്യമാണ്. എന്നു കരുതി അയ്യപ്പന്റെ കുത്തഴിഞ്ഞ ജീവിതശൈലി ഒരിക്കലും മാതൃകാപരമോ അനുകരണീയമോ അല്ല.
ബാല്യം മുതൽക്കുള്ള വ്യക്തിപര ദുരന്തങ്ങൾ അയ്യപ്പന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചതിന്റെ ഫലമാകാം ആ ജീവിതം. മദ്യവും മയക്കുമരുന്നുകളും ചേർന്നു തിന്നു തീർത്തില്ലായിരുന്നെങ്കിൽ ഇനിയും അയ്യപ്പൻ എഴുതുമായിരുന്നു. വഴിയരികിൽ പൊലിഞ്ഞുപോകേണ്ടിവന്നത് ആ ജീവിതശൈലികൊണ്ടു തന്നെയാണ്. മദ്യമല്ല അയ്യപ്പനെ കവിയാക്കിയത്. മദ്യനിരോധനം വന്നാലും അയ്യപ്പനിലെ കവി ഇല്ലാതാകുമായിരുന്നുല്ല. അതിവൈകാരികമായി സമീപിച്ച് എന്തിനാണ് ആ ജീവിതശൈലിയെ മഹത്വവൽകരിക്കുന്നത്. അയ്യപ്പന്റെ ജീവിതത്തിന്റെ ‘ഇരുണ്ട വശങ്ങൾ’ നന്നായറിയാവുന്ന സഹയാത്രികർ ജീവിച്ചിരിക്കുമ്പോൾ, തീർച്ചയായും അത് വൃഥായത്നമാണ്.
അയ്യൊ പ്രതികരണാ അയ്യപ്പവിഷയത്തിൽ ഇനി എനിക്കൊന്നും പറയാനില്ല മച്ചൂ.. അയ്യപ്പന്റെ ആത്മാവിനുതന്നെ ഇപ്പൊ ബോറടിക്കുന്നുണ്ടാവും.. പുതിയ പോസ്റ്റിട്ടിട്ടുണ്ട്, അതിൽ പ്രതികരിക്കാം. പിന്നെ, എനിക്കിനി എപ്പോഴെങ്കിലും രോഷാകുലനാകാൻ തോന്നുകയാണെങ്കിൽ അഡ്രസ്സ് തന്നാൽ അങ്ങയുടെ അനുവാദം കൂടി വന്നു വാങ്ങിച്ചോളാം..
Man is argument-proof enn oru pravasyam koode urappikkunna postum kamantukallum. ellam mukham-mudikal thanne. daarsanikathayum avadhoothaththavum theruvile niruththaravadaparamaaya jeevithavum ellam.
Post a Comment