ഫോർ ഫ്രണ്ട്സെന്ന ചിത്രത്തെക്കുറിച്ച് വളരെ രൂക്ഷമായ ഒരു റിവ്യൂ ബി. അബൂബക്കർ മലയാളം വെബിൽ എഴുതിയിരിക്കുന്നു. മടുത്തിട്ടും മടുപ്പിച്ചുകൊണ്ട് വീണ്ടുമെത്തുന്ന അഴകൊഴമ്പൻ ട്രെൻഡുകളിൽ കുടുങ്ങിപ്പോയിരിക്കുന്നു മലയാള സിനിമ. ഒരേഗണത്തിൽ, ഒരേ മോൾഡിൽ പിറവികൊള്ളുന്ന ഭൂരിഭാഗം കോമാളി സിനിമകളും എന്റർടെയിന്മെന്റിന്റെ പേരിൽ നാം അനുഭവിച്ചു തീർക്കേണ്ട ഗതികേടുണ്ട്. എങ്കിലും പ്രേക്ഷരുടെ ടേസ്റ്റുകൾ (?) വീണ്ടും വീണ്ടും പുതിയ (?) ചേരുവകൾ ചേർത്ത് വഴറ്റിയെടുത്ത് സിനിമയാക്കുന്നത് അത്ര എളുപ്പമുള്ളകാര്യമല്ല. അതിനുമുണ്ടൊരു മെനക്കേട്. സജിയും കൃഷ്ണേട്ടനും സിനിമയിൽ പരീക്ഷണത്തിനു മുതിർന്നുവെങ്കിലും വേറിട്ട വഴികളിലൂടെ ചുവടുറപ്പിക്കാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അബൂബക്കറിന്റെ ചില പരാമർശങ്ങളിൽ കഴമ്പുണ്ട്. അദ്ദേഹം സകലരേയും പഴിപറയുന്നുണ്ടെങ്കിലും പറഞ്ഞതിൽ പതിരില്ലെന്നും തോന്നി...
ഫോർ ഫ്രണ്ട്സ് - വിശേഷിപ്പിക്കാൻ പുതിയ പദം വേണം

2 പേർ മൊഴിഞ്ഞു:
അങിനെ ഒരപകടം ഒഴിവായി.
മുന്നറിയിപ്പിന് നന്ദി.
എന്തായാലും ഇതൊന്നും തീയറ്ററില്‍ പോയി കാണാന്‍ ചാന്‍സില്ല.
Post a Comment