Sunday, July 25, 2010

ക്ഷണക്കത്ത്‌
















ക്ലിക്ക് ചെയ്താൽ വലുതായി വായിക്കാം.
എല്ലാ ബ്ലോഗർമാരും ഇതൊരു ക്ഷണക്കത്തായി
സ്വീകരിക്കുക, ആരുടേയും പേരിൽ പ്രത്യേകം
ഇൻവിറ്റേഷൻ അയക്കാനുള്ള സമയമില്ല.
ഏവരും സഹകരിക്കുക.

Saturday, July 24, 2010

എഴുതിവയ്ക്കപ്പെടുന്ന ഇടംതേടലുകൾ..












ബ്ലോഗിന്റെ ചരിത്രത്തില്‍ ആരും മറക്കാതെ, ആരാലും മായ്ക്കപ്പെടാതെ
ആ ദിവസം സമാഗതമാകുന്നു.


ജൂലൈ 31
ഇത്‌ ഒരു കൂട്ടായ്മയുടെ, ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ ദിനം. ബ്ലോഗ്, സമൂഹത്തിലേയ്ക്കും സാധാരണക്കാരിലേയ്ക്കും എത്തിപ്പെടുന്ന ദിനം. 2010 ജൂലൈ 31 ന് ഇന്‍ഡ്യയിലെ ആദ്യബ്ലോഗ് പത്രം പിറവികൊള്ളുന്നു. ഒരര്‍ത്ഥത്തില്‍ ഇതൊരു ഇടംതേടലാണ്. അച്ചടിയിലെ കുത്തക പ്രവണതകളെ മറന്നും, മറികടന്നും ഏതൊരു എഴൂത്തുകാരനും അഭിമാനത്തോടെ, ചങ്കൂറ്റത്തോടെ നിലകൊള്ളാനുള്ള ഇടംതേടല്‍. അച്ചടിക്കപ്പെടുന്നവ ഒരു ചരിത്രം കൂടിയാണ്. തലമുറകള്‍ മറികടന്ന്‌, മായ്ക്കപ്പെടാതെ നിലനില്‍ക്കുന്ന ചരിത്രം. ആര്‍ക്കും ആരില്‍ നിന്നും മാറിനില്‍ക്കാനാവത്ത വിധം പരസ്പരം ബന്ധിപ്പിക്കപ്പെട്ട ചങ്ങലയാണ് നമ്മള്‍. അഭിമാനിക്കാം നമുക്ക്.., ഒരു പുതുമാധ്യമത്തിന്റെ ഈ വിശാലതയില്‍.....കൂടെ നിന്നവര്‍ക്കും, നില്‍ക്കുന്നവര്‍ക്കും നന്ദി..

തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ ജൂലൈ 31 ന് ബൂലോകം ഓണ്‍ലൈന്‍ എന്ന ഇന്‍ഡ്യയിലെ ആദ്യ ബ്ലോഗ് പത്രത്തിന് തിരി തെളിക്കുന്നു. ആരാധ്യനായ ശ്രീകുമാരന്‍ തമ്പി തിരക്കഥാകൃത്ത്‌ രഘുനാഥ് പലേരിക്ക്‌ ആദ്യകോപ്പി കൈമാറി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. തുടര്‍ന്ന്‌ ബ്ലോഗ് ചരിത്രത്തിന്റെ നാള്‍വഴികള്‍ എന്ന പവര്‍ പോയിന്റ് പ്രൊജക്ടര്‍ പ്രസന്റേഷൻ‍. ഡോ. ജയിംസ് ബ്രൈറ്റ് സ്വാഗതവും, അബ്ദുള്ളക്കുട്ടി എം. എല്‍. എ അധ്യക്ഷ പ്രസംഗവും, ഗിരീഷ് പുലിയൂര്‍, കുരീപ്പുഴ ശ്രീകുമാര്‍, സിനിമാ-സീരിയല്‍ സംവിധായകരായ പപ്പന്‍ പയറ്റുവിള, ഹാരിസണ്‍ , ഡിസൈനർ ഗായത്രി അശോകൻ തുടങ്ങിയവര്‍ ആശംസാ പ്രസംഗവും, ഡോ. മോഹന്‍ ജോര്‍ജ്ജ് കൃതജ്ഞതയും നിര്‍വ്വഹിക്കും. തുടര്‍ന്ന്‌ ശ്രീകുമാരന്‍ തമ്പി, ഗിരീഷ് പുലിയൂര്‍, കുരീപ്പുഴ ശ്രീകുമാര്‍, സുധാകരന്‍ ചന്തവിള, പ്രജോദ് കടയ്ക്കല്‍, അനില്‍ ഭാസ്കര്‍, രാജേഷ് ശിവ തുടങ്ങിയ കവികളൊരുക്കുന്ന കാവ്യ സന്ധ്യ. ഐഡിയ സ്റ്റാര്‍ സിംഗര്‍ വയലിസ്റ്റ് ജോയി വർഗ്ഗീസിന്റെ വയലിന്‍ ഫ്യൂഷൻ, പ്രമുഖ ബ്ലോഗര്‍മാരുടെ ഫേസ് ടു ഫേസ്, എഡിറ്റര്‍ ജയിംസ് ബ്രൈറ്റിന്റെ ഉപസംഹാരം ഇവയോടുകൂടി ഈ ചടങ്ങ്‌ പൂര്‍ണ്ണമാകും. ഇതൊരു കൂട്ടായ്മയുടെ വിജയമാണ്. ഓരോ ബ്ലോഗറും ഈ ധന്യ നിമിഷത്തില്‍ പങ്കാളിയാവുക.

Thursday, July 15, 2010

പ്രണയം + പ്രളയം = ജീവിതം

നിങ്ങളുടെ പ്രണയം
നിശബ്ദമെങ്കിൽ
തീർച്ചയായും
നിശബ്ദമായൊരു
പ്രളയം നിങ്ങൾ
ഉള്ളിൽ‌പ്പേറുന്നുണ്ട്....
സർവ്വതും കടപുഴക്കി,
ഹുങ്കാരത്തോടെ
ഒഴുക്കിൽ നിന്നൊഴുക്കിലേയ്ക്കൊഴുകാൻ
നിങ്ങൾ കൊതിക്കുന്നുണ്ട്...

ചില നിശബ്ദതകൾ
അങ്ങനെയാണ്..,
കര കവിഞ്ഞും, കടലെടുത്തും
ദിശയറിയാതെ ഒഴുകിപ്പരക്കും..,
നിങ്ങളുടെ പ്രണയം പോലെ....

ചിലപ്പോഴവ നിങ്ങളറിയാതെ
ശബ്ദമുഖരിതമാകും,
ഒരു പ്രളയം പോലെയും....

Thursday, July 08, 2010

ദ ഒണക്ക ചില്ലി

Friday, July 02, 2010

ലേഡീസ് ഒൺലി


സ്ത്രീകൾക്കുവേണ്ടി മാത്രം വാദിക്കുകയും, സ്ത്രീകളുടെ വിവാഹ മോചനക്കേസുകൾ അന്തസ്സോടെ വിജയിപ്പിക്കുന്നതിനും വേണ്ടി മാത്രം ജീവിക്കുന്ന അഡ്വ. ലക്ഷ്മണൻ എന്ന കഥാപാത്രത്തിന്റെ രസകരമായ കഥയാണ് അഡ്വ. ലക്ഷ്മണൻ ലേഡീസ് ഒൺലി എന്ന ചിത്രം. ധനുഷ ഫിലിംസിന്റെ ബാനറിൽ പപ്പൻ പയറ്റുവിള സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത്‌ എസ്. മോഹനനാണ്. അഡ്വ. ലക്ഷ്മണനായി മുകേഷ് രംഗത്തെത്തുന്നു. മല്ലിക കപൂർ, സുരേഷ് കൃഷ്ണ, ജഗതി, ജഗദീഷ്, സുരാജ് വെഞ്ഞാറമ്മൂട്‌, അശോകൻ, പ്രേംകുമാർ, ഹരിശ്രീ അശോകൻ, കൊച്ചുപ്രേമൻ, കൈലാസ്, ഗീതാ വിജയൻ, പൊന്നമ്മ ബാബു, ബിന്ദു മുരളി, നാരായണൻകുട്ടി തുടങ്ങിയവർ വേഷമണിയുന്നു. രചന എസ്. പത്മകുമാർ. അനിൽ പനച്ചൂരാന്റെ വരികൾക്ക്‌ മോഹൻ സിത്താര ഈണം പകരുന്നു. കെ.വി സുരേഷ് ക്യാമറയും രഞ്ജൻ എബ്രഹാം എഡിറ്റിംഗും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്‌ പൂർത്തിയായി.