Saturday, October 30, 2010

ബോർ ഫ്രണ്ട്സ്!


ഫോർ ഫ്രണ്ട്സെന്ന ചിത്രത്തെക്കുറിച്ച്‌ വളരെ രൂക്ഷമായ ഒരു റിവ്യൂ  ബി. അബൂബക്കർ മലയാളം വെബിൽ എഴുതിയിരിക്കുന്നു. മടുത്തിട്ടും മടുപ്പിച്ചുകൊണ്ട്‌ വീണ്ടുമെത്തുന്ന അഴകൊഴമ്പൻ ട്രെൻഡുകളിൽ കുടുങ്ങിപ്പോയിരിക്കുന്നു മലയാള സിനിമ. ഒരേഗണത്തിൽ‌, ഒരേ മോൾഡിൽ പിറവികൊള്ളുന്ന ഭൂരിഭാഗം കോമാളി സിനിമകളും എന്റർടെയിന്മെന്റിന്റെ പേരിൽ നാം അനുഭവിച്ചു തീർക്കേണ്ട ഗതികേടുണ്ട്‌. എങ്കിലും പ്രേക്ഷരുടെ ടേസ്റ്റുകൾ (?) വീണ്ടും വീണ്ടും പുതിയ (?) ചേരുവകൾ ചേർത്ത്‌ വഴറ്റിയെടുത്ത്‌ സിനിമയാക്കുന്നത്‌ അത്ര എളുപ്പമുള്ളകാര്യമല്ല. അതിനുമുണ്ടൊരു മെനക്കേട്‌. സജിയും കൃഷ്ണേട്ടനും സിനിമയിൽ പരീക്ഷണത്തിനു മുതിർന്നുവെങ്കിലും വേറിട്ട വഴികളിലൂടെ ചുവടുറപ്പിക്കാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അബൂബക്കറിന്റെ ചില പരാമർശങ്ങളിൽ കഴമ്പുണ്ട്‌. അദ്ദേഹം സകലരേയും പഴിപറയുന്നുണ്ടെങ്കിലും പറഞ്ഞതിൽ പതിരില്ലെന്നും തോന്നി...
ഫോർ ഫ്രണ്ട്സ് - വിശേഷിപ്പിക്കാൻ പുതിയ പദം വേണം

Thursday, October 28, 2010

ബസ്സിലേയ്ക്ക്‌ വഴിമാറിയ കൂതറകൾ

ബ്ലോഗിലെ കൂതറകൾ ഇപ്പൊ ബസ്സാക്രമണം നടത്തുന്നത്‌ ഒരുപരിധിവരെ ആശ്വാസകരമാണ്. എങ്കിലും സിദ്ധിയുള്ള പ്രതിഭകൾ ബസ്സിൽ കിടന്ന്‌ നിരങ്ങുന്നത്‌ അത്ര ശുഭകരമായിത്തോന്നുന്നുമില്ല. ബസ്സെന്നാൽ ബ്ലോഗിനെക്കാൾ തരംതാണത്‌ അല്ലെങ്കിൽ  ആവിഷ്കാരസ്വാതന്ത്ര്യമില്ലാത്തത് എന്നൊന്നുമല്ല പറയുന്നത്‌. മൂന്നാംകിട പെണ്ണുങ്ങളുടെ പരദൂഷണ സമാജം പോലെ ഈ കൂലിയെഴുത്തുകാർ ബസ്സിനെ മാറ്റിയെടുത്തൂവെന്നതാണ് ഏറെ രസകരം. ആരോഗ്യകരമായ ചർച്ചകളോ, സംവാദമോ, ആശയപ്രകടനങ്ങളോ, പങ്കുവയ്ക്കലുകളോ അല്ല ഭൂരിഭാഗം ബസ്സുകളിലും നടക്കുന്നത്‌. രാവിലെ ഡ്യൂട്ടിക്ക് കേറുന്നതു മുതൽ വീട്ടിലെത്തി പാതിരാത്രിവരെ നീളുന്ന എഴുത്തിലെ ഉണ്ണാക്കന്മാരുടെ  കോമാളിത്തരങ്ങൾ കണ്ടാലും ഞെട്ടരുത്‌. ജോലിയിലെ ബോറഡി മാറ്റാനാണത്രെ ഈ ഊളന്മാർ ബസ്സുന്നത്‌. ബ്ലോഗിലെ ഭേദപ്പെട്ട എഴുത്തുകാർക്കെല്ലാം ബസ്സിപ്പൊ ഒരു ലഹരിയാണ്. അതിലൊരു തെറ്റുമില്ല. വെറുമൊരു സമയംപോക്കലിനപ്പുറം കാര്യഗൌരവങ്ങളായ വിഷയങ്ങളും, വിശേഷങ്ങളും നല്ല രീതിയിൽ ഫ്രണ്ട്സ് ലിസ്റ്റിലെ ചങ്ങാതികൾക്ക്‌ പങ്കുവയ്ക്കുന്ന നല്ല കുടുമ്മത്തു പിറന്ന ബസ്സുടുമകളെക്കുറിച്ചല്ല പറയുന്നത്‌. ഒരു പരിധിവരെ ബസ്സിലെ നേരമ്പോക്കുകൾ നമുക്ക്‌ ആസ്വദിക്കാം, സഹിക്കാം. പക്ഷെ നമ്മളാദരിക്കുന്ന കലാകാരന്മാരെ പരിഹസിച്ചും മുറിവേൽ‌പ്പിച്ചും ലോകപരിചയമുള്ള (?) വൈഭവന്മാർ കാണിക്കുന്ന പേക്കൂത്തിനെതിരെ എങ്ങനെ പ്രതികരിക്കണം..? ഒന്നുകിൽ അതേ നിലവാരത്തിൽ, അല്ലെങ്കിൽ അതിനെക്കാളും തറയായി.., അതെ അതു തന്നെയാണ് വേണ്ടത്‌... മലയാളം ആദരിക്കുന്ന ബാലചന്ദ്രൻ  ചുള്ളിക്കാടിന്റെ ഒരു കവിതയുടെ വികൃതാവിഷ്കാരം ബസ്സിൽ പബ്ലിഷ് ചെയ്തിരിക്കുന്നത്‌ വായിക്കൂ...

വൈദ്യശാസ്ത്രവിദ്യാർത്ഥി കവിയോട്

മരിക്കുമ്പോൾ നിന്റെ ശവം
എനിക്ക് കീറാൻ തരുമെന്ന്
നീ കുറേയായി പറഞ്ഞു നടന്നു...

നിന്റെ കണ്ണുകൾ ഞാൻ തുരന്ന് നോക്കും,
നീ കണ്ട കോഞ്ഞാട്ട രൂപങ്ങൾ അതിലുണ്ടാവില്ലെന്ന്
എനിക്ക് പണ്ടേ അറിയാം മണ്ടാ.

നിന്റെ തൊണ്ട ഞാൻ മുറിച്ചു നോക്കും
നീ തൊള്ളകീറിപ്പാടിയ കമ്പിപ്പാട്ട് കേൾക്കാൻ
വേറേ ആളെ നോക്കണം പുല്ലേ.

നിന്റെ ഹൃദയം ഞാൻ കുത്തിത്തുറക്കും
ഇടിമിന്നൽ പോയിട്ട് ഒരു വളി പോലും
അതിലുണ്ടാവില്ലെന്നറിഞ്ഞുകൊണ്ടുതന്നെ

നിന്റെ അരക്കെട്ട് ഞാൻ വെട്ടിപ്പൊളിക്കും
എന്റെ മഹോത്സവങ്ങളാവർത്തിക്കാൻ നിന്റെ
അരക്കെട്ട് എനിക്കെന്തരിനു ക്ണാപ്പേ ?

കീറിപ്പ(റി) ഠിച്ചുകഴിയുമ്പോൾ നിന്നെ
ഞാൻ ഒരു സ്മൈലിയോടെ തുന്നിക്കൂട്ടും,
അന്തമില്ലാത്ത ആത്മരതികൾക്കൊടുവിൽ
നന്തരാവകാശങ്ങൾക്ക് നീ “ശവം”
മാത്രമാണല്ലോ ബാക്കിയാക്കിയതെന്നോർത്ത്.....

സംസ്കാരമുള്ള ഒരെഴുത്തുകാരന്റെ ചെറ്റത്തരമായിട്ടവിടെ ഇതിനെ ആരും കണ്ടില്ല എന്നതാണ് ഖേദകരം. ബ്ലോഗിലേയും ബസ്സിലേയും ഉന്നതന്മാരുടെ പൂരണകമന്റുകൾ അതിലേറെ ഭീകരമാണ്. ഇത്‌ വായിക്കാത്തവർ വായിച്ചു വായിച്ചു രസിക്കൂ വേറെം.. സ്വന്തം കിടപ്പറയിലെ ഭോഗവൈകൃതങ്ങൾ വരെ ഇനി ബസ്സിൽ നമുക്ക്‌ പ്രതീക്ഷിക്കാം..


വാൽ: ഉള്ളതുപറഞ്ഞാൽ ഉലയ്ക്കക്കടിക്കാൻ വരരുത്‌..

Tuesday, October 26, 2010

ബ്ലോഗിലെ സങ്കുചിതമനസ്കൻ!


''കല ഇഷ്ടപ്പെട്ടാൽ മതി, കലാകാരനെ നോക്കണ്ട‘ എന്നാണ് പറയുന്നതെങ്കിലും എനിക്കീ കുടുമ്മത്തേക്ക് കൊള്ളാത്ത റ്റൈപ്പ് ആളുകളെ, ആൾ എന്തിറ്റ് തേങ്ങയായാലും, എത്ര വല്യ രോമമായാലും വല്യ താല്പര്യമൊന്നുമില്ല..."

പേരിൽ മാത്രം വിശാലതയുള്ള ബ്ലോഗെഴുത്തുകാരന്റെ ബസ്സിലെ വാചകമാണിത്‌. കുറെയെണ്ണം ഷെയർ വ്യാപാരം നടത്തിയിട്ടുണ്ട് ഈ ദിവ്യ മൊഴികൾ. പരോക്ഷമായിട്ടാണെങ്കിലും അയ്യപ്പിനിട്ടാണ് താങ്ങിയിരിക്കുന്നത്‌. ചത്തുമണ്ണടിഞ്ഞാലും വെറുതെ വിടാത്ത ഊമ്പന്മാർ. എഴുത്തുകാർക്ക്‌ പരസ്പര ബഹുമാനം വേണമെന്ന ലിഖിതനിയമമൊന്നുമില്ല. ആദരിച്ചില്ലെങ്കിലും അവഹേളിക്കാൻ ബ്ലോഗിലെ വൈറ്റ് കോളർ ചെറ്റകൾക്കേ കഴിയൂ. ബൂലോകത്തെ എന്തിറ്റ് മയിരാണെങ്കിലും, ഏത്‌ കോപ്പിലെ രോമമാണെങ്കിലും എനിക്കൊരു തേങ്ങയുമില്ല. ജോണും, സുരാസുവും, ചുള്ളിക്കാടും, അയ്യപ്പനുമൊക്കെ അവരവർക്ക്‌ തോന്നിയതു പോലെ ജീവിച്ചു. ആർക്കെന്തു ചേതം...നമ്മളൊക്കെ ഈ പ്രതിഭകളെ ഇഷ്ടപ്പെട്ടിരുന്നത്‌ / ആദരിച്ചിരുന്നത്‌ അവർ എങ്ങനെയൊക്കെ ജീവിച്ചിരുന്നൂവെന്ന്‌ നോക്കിയാണോ..? അയ്യപ്പൻ അപരിചിതരായ ആരുടേയും വീടുകളിൽ ഇരക്കാനോ, വലിഞ്ഞുകേറി അന്തിയുറങ്ങാനോ പോയിട്ടില്ല. തീർച്ചയായും ഇത്‌ അറിവില്ലായ്മയും, ബുദ്ധിവികാസക്കുറവും തന്നെയാണ്. ഇവനൊക്കെ വിശാലമായി ചിന്തിക്കുന്നതിനു പകരം, ഉള്ള ബഹുമാനം കളയിക്കാതെ എഴുത്തുനിർത്തി കിളയ്ക്കാൻ പോകുന്നതാണ് നല്ലത്‌.



അതേ ബസ്സിലെ കാളിയമ്പിയുടെ കമന്റ്:

‘’അയ്യപ്പനേയും സുരാസുവിനേയും ഒക്കെപ്പോലെ നടക്കുന്ന ചിലരെയൊക്കെയെങ്കിലും നല്ല സന്തോഷത്തോടെ ഞാന്‍ എന്റെ കുടുംബത്ത് കയറ്റും. ഉള്ള കഞ്ഞി പങ്ക് വയ്ക്കും. വീട്ടുകാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കും. കുടുംബത്ത് അച്ചനൊഴികെ ആര്‍ക്കും കള്ളുകുടിയ്ക്കാന്‍ അവകാശമില്ലെന്ന് നിയമമുള്ളത് കൊണ്ട് ചിലപ്പോ കാര്‍ത്തികേലോ സൂര്യയിലോ പോയി നൂറു വാങ്ങിച്ച് കൊടുത്തെന്നും വരും. അവരു പോവുമ്പോ എന്റെ പോക്കറ്റില്‍ പണമുണ്ടെങ്കില്‍ കൊടുത്തെന്നും വരും. പക്ഷേങ്കില് കള്ളും കഞ്ചാവും ഒന്നും തോടുക പോലും ചെയ്യാതെ പാലുംവെള്ളം മാത്രം കുടിച്ച് വടി വടി പോലെ തേച്ച് വെളുത്ത ഷര്‍ട്ടൊക്കെ ഇട്ട് മര്യാദരാമന്മാരായി പാല്‍പ്പുഞ്ചിരിയോടെ വരുന്ന പലരേയും കുടുംബത്ത് കയറ്റാന്‍ ഞാന്‍ പലപ്പോഴും ഒന്നറയ്ക്കും.‘’

അതെ, കേരളമെന്നാൽ പുണ്യാളന്മാരായ കപടസദാചാരികളുടെ വിളനിലമെന്ന്‌ നമുക്കഭിമാനത്തോടെ പറയാം.

ഓർമ്മകളിലൊരു നിഷേധി

1994-കളിലാണ്‌ ഈ നിഷേധകവിയുടെ തീക്ഷ്ണസ്വരങ്ങൾ അക്ഷരരൂപത്തിലെന്നെ കീഴ്പ്പെടുത്തുന്നത്‌. കവിതയിലൂടെ ജീവിതം തന്നെ പകുത്തു തന്ന കവി. ചുള്ളിക്കാടിനെപ്പോലെ അയ്യപ്പനേയും എനിക്ക്‌ സ്നേഹിക്കുവാനും ആരാധിക്കുവാനും കഴിഞ്ഞത്‌ എന്റെ ഭാഗ്യമാവണം. ഒരു വിളിപ്പാടകലെയിരുന്നിട്ടും നേരിൽ കാണാതെ ആ അക്ഷരങ്ങളുടെ അഗ്നി നെഞ്ചിലേറ്റുകയായിരുന്നു ഞാൻ. 1995-ലാണ്‌ എന്റെ കത്തിനുള്ള മറുപടി അയ്യപ്പൻ എനിക്കയക്കുന്നത്‌. പതിനഞ്ച്‌ പൈസ കാർഡിൽ മനോഹരമായെഴുതിയ കവിയുടെ കൈയക്ഷരം ഇടക്കാലം വരെ കാത്തുസൂക്ഷിച്ചിരുന്നു ഞാൻ. ഒരു പക്ഷെ പഴയ എഴുത്തുകെട്ടുകൾക്കിടയിൽ ഉണ്ടാവണം അതിപ്പോഴും. ആദ്യമായി അയ്യപ്പനെ കാണുന്നത്‌ പിന്നെയും രണ്ട് വർഷം കഴിഞ്ഞ്‌ ഫൈനാർട്സ് കോളേജിൽ ഞാൻ പഠനം തുടങ്ങിയ സമയത്താണ്‌. അയ്യപ്പൻ കോളേജിൽ മിക്കവാറും വരാറുണ്ടായിരുന്നു. കോളേജിനുള്ളിലെ കൈവരിയിലിരുന്ന്‌ പുകവലിക്കുന്ന അദ്ദേഹത്തെ ഞാൻ ഇപ്പോഴും ഓർക്കുന്നു.
കത്തുകളിലൂടെ മാത്രം പരിചയമുണ്ടായിരുന്ന കവിയുടെ അടുത്ത്‌ചെന്ന്‌ സംസാരിക്കാൻ അന്നെനിക്ക്‌ മടിയായിരുന്നു. പിന്നെയെന്നും കോളേജിൽ പോകുമ്പോൾ അയ്യപ്പൻ എനിക്കെഴുതിയ കത്തുകൾ ബാഗിൽ ഞാൻ കരുതി വച്ചു. വീണ്ടും കണ്ടപ്പോൾ അതു കാണിച്ച്‌  സ്വയം പരിചയപ്പെടുത്തുവാൻ എനിക്കങ്ങനെയൊരു തപാൽ മുദ്രകളുണ്ടായിരുന്നത്‌ അനുഗ്രഹമായി. ഒരാൾക്ക്‌ അയ്യപ്പനോടൊത്തുള്ള ഓരോ നിമിഷവും സഹിക്കാൻ / ആസ്വദിക്കാൻ കഴിഞ്ഞൂവെന്നാൽ, അതിനർത്ഥം അയ്യപ്പനെ / അയാളുടെ കവിതയെ അയാൾ അത്രമേൽ സ്നേഹിക്കുന്നുവെന്നാണ്. സാധാരണക്കാരിൽ സാധാരാണക്കാരനായ ഒരു കവിയെ ഞാനങ്ങനെ നേരിൽ പരിചയപ്പെട്ടു. പിന്നീട്‌ എഴുത്തുകൾ അപൂർവ്വമായെങ്കിലും വല്ലപ്പോഴും കവിയെ ഞാൻ കണ്ടിരുന്നു. എന്നെ പുള്ളി അധികം ഓർത്തിരിക്കാത്തതുകൊണ്ടാകാം, ഓരോ തവണ കാണുമ്പോഴും ആദ്യമായി കാണുമ്പോലെ എന്നെ പരിചയപ്പെടുത്തേണ്ട ഗതികേട്‌ എനിക്കുണ്ടായിട്ടുണ്ട്‌. ഞാൻ കാണുമ്പോഴെല്ലാം മിക്കവാറും അയ്യപ്പൻ സുബോധത്തിലായിരിക്കില്ല, സൗഹൃദം പുതുക്കി രണ്ടുനിമിഷം കഴിയേണ്ട കഴിഞ്ഞ തവണ കണ്ടകാര്യങ്ങൾ പുള്ളിക്കോർമ്മ വരും.  ഞാൻ അവസാനം  അയ്യപ്പേട്ടനെ കണ്ടത്‌ 2009 ഫെബ്രുവരിയിലാണെന്ന്‌ തോന്നുന്നു. അടുപ്പിച്ചടിച്ച്‌ രണ്ടുദിവസം അപ്രതീക്ഷിതമായി കണ്ടുമുട്ടി. സ്റ്റാച്യുവിലെ ബിവറേജസിൽ നിന്നും നിൽപ്പനടിച്ചിറങ്ങി വരുന്നു കവി. ആർക്കും വിട്ടുകൊടുക്കാതെ ഞാൻ അയ്യപ്പേട്ടനെ നിഖിലിന്റെ കാറിൽ കേറ്റി ഒറ്റ മുങ്ങൽ.
പള്ളിമുക്കിലെ ഓഫീസിലേയ്ക്ക്‌ കൊണ്ടും പോകും വഴി കാറിലിരുന്ന്‌ കവിതയും തെറിയും ഒരുപോലെ പുറത്തേക്കുചീറ്റി. പക്ഷെ നിഖിൽ ശരിക്കും അസ്വസ്ഥനായിരുന്നു. ഒന്നാമത്‌ പുള്ളിക്ക്‌ അയ്യപ്പേട്ടനെക്കുറിച്ച്‌ യാതൊന്നുമറിയില്ല, രണ്ടാമത്‌ ഒരു കവിയിൽ നിന്നും പ്രതീക്ഷിക്കാവുന്നതൊന്നുമല്ല അയ്യപ്പനിൽ നിന്നും പുറത്തു വരുന്നത്‌, അപ്പൊ പിന്നെ നിഖിൽ ഭയപ്പെട്ടതിൽ അതിശയവുമില്ല. ബാക്ക്‌ സീറ്റിൽ അയ്യപ്പേട്ടനോട്‌ ചേർന്ന്‌ - അല്ല കെട്ടിപ്പിടിച്ചിരുന്നപ്പോൾ കവിതയുടെ അഗ്നി നിറച്ച ആ ഹൃദയമിടിപ്പെനിക്ക്‌ കേൾക്കാമായിരുന്നു. ഓഫീസിലെത്തി ഒരുമണിക്കൂറുകഴിഞ്ഞപ്പോൾ കിക്ക്‌ വിട്ടു തുടങ്ങിയ അദ്ദേഹം കുട്ടികളെപ്പോലെ വീട്ടിൽ പോണം വീട്ടിൽ പോണമെന്നുപറഞ്ഞ്‌ ചിണുങ്ങാൻ തുടങ്ങി.  ഏകാകിയും പുറമേ നിഷേധിയെന്നു തോന്നിപ്പിച്ചിരുന്ന ഈ പാവം മനുഷ്യനെയാണല്ലോ ഞാൻ പണ്ടു ഫൈനാർട്സ് കോളേജിൽ വച്ച്‌ ഭയപ്പെട്ട്‌ പരിചയപ്പെടാൻ മടിച്ചതെന്നോർത്തു ലജ്ജിച്ചു. എന്റെ ചുമലിൽ ചാഞ്ഞ അയ്യപ്പേട്ടനെ ഞാനൊരുവിധം  ബൈക്കിൽ കയറ്റിയിരുത്തി. പിന്നെ കാണുന്ന ഷോട്ട്‌ എന്നെ അള്ളിപ്പിടിച്ചിരുന്നു പാഞ്ഞുപോകുന്ന കവിയെയാണ്‌. തമ്പാനൂർ വഴി കരമനയിലെ സഹോദരിയുടെ വീട്ടിലേയ്ക്ക്‌ ചീറിപ്പായുമ്പോൾ ( 20 കി. മി. വേഗത) കവിയെ തിരിച്ചറിഞ്ഞ രണ്ടുമൂന്നുപേർ ആരാധനയോടെ 'കവി അയ്യപ്പൻ ദേണ്ടേ പോണു' എന്നു പറയുന്നതുകേട്ടു ഞാൻ കോരിത്തരിച്ചു. സീറ്റിലുമല്ല, എയറിലുമല്ലാത്ത രീതിയിൽ ഇരുകൈകൊണ്ടും എന്നെ മുറുകെ പിടിച്ചിരുന്ന അയ്യപ്പേട്ടൻ ഇതുകേട്ടുറക്കെ ചിരിച്ചുകൊണ്ട്‌ പറഞ്ഞു " കണ്ടോടാ കോപ്പേ എന്റെ ആരാധകരുടെ ഒരു സ്നേഹം.. അയ്യപ്പനെ ഇവർ ഏതു പട്ടിക്കാട്ടിൽ കിടന്നാലും തിരിച്ചറിയും.." ശരിയാണ്‌ ഞാനതന്ന്‌ അനുഭവിച്ചറിഞ്ഞു.. പക്ഷെ, അതേ തമ്പാനൂരിലെ അതേ തിരക്കിൽ അയ്യപ്പൻ അനാഥനായി അലിഞ്ഞുചേർന്നപ്പോൾ ആരാലും തിരിച്ചറിയപ്പെടാതെ പോയല്ലോ ദൈവമേ... വൈകാതെ സുബ്ബലക്ഷ്മിയമ്മാളുടെ അടുക്കൽ ഈ നിഷേധിയെ ഭദ്രമായി കൊണ്ടാക്കി. ജീവനുണ്ടെങ്കിൽ  നാളെ നിന്റെ വീട്ടിൽ അയ്യപ്പൻ വന്നിരിക്കുമെന്ന ഉറപ്പിൽ ഞാൻ അവിടെ നിന്നുമിറങ്ങി. പിറ്റേന്ന്‌ അയ്യപ്പനെന്ന ഇന്ദ്രജാലക്കാരനെ കണ്ടവരാരുമില്ല. ഇനി എന്ന്‌, എവിടെ പൊങ്ങുമെന്ന്‌ അയ്യപ്പനും ദൈവത്തിനും മാത്രമറിയാവുന്നതുകൊണ്ട്‌ ഞാനും അദ്ദേഹത്തെ തിരക്കിയില്ല. വൈകുന്നേരം നേമം വഴി പോയപ്പോൾ പരിചയമുള്ള ഒരു ഹോട്ടലിൽ ചായകുടിക്കാനൊന്നു കേറി. ഹോട്ടലിനുള്ളിൽ ഒരു വമ്പൻ തെറിവിളി മത്സരം നടക്കുന്നു. നോക്കിയപ്പോൾ സാക്ഷാൽ ഇന്ദ്രജാലക്കാരൻ ദാണ്ടെ അവിടെ നിന്ന്‌ ഹോട്ടുലുടുമയെ പച്ചത്തെറി വിളിക്കുന്നു. അയാളോടു കാര്യം തിരക്കിയപ്പോൾ പറഞ്ഞു അയ്യപ്പന്‌ പണമില്ലാതെ ഭക്ഷണം കൊടുക്കണമത്രേ, പകരം ഒരു കവിത തരും. അയ്യപ്പനേയും, അയ്യപ്പന്റെ കവിതയുടെയും വിലയറിയാത്തവനോടെന്തു പറയാൻ.. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ എന്നെയും ഹോട്ടലുടമസ്ഥനേയും തെറിവിളിച്ചുകൊണ്ട്‌ അയ്യപ്പൻ തെരുവിലലിഞ്ഞുചേർന്നു. പിന്നീട്‌ മൂന്നുനാലുമാസങ്ങൾക്കുശേഷം ഞാൻ ഗൾഫിലേയ്ക്കുപോയി. ആ നിഷേധിയെ ഞാൻ പിന്നീട്‌ അക്ഷരങ്ങളിലൂടെ മാത്രമേ കണ്ടിട്ടുള്ളു. ദയാരഹിതമായ അടഞ്ഞവാതിലുകളില്‍ നിന്ന്‌ തീപിടിച്ച കണ്ണുകളും, കാലുകളുമായി വെയില്‍തിന്നുകൊണ്ടു ഈ പക്ഷി പറന്നകന്നുവെങ്കിലും വിട്ടൊഴിയാത്ത ഒരപൂർവ്വ ലഹരിപോലെ ഈ നിഷേധി ഇപ്പോഴും നമ്മോടൊപ്പമുണ്ട്‌. എങ്കിലും എകാന്തതയും, സമുദ്രവും, തെരുവുകളും അവനില്ലാതെ ഇനി.......

Monday, October 25, 2010

ശവസംസ്കാരം നീട്ടിവച്ച സംസ്കാരശ്യൂന്യന്മാർ


അടുത്ത്‌ പരിചയപ്പെട്ടവർക്കെല്ലാം അറിയാം അയ്യപ്പൻ ഒരു അൽഭുതമാണ്. ജീവിച്ചിരുന്നപ്പോഴും, മരിച്ചശേഷവും. ഒരാൾക്ക്‌ അയ്യപ്പനോടൊത്തുള്ള ഓരോ നിമിഷവും സഹിക്കാൻ / ആസ്വദിക്കാൻ കഴിഞ്ഞൂവെന്നാൽ, അതിനർത്ഥം അയ്യപ്പനെ / അയാളുടെ കവിതയെ അയാൾ അത്രമേൽ സ്നേഹിക്കുന്നുവെന്നാണ്. ഇനിയൊരിക്കലും കവിതയിൽ ഇതുപോലൊരു നിഷേധി ഉണ്ടാവില്ല. ശവസംസ്കാരം തങ്ങളുടെ സമയമനുസരിച്ച്‌ മാറ്റിവയ്ക്കാൻ തീരുമാനിച്ച സർക്കാരിന്റെ സംസ്കാരമോർത്ത്‌ നമുക്ക്‌ ലജ്ജിക്കാം. കേരളം ആരാധിക്കുന്ന ഒരു കവിയോട്‌ ഈ വിവരംകെട്ടവന്മാർ കാണിച്ച അനാദരവിൽ പ്രതിഷേധിക്കുകതന്നെ വേണം.

Friday, October 22, 2010

വിടപറഞ്ഞുപോയ അവധൂതൻ

ആ അവധൂതൻ നമ്മെവിട്ടു പോയിരിക്കുന്നു..,
ആൾക്കൂട്ടങ്ങളില്ലാതെ, ആരവങ്ങളില്ലാതെ......


ഇന്നലെ രാത്രി ശ്രീകുമാ‍ർ തീയറ്ററിനു മുൻവശത്ത്‌ ആരും തിരിച്ചറിയപ്പെടാതെ തെരുവിൽ തന്നെ അലിഞ്ഞുചേർന്നിരുന്നു പ്രിയ കവി. ജനറൽ ഹോസ്പിറ്റലിലേയ്ക്ക്‌ പോലീസുകാർ എത്തിച്ചിട്ടും
തിരിച്ചറിയപ്പെടാൻ വൈകിയത്‌ കഷ്ടം തന്നെ. അയ്യപ്പനെക്കുറിച്ചോർക്കുമ്പോഴൊക്കെ എനിക്കൽഭുതമാണ്, എന്നും.
ഇനിയൊരിക്കലും കാണില്ലെങ്കിലും ഒരു വിസ്മയം പോലെ അവൻ എന്നരികത്തെന്നുമുണ്ട്.
ഒരു കാറ്റായ്.. വെറ്റിലക്കറയുള്ള ചിരിയായ്.. കവിതയായ്.....





അവധൂതന്റെ ഒരു രാത്രി
എ. അയ്യപ്പന്..

Wednesday, October 20, 2010

മലയാളത്തിലെ സീനിയർ ഇല്ലസ്ട്രേറ്ററുടെ ബ്ലോഗ്..!

ആനുകാലികങ്ങൾ നമ്പൂതിരി, സി. എൻ, മദനൻ തുടങ്ങിയവർക്കൊപ്പം വരയിലെ വിസ്മയമായ മറ്റൊരു ചിത്രകാരന്റെ പേരുകൂടി എഴുതിചേർത്തിട്ടുണ്ട്; എ. കെ. ഗോപിദാസ്. രസകരമായ മറ്റൊരു കാര്യം ഈ സീനിയർ അച്ചടിപ്പുലി കഴിഞ്ഞ വിദ്യാരംഭദിനത്തിൽ എന്റെ മകൾക്ക്‌ ഹരിശ്രീ കുറിക്കുകയും, പകരം അദ്ദേഹത്തെ ഞാൻ ബ്ലോഗെഴുത്തിനിരുത്തുകയും ചെയ്തു.


അപ്പൊ മറക്കേണ്ട, ഗോപിച്ചേട്ടന്റെ ബ്ലോഗ് ദാ ഇവിടെ.

Wednesday, October 13, 2010

അടിക്കുറിപ്പെഴുതൂ, സമ്മാനം നേടൂ...



ഈ കാർട്ടൂണിന് രസകരമായ അടിക്കുറിപ്പെഴുതുന്നവർക്ക്‌ ശ്രീനിവാസന്റെയും,
ജയസൂര്യയുടേയും കൈയ്യിൽ നിന്നും നേരിട്ട്‌ സമ്മാനം നേടാം.. വേഗമാകട്ടെ...!

Monday, October 11, 2010

ബൂലോകം ഓൺലൈൻ പ്രകാശന ചടങ്ങ്‌ ബ്ലോഗ് ന്യൂസിൽ..

ഇൻഡ്യയിലെ ആദ്യ ബ്ലോഗ്‌ പത്രമായ ബൂലോകം ഓൺലൈൻ
പ്രകാശനച്ചടങ്ങിന്റെ വീഡിയോ ഇവിടെ.

Friday, October 08, 2010

പുതുതലമുറയിലെ പുലിക്കുട്ടന്മാർ

തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ
വരക്കുട്ടൻമാരുടെ ബ്ലോഗുകൾ..

സുജിത്: ഹൈപ്പർ ഷേഡ്സ്
സനൂപ്: മൈ സെൽഫ്
അശ്വനി: കാൻവാസ്
വിനീഷ്: വിനീഷ് വിക്രം
അനീഷ്. വി. എസ്: ബ്രാഗ് പേപ്പർ
വൈശാഖൻ: റോക്ക്‌ കട്ട്‌
സുഭാഷ്: ഡൂഡിൽ
രതീഷ് ജി. പ്രമോദ്: നെയിം ഓഫ് ലൌ
ഹൻഷാസ് അബു: ഇൻ മൈ പ്ലേസ്
സൂരജ് ആർ. എസ്: സൂരജ്
ഹരിനാരായൺ: ഹെയർകൂൾ വർക്സ്
അനുസാജ് കെ. റ്റി: ഒ പോസിറ്റീവ്
മനോജ് മുഹമ്മദ്: എം @ ഡി വർക്സ്
സാബു മോഹനൻ: സെർച്ച്‌
സ്വാതി ജയകുമാർ: സ്വാതി ജെ.കെ
പ്രതീക് കൃഷ്ണ: സെക്കന്റ് ഇന്നിംഗ്സ്
രാജേഷ്.എസ്: വെർജിൻ കളർ
അലക്സ്: ഓർഡിനറി മാൻ

Monday, October 04, 2010

ബൂലോകം ഓൺലൈൻ പത്രം U.A.E- യിൽ

ബൂലോകം ഓൺലൈൻ പത്രത്തിന്റെ കോപ്പി ആവശ്യമുള്ള (ദുബായ്, ഷാർജ, അബുദാബി, അജ്മാൻ etc)  ബ്ലോഗർമാർ കാർട്ടൂണിസ്റ്റ് ഖാൻ പോത്തൻകോടിനെ കോണ്ടാക്ട് ചെയ്യുക.

ഖാൻ പോത്തൻ കോട്‌ : 056 6914579, khanpothencode@gmail.com