Wednesday, November 24, 2010

വിശ്വസിച്ചാലും ഇല്ലെങ്കിലും- ഒന്നാം ഭാഗം

കുണ്ടറയിലെ അണ്ടി മൊയ്‌ലാളി

ബ്ലോഗിൽ നിന്നും ഒഴിഞ്ഞു മാറി മാന്യന്മാർക്ക്‌ മനസമാധാനം ചാക്കുകണക്കിന്
ഇപ്പൊ കൊടുത്തുകൊണ്ടിരിക്കുന്ന കാപ്പിലാൻ എന്ന കാപ്പണ്ണന്റെ
ചിലക്കള്ളക്കളികൾ ഒരു ഇംഗ്ലീഷ് ബ്ലോഗിലൂടെ അറിയുകയുണ്ടായി.
ബ്ലോഗിലെ ശല്യം തീർന്നൂവെന്ന്‌ കരുതിയ ബ്ലോഗർമാരെ ഞെട്ടിച്ചുകൊണ്ട് പതിന്മടങ്ങ് കരുത്തും അക്രമാസക്തിയുമായി ബസ്സിലൂടെ തിരിച്ചു വന്ന കാപ്സ് ‘ഊമ്പിയ മഴ‘ എന്ന പേരിൽ ഒരു മാങ്ങാത്തൊലി കവിതയെഴുതി ആധുനിക കവികളെയെല്ലാം ഒന്നടങ്കം ഞെട്ടിച്ചു. കവിതയിൽ ഉള്ളുകള്ളികളില്ലാത്ത ഒരു തുറന്ന സമീപനമാണ് താൻ സ്വീകരിച്ചതെന്ന്‌ കാപ്പിലാൻ ആണയിടുന്നു.
കുഴൂരിന്റെ ഒരു കവിതയിലെ മൈര് എന്ന പ്രയോഗം പോലെ ഊമ്പിയ മഴയും അസ്വാഭാവികത ഒന്നും തന്നെ പുലർത്തുന്നില്ല എന്നാണ് കാപ്പിലാന്റെ വാദം. ശ്ലീലവും അശ്ലീലവുമെല്ലാം അടങ്ങിയതാണ് ജീവിതം, കവിതയും അങ്ങനെ തന്നെ. മൂടുപടമണിഞ്ഞ സാദാചാരത്തിന്റെ മറയിൽ നിന്നുകൊണ്ടെഴുതുന്ന ശ്ലീല സുന്ദര കാവ്യങ്ങളെങ്ങനെ ജീവിതഗന്ധിയായ കവിതയാകും എന്ന്‌ കാപ്പിലാൻ ചോദിക്കുമ്പോൾ ഉത്തരമില്ല. നിങ്ങൾ സുഖലോലുപത വെടിഞ്ഞ്‌ തെരുവിലേയ്ക്കിറങ്ങി നോക്കൂ, പച്ചയായ ജീവിതത്തിൽ ശ്ലീലവും അശ്ലീലവുമൊക്കെ കവിതയായിത്തീരുന്നതും, കവിത ജീവിതമായിത്തീരുന്നതുമൊക്കെ കാണാനാകും, അതെങ്ങാനും എഴുതിപ്പോയാൽ അശ്ലീല കവിയായി മുദ്രകുത്തുന്ന സമൂഹമാണിതെന്നു പറഞ്ഞ്‌ കാപ്പിലാൻ കണ്ണുതുടച്ചപ്പോൾ ഞാൻ സ്തബ്ധനായി., അന്തം വിട്ട കുണ്ഠിത ഗദ്ഗദകണ്ഠനായി. ആ കവിതയോടു കൂടി ബ്ലോഗിൽ നിന്നും താൽക്കാലികമായി വിടവാങ്ങിയ കാപ്പിലാൻ നേരെ ചെന്നിറിങ്ങിയത്‌ കുണ്ടറയിലെ ഒരു അണ്ടിയാപ്പീസിൽ.






നല്ല ലാഭത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സും, ആ പഴഞ്ചൻ സൈക്കിൾ വിറ്റു കിട്ടിയതും, ഇത്രേം നാളും മിച്ചം പിടിച്ച കാശുമൊക്കെ ചേർത്ത്‌ ഈ മണ്ടൻ കുണ്ടറയിൽ പുതിയൊരു ബിസ്സിനസ്സ് തുടങ്ങാനെത്തിയിരിക്കുന്നു എന്നാണ് ഇപ്പൊ കിട്ടിയ വാർത്ത. കുണ്ടറയിലെ ഏതോ പൊട്ടിപ്പാളീസായ ഒരു അണ്ടിയാപ്പീസിനെ ചുളുവിലയ്ക്ക്‌ വാങ്ങി അണ്ടിക്കച്ചോടം തുടങ്ങാനുള്ള പദ്ധതികളിലാണ് ടിയാൻ. ഒപ്പം അണ്ടിയാപ്പീസിന്റെ അണ്ടർഗ്രൌണ്ടിൽ ഒരു ബോഡിബിൽഡിംഗ് സെന്റർ കൂടി തുടങ്ങാനുദ്ദേശമുണ്ടെന്നു കേൾക്കുന്നു.. ആരോഗ്യം മെയിന്റെയിൻ ചെയ്തിട്ടുവേണം ബൂലോകത്തിലേയ്ക്ക്‌ ഡബിൾ ഫോഴ്സ് കുതിരശക്തിയുമായി തനിക്കുതിരിച്ചുവരാനെന്ന്‌ കാപ്പിലാൻ  ഇംഗ്ലീഷ് ബ്ലോഗിലെ അഭിമുഖത്തിൽ പറയുന്നുണ്ട്.





10 കിലോ ഭാരമുയർത്തി ചങ്കുറപ്പോടെ നിൽക്കുന്ന കാപ്പിലാൻ

ഫ്രണ്ടിൽ 8 പാക്കും, ബാക്കിൽ 6 പാക്കും മസിൽകട്ടകൾ ഉണ്ടാവും വരെ കുണ്ടറയിലെ അണ്ടർ ഗ്രൌണ്ടിൽ കാപ്പിലാൻ കഠിനപരിശ്രമത്തിലായിരിക്കുമെന്ന്‌ ഡോക്ടർ ജെയിംസ്  ബ്രൈറ്റ് വാട്സൻ തന്റെ പേഴ്സണൽ സൈറ്റിൽ എഴുതിയിരിക്കുന്നു. ഒക്കെ കണ്ടറിയാം... മുണ്ടുകീറാതെ കുണ്ടറയിൽ നിന്നും തിരിച്ചെത്തിയാൽ ഭാഗ്യം...

Friday, November 19, 2010

ഓര്‍മ്മകള്‍ വിടരുന്നത്‌...

ഇന്നലെയും അതവിടെയുണ്ടായിരുന്നു..
സുരഭിലമായ ഒരു ചുവന്ന റോസ്‌..
വെളുത്ത മാലാഖമാര്‍ പാറിനടക്കും
വരാന്തകളില്‍,
ചുമച്ചു തളര്‍ന്ന നരച്ച വാര്‍ദ്ധക്യത്തിന്റെ
ഇരുണ്ട വാര്‍ഡുകളില്‍
ആ സൗരഭ്യം പകര്‍ന്നു പരന്നു...
കാത്തിരിപ്പിന്റെ അവസാനമറിയാതെ
കൂട്ടിരിപ്പിന്‍ കാവലാളുകള്‍
വിറങ്ങലിക്കുന്ന ഇടനാഴികളില്‍
ആ സൗരഭ്യം പരന്നുകൊണ്ടേയിരുന്നു....
യൗവ്വനം മറന്ന മേല്‍ക്കൂരയ്ക്ക്‌ താഴെ
നീണ്ടുനിവര്‍ന്നു ഞാൻ....
കിടയ്ക്കക്കരുകില്‍,
ഇന്നലെയും അതവിടെയുണ്ടായിരുന്നു
സുരഭിലമായ ഒരു ചുവന്ന റോസ്‌..!
വിരലുകള്‍ വെറുതെ
അതുമിതും പറഞ്ഞിഴചേരുമ്പോള്‍
ഞാന്‍ സ്വപ്നം കാണുകയായിരുന്നു...
കൊതുകുകളുടെ അക്ഷൗഹിണിക്കുനടുവില്‍
എന്റെ സ്വപ്നം എറിഞ്ഞുടയ്ക്കപ്പെട്ടു..
ഗസലുകളായും ശ്രുതി സൗഭഗമാര്‍ന്ന
കീര്‍ത്തനങ്ങളായും അക്ഷൗഹിണി
എനിക്കുചുറ്റും വട്ടമിട്ടു..
ജീവിതം തിരിച്ചുകിട്ടുന്ന
ഉജ്ജ്വലവും, ശുഭപര്യവസായിയുമായ
സ്വപ്നം കണ്ടുതുടങ്ങിയതിനുപിന്നില്‍
ആ ചുവന്ന റോസ്‌ തന്നെ..
ഇന്നലെയും അതവിടെയുണ്ടായിരുന്നു
സുരഭിലമായ ഒരു ചുവന്ന റോസ്‌..!
പ്രതീക്ഷകളുടെ ഇഞ്ചക്ഷനുകളില്‍
ലഹരി നിറച്ചു വീണ്ടും ജീവിതത്തെ
സ്വപ്നം കാണാം..
വെളുത്ത മാലാഖമാര്‍ പാറിനടക്കട്ടെ..,
കൊതുകിന്റെ അക്ഷൗഹിണികള്‍
ശോകഭരിതമായ ഗസലുകള്‍ പാടട്ടെ!
ഇടയ്ക്ക്‌.....
അലോസരപ്പെടുത്തുന്ന ഒരു നിലവിളി..
ആരുടേയോ ശകാരം..
ഏതവന്റേയോ ഒരു പ്രാര്‍ത്ഥന..
ഇത്രകൂടിയായാല്‍ ശുഭം....
തീര്‍ന്നു....
ഒരു രാത്രികൂടി പരിപൂര്‍ണ്ണം..!
മരുന്നുകളുടെ മാസ്മരികതയില്‍
വീണ്ടും ജീവിതത്തെ സ്വപ്നം കാണാം..
ഓര്‍മ്മകള്‍ വിടരുന്നതും അപ്പോഴാണ്‌..
ഇന്നലെയും അതവിടെയുണ്ടായിരുന്നില്ലേ?
സുരഭിലമായ ആ ചുവന്ന റോസ്‌..?

Monday, November 15, 2010

ബ്ലോഗ് ജാലകം പ്രമുഖ ചാനലിൽ..!

ആ സമയം സമാഗതമായിരിക്കുന്നു.
മലയാളത്തിലെ ഒരു പ്രമുഖ ചാനലിൽ ബ്ലോഗ് പരിചയവുമായി
ബ്ലോഗ് ജാലകം ഉടൻ എത്തുന്നു. ആഴ്ചയിൽ ഓരോ എപ്പിസോഡ്
വീതമായിരിക്കും ആദ്യകാലങ്ങളിൽ.. ഓരോ ആഴ്ചയും ഒരു ബ്ലോഗറെ പരിചയപ്പെടുത്തുന്നതോടൊപ്പം, പ്രേക്ഷകരുമായി സംവദിക്കാനുള്ള അവസരവും ഓരോ ബ്ലോഗർക്കും സാധ്യമാക്കുന്ന ഈ ദൃശ്യവിസ്മയത്തിലേയ്ക്ക്‌ പ്രിയ ബ്ലോഗർമാരുടെ സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. ബ്ലോഗ് ജനകീയമാക്കുന്നതിനുവേണ്ടിയുള്ള ഓരോ ആശയങ്ങളിലും, പ്രവർത്തനങ്ങളിലും എല്ലാ ബ്ലോഗർമാരും സജീവമാകണം. കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രയത്നഫലമായി ഒരു പീക്ക് ടൈം തന്നെ ബൂലോകത്തിനുവേണ്ടി സ്വന്തമാക്കാനായതിൽ ഒരുപാട്‌ സന്തോഷം തോന്നുന്നു. ചാനലിനെ കുറിച്ചും പ്രോഗ്രാമിനെക്കുറിച്ചുമുള്ള വിവരങ്ങൾ പിന്നാലെ പോസ്റ്റാക്കുന്നതാണ്. സാങ്കേതികമായ തടസ്സങ്ങളുണ്ടായില്ലെങ്കിൽ, ആരംഭിച്ചശേഷം റേറ്റിംഗിൽ താഴോട്ടുപോയില്ലെങ്കിൽ ഒരുപക്ഷെ ഇത്‌ ബൂലോകത്തിലെ തന്നെ ചരിത്രസംഭവമായിരിക്കും...
ജയ് ബൂലോകം..!

ഉടൻ 'അടി' പരിഹാരം..!

എന്റെ ചങ്ങായി വിനോദിന്റെ പുതിയ ടി.വി ആഡ്.

Saturday, November 13, 2010

പ്രൊഫൈൽ വ്യൂവ്സും ചില കള്ളക്കളികളും.

ജയൻ ഏവൂരിന്റെ ഈ പോസ്റ്റ് ഞാൻ ഇന്നാണ് കാണുന്നത്‌.
നമ്മുടെ ബ്ലോഗർ പ്രൊഫൈലിൽ എത്ര പേർ കയറി എന്നത്‌ നമുക്കുതന്നെ
തീരുമാനിക്കാവുന്നതേയുള്ളൂ.. ആദ്യകാലങ്ങളിൽ അപ്രോക്സിമേറ്റിലെ എണ്ണം
ഗുണിതപ്രകാരമായിരുന്നുവെന്ന്‌ കേൾക്കുന്നു. എങ്കിലും എണ്ണം കൂട്ടുക എന്ന സാധ്യത അന്നും ഉണ്ടായിരുന്നു. നിങ്ങൾ നിങ്ങളുടെ പ്രൊഫൈലിൽ കയറി പേജ് റീഫ്രെഷ് ചെയ്തു നോക്കു, 1000 എന്നുണ്ടായിരുന്നത്‌ 1001 ആയി മാറുന്നതുകാണം. ഓരോ റീഫ്രെഷിനും ഓരോ വ്യൂവ്സ്...
എണ്ണം കൂട്ടാനുദ്ദേശിക്കുന്നവർ മൌസ് വച്ച്‌ റീലോഡ് ചെയ്ത്‌ കൈ മെനക്കെടാതെ
കണ്ട്രോൾ പ്ലസ് ആർ (Ctrl + R) എന്നീ കീ കളിൽ വിരലമർത്തി ഒന്നുരണ്ട്‌ മണിക്കൂർ കമ്പ്യൂട്ടർ ടേബിളിനുമേൽ തല ചായ്ച്ചൊന്നുറങ്ങുക, ഉറക്കം മതിയായെങ്കിൽ, കീകളിലമർത്തിയ വിരലുകൾ കഴച്ചുവെങ്കിൽ ഒരുകോട്ടുവായിട്ട്‌ അപ്രോക്സിമേറ്റ് നോക്കുക, ഉറപ്പായും ലക്ഷങ്ങൾ തന്നെ കടന്നിട്ടുണ്ടാകും. ടൈം തീരെ ഇല്ലെങ്കിൽ നല്ല കനമുള്ള ചെറിയ ഉരുളൻ കല്ലുകൾ ഈ രണ്ട്‌ കീ കൾക്കുമീതെ അടവച്ചിട്ടു പോകുക. വൈകുന്നേരം തിരികെ വന്നു കല്ലു മാറ്റി നോക്കിയാൽ ലക്ഷക്കണക്കിന് ഹിറ്റ് മുട്ടകൾ അടവിരിഞ്ഞിരിക്കുന്നത്‌ കണ്ട്‌ നിങ്ങളുടെ ആത്മസംതൃപ്തിക്കറുതി വരുത്താം.  യഥാർത്ഥത്തിൽ ഇത്‌  ഗൂഗിൾ ഇപ്പോഴൊന്നും  ചെയ്ത സംഭാവനയൊന്നുമല്ല. മുൻകാലങ്ങളിൽ അപ്രോക്സിമേറ്റ് വ്യൂവ്സിലെ കൌണ്ടിംഗ് വർദ്ധനവ്‌ അപ്പൊത്തന്നെ കാണിക്കില്ല എന്നതായിരുന്നു സത്യം. Ctrl + R ഞെക്കിപ്പിഴിഞ്ഞ് മണിക്കൂറുകളോളം ഉറങ്ങി, കുറച്ചുനാൾ കഴിഞ്ഞു നോക്കിയാൽ റിസൽറ്റ് കാണുമായിരുന്നത്‌ ഇപ്പൊ ഓൺ ദ സ്പോട്ടിൽ തന്നെ കാണാനുള്ള സംവിധാനമാക്കിയെന്നേയുള്ളൂ.  ഗൂഗിളിന്റെ ഈ മണ്ടത്തരം സ്റ്റാറ്റസിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
അപ്പൊ ലക്ഷങ്ങളുടെ റെക്കോഡ് ഉണ്ടാക്കാൻ ഇനി നിങ്ങളും കീ ഞെക്കിയുറങ്ങുകയോ, കല്ലുകൾ അടവയ്ക്കുകയോ ചെയ്യുമല്ലോ.....!

ഇപ്പൊ കിട്ടിയത്‌: നമ്മുടെ മനോജിന്റെ ബ്ലോഗ് ടിപ്സിൽ ഇതേ പോലൊരു ഓപ്ഷൻ ടിപ്സ് ഇപ്പൊ പരീക്ഷണാടിസ്ഥാനത്തിൽ ഇട്ടിട്ടുണ്ട്. പക്ഷെ മനോജിന്റെ ഹിറ്റ്.ബാറ്റിലൂടെ മണിക്കൂറിൽ ആട്ടോമറ്റിക്കായി 360 ഹിറ്റ് കിട്ടുകയേ ഉള്ളൂ, ഞാൻ പറഞ്ഞതുപോലെ കൈയെടുക്കാതെ Ctrl + R ഞെക്കി ഒരു മണിക്കൂർ ഉറങ്ങിയാൽ ഒരു ലക്ഷം കിട്ടും.

Friday, November 12, 2010

ഭാഷാന്തരം

ജോലിയെക്കാളുപരിയായി
മറ്റു ഭാഷകൾ പഠിക്കണം പഠിക്കണം
എന്നതായിരുന്നു എന്റെ ഒടുക്കത്തെ മോഹം..
മോഹത്തിനൊടുവിൽ
ഈന്തപ്പനക്കാട്ടിലും, കോലങ്ങളുടെ മേട്ടിലും
ഇൻഡ്യയുടെ ഹൃദയത്തിലും
കുറെക്കാലം അതിനുവേണ്ടി മാറ്റിവച്ചു....
ഇപ്പൊ അറബികളും, തമിഴരും, ഹിന്ദിക്കാരും
നല്ല ഒന്നാംതരമായി മലയാളം പറയും.

Wednesday, November 10, 2010

ഒരു ബ്ലോഗർക്ക്‌ സംഭവിച്ച ദുര്യോഗം..!


ഇതൊരു സിനിമാ റിവ്യൂ അല്ല. എങ്കിലും ഈ സിനിമയെക്കുറിച്ച്‌ പരാമർശിക്കാതെ വയ്യ. കേരളത്തിൽ ഏറെ ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന ഒരു സിനിമയാണ് ഷാജി അസീസിന്റെ ഒരിടത്തൊരു പോസ്റ്റ്മാൻ. നിള ക്രീയേഷൻസിന്റെ ബാനറിൽ ഷാജി - ബഷീർ സിൽസില നിർമ്മിച്ച ഈ സിനിമയിലെ കേന്ദ്രകഥാപാത്രമായ പോസ്റ്റ്മാനെ ഇന്നൻസന്റ്‌ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. തമാശയുടെ ബാക്ഡ്രോപ്പിൽ വളരെ സീരിയസ്സായ ഒരു വിഷയം ഷാജി നമ്മുടെ മുന്നിലേയ്ക്കിട്ടു തരുന്നുണ്ട് ഈ സിനിമയിലൂടെ. പണ്ടൊക്കെ പത്രം പോലെ, പാൽക്കാരനെപ്പോലെ പോസ്റ്റ്മാനും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അത്രയേറെ ഉത്തരവാദിത്വമുള്ള ഒരു ഡ്യൂട്ടിയാണ് പോസ്റ്റ്മാന്റേത്‌. അതിൽ വീഴ്ച വരുത്തുന്നതും, കൃത്യവിലോപം കാട്ടുന്നതും അക്ഷന്തവ്യമാണ്.

യാതൊരു ഉത്തരവാദിത്വവുമില്ലാതെ, നേരാംവണ്ണം സ്വന്തം ജോലി നിർവ്വഹിക്കാത്ത അലസനും മടിയനുമായ ഒരു പോസ്റ്റ്മാന്റെ കഥയാണ് ഈ സിനിമ.  പോസ്റ്റ്മാന്റെ മകനായി കുഞ്ചാക്കോ ബോബൻ ഗംഭീരമായ ഒരു തിരിച്ചുവരവും നടത്തിയിരിക്കുന്നു. ഇനി സിനിമയിൽ നിന്ന്‌ കാര്യത്തിലേയ്ക്ക്‌ വരാം. പ്രമുഖ ബ്ലോഗറും കാർട്ടൂണിസ്റ്റുമായ ഖാൻ പോത്തൻ കോട്‌ ഈയിടെ നാട്ടിൽ ലീവിനു പോയപ്പോൾ ആറ്റുനോറ്റുണ്ടായൊരുണ്ണിയെപ്പോലെ ഒരു മാരുതി കാർ വാങ്ങിച്ചു ആകെ പൊല്ലാപ്പിലായി. കാർ വാങ്ങിയ സജീബ് ഖാന് ആർ. സി ബുക്കും പേപ്പറുമൊക്കെ തപാൽവകുപ്പിലൂടെ രജിസ്റ്റേഡായി അയച്ചിരുന്നു. പക്ഷെ, കാത്തിരുന്ന്‌ കാത്തിരുന്ന്‌ കണ്ണുകഴച്ചിട്ടും ഒരു സാദാ പേപ്പർ പോലും ഖാനെ തേടി വന്നില്ല. ബുക്കും പേപ്പറുമില്ലാതെ വണ്ടി പുറത്തിറക്കാൻ പറ്റാത്ത ഖാൻ തന്റെ വിലപ്പെട്ട ലീവ് ദിനങ്ങൾ മുഴുവനും ആർ. ടി ഓഫീസിലും, പോസ്റ്റാപ്പീസ്‌ പരിസരത്തുമായി പാഴാക്കി. ആർ. ടി ഓഫീസിൽ നിന്നും രേഖകൾ രജിസ്റ്റേഡായി അയച്ചതിനും, തന്റെ പോസ്റ്റോഫീസിൽ കൈപറ്റിയതിനും തെളിവുകൾ കണ്ട് അന്തംവിട്ട ഖാൻ പോസ്റ്റ്മാസ്റ്ററോട്‌ ചൂടായപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം അറിയുന്നത്‌.  സ്വന്തം അഡ്രസ്സിൽ വന്ന രജിസ്റ്റേഡ് ഏതോ ഒരുത്തൻ ഒപ്പിട്ടു വാങ്ങിക്കൊണ്ടുപോയത്രെ. താൽക്കാലികമായി നിയമിച്ച പോസ്റ്റുമാനാണ് ഈ രജിസ്റ്റേഡ്‌ ‘ഉടമസ്ഥന്’ കൈമാറിയതെന്നുപറഞ്ഞ്‌ ആ പോസ്റ്റ്മാസ്റ്റർ തലയൂരാൻ ശ്രമിച്ചപ്പോൾ നിയമപരമായി ഈ ഗുരുതരമായ കൃത്യവിലോപത്തെ നേരിടാനുള്ള ഒരുക്കത്തിലാണ് ഖാൻ പോത്തൻകോട്. ഉത്തരവാദപ്പെട്ട പോസ്റ്റ്മാസ്റ്ററും കൈയൊഴിയുമ്പോൾ ഇതിനുപിന്നിൽ വേറെ ചില കളികളുണ്ടെന്നത്‌ വ്യക്തമാണ്‌. യാതൊരു രേഖയുമില്ലാതെ ഏതോ ഒരുത്തന്, ഏതോ ഒരു താൽക്കാലിക ജീവനക്കാരൻ ഒരു വിലപ്പെട്ട രേഖ എങ്ങനെ, എവിടെ വച്ച്‌, എന്തുറപ്പിന്മേൽ കൈമാറി..?   ആർ. സി. ബുക്ക്‌ പണയം വച്ച്‌ പണം തട്ടുന്നവരും, ജീവനക്കാരും തമ്മിലുള്ള ഒത്തുകളികളെക്കുറിച്ച്‌ കൂടുതൽ അന്വേക്ഷിക്കേണ്ടിയിരിക്കുന്നു. ഗുരുതരമായ ഈ പ്രശ്നത്തിൽ ബ്ലോഗർമാർ പ്രതികരിക്കുകയും, പ്രതിഷേധിക്കുകയും വേണം. അല്ലെങ്കിൽ ഇനിയും നമുക്കുവരേണ്ട കത്തുകളും സർട്ടിഫിക്കറ്റുകളും, മറ്റ്‌ സുപ്രധാന രേഖകളും, മണിയോർഡറുകളുമൊക്കെ ആവിയായിപ്പോകുകതന്നെ ചെയ്യും‌. കേരള കൌമുദി ഫ്ലാഷിൽ വന്ന ആ വാർത്ത താഴെ.

Friday, November 05, 2010

ഹസാർവില്ലയിലെ രാത്രികൾ..

മടുപ്പിന്റെ ശബ്ദസൂചികൾ
മിടിയ്ക്കുന്ന രാത്രിയിൽ നഗരം
തീവെളിച്ചമായ്‌ത്തനിച്ചിരിക്കുന്നു...

മൗനം വലിച്ചുടച്ചശാന്തമാം
മൺകൂടിനുള്ളിൽ ഞാൻ ലഹരിയിൽ
നഗരമേ നിന്നെ പ്രണയിച്ചു പോകുന്നു...

ചുമച്ചുതുപ്പുന്ന നരച്ച വാക്കിനാ-
ലൊരു ശബ്ദസങ്കേതമുടഞ്ഞുതീരുമ്പോൾ,
ശിഷ്ടരാത്രിയിൽ നിന്നെപ്പുണർന്നിരിക്കുന്നു ഞാൻ..

പുറത്തുവെട്ടം മലർന്നുവീഴുമ്പോൾ
നഗരയൗവ്വനം ജ്വലിച്ചിരിക്കുന്നു,
കള്ളീ..,
നിന്നിലേയ്ക്കെന്നെ നീ വലിച്ചടുപ്പിക്കുന്നു..

രാത്രിവണ്ടികൾ പാഞ്ഞുതീരുമശ്വവേഗങ്ങൾ-
ഇരുളിൽ‌പ്പുതഞ്ഞകലുന്നമാത്രയിൽ വീണ്ടും
നഗരവും ഞാനും മരിച്ചുപോകുന്നു...

ഉറങ്ങാതിരിക്കുക നഗരമേ നീയെനിക്കുക്കൂട്ടായ്‌
നമ്മളന്യോന്യമീവിധം നെഞ്ചോടുചേരുക,
നിന്നിലേയ്ക്കെന്നെ നീ നിത്യമുള്ളിൽക്കൊരുക്കുക...

എനിക്കുകാണാമേതിരുട്ടിലും നീ-
യെന്നെത്തുറിച്ചുനോക്കുന്നതുമൊച്ച-
യില്ലാതെയുറക്കെച്ചിരിക്കുന്നതും....

പകൽവെളിച്ചം വെറുക്കുവോളം നമുക്കീ-
യിരുട്ടിന്റെ കറുത്ത കാമം കടഞ്ഞെടുക്കാം,
കണ്ണിൽ നിദ്രവീഴാതെയീമണ്ണിന്നു കാവലേകാം..

പുലർച്ചെനാമില്ല, രണ്ടുരൂപങ്ങളായ്‌-
ത്തെറിച്ചുപോകുമെങ്കിലും നഗരമേ
രാത്രിയിൽ നീയെന്നെയുമ്മവച്ചുണർത്തുക...!