പരാജയപ്പെടുമ്പോഴാണ്
ഓരോ പ്രണയവും
ഏറ്റവും മധുരതരമായിത്തോന്നുക...
വേദനകളിലും, ഓർമ്മകളിലും
മാത്രമാണവ കൂടുതൽ ദീപ്തമാവുക..
നഷ്ടപ്പെടലുകളും,
വേർപിരിയലുകളും കടന്ന്
അവസാന എപ്പിസോഡ്
നിശബ്ദമായി തെളിയുമ്പോഴാണ് നമുക്കുള്ളിലെ
പ്രണയം തിരിച്ചറിയപ്പെടുന്നതും...
നിങ്ങൾ പ്രണയപരാജിതനെങ്കിൽ
ഒരിക്കലും ദു:ഖിക്കാതിരിക്കുക,
എന്തുകൊണ്ടെന്നാൽ
പ്രണയം ഒരിക്കലും പരാജയപ്പെടുന്നില്ല;
വിവാഹത്തോടെ പൂർണ്ണമാകുന്നുമില്ല.
തിരിച്ചുകിട്ടുമ്പോഴും, തിരിച്ചുകിട്ടാത്തപ്പോഴും
ഒരേ പോലെ നമ്മെയെപ്പോഴും
ആർദ്രമാക്കുന്ന മാജിക്കാണ് പ്രണയം..
പരാജയപ്പെട്ട ഓരോ പ്രണയവും
ഒരിക്കലുമുണങ്ങാത്ത മുറിവുപോലെ
കാലാതീതമാവുകതന്നെചെയ്യും..
വാൽ: നിങ്ങൾ പ്രണയിച്ചോളൂ..,
പക്ഷെ, പ്രണയത്തിന്റെ ശുഭകരമായ എൻഡ്
വിവാഹം മാത്രമാണെന്ന് വ്യാഖ്യാനിക്കരുത്.
എന്ന്,
വിവാഹശേഷവും പ്രണയം ആസ്വദിക്കുവാൻ
കഴിയുന്ന ഒരു നിഷ്കളങ്കൻ.
9 പേർ മൊഴിഞ്ഞു:
യഥാർത്ഥ പ്രണയം വിവാഹ ശേഷമാണ്!!
ന്റമ്മോ.. ഒരിക്കല്‍ പോങ്ങുംമോടന്‍ ഇങ്ങനെ ഒന്നെഴുതിയതിന്റെ ഒന്നാം വാര്‍ഷികം അടുക്കുകയാണ്. എന്തായാലും ഓരോരുത്തര്‍ക്ക് ഒരോ അഭിപ്രായമാണല്ലോ? :)
ഒരു പ്രണയമെന്‍ നെഞ്ചിലെ തീനാളമായീ,
ആത്മാവിലെരിയുന്ന തീജ്വാലയായി. പറയുവാനരുതാതെ മോഹമാം പൈങ്കിളി,
പുലരാ പുലരിയെ തേടിപ്പറന്നു പോയ്.
ഉഷസിണ്റ്റെയാല തന്‍ മൂശിയിലുരുകുന്നു,
നീറുമെന്‍ സ്വപ്നത്തിനവസാന തുള്ളിയും.
''യഥാർത്ഥ പ്രണയം വിവാഹ ശേഷമാണ്!!'' ആണോ ഭായി..? വീട്ടിൽ വിളിച്ചു ചോദിച്ചാൽ അറിയാം സത്യം..!
പോങ്ങുമൂടൻ അങ്ങനെയൊരു ‘വെടി’ക്കെട്ടെഴുതിയതുകൊണ്ട് പ്യാരിക്കൊരു പോസ്റ്റിനൊരു വകയായി. ഇനി ഇതു വായിച്ചപ്പോൾ എനി സ്കോപ്പ്..?
ദാ കണ്ടോ ആസാദ് എന്ന കാമുകന്റെ ഹൃദയം പ്രണയനൊമ്പരത്താൽ നിറഞ്ഞുകവിയുന്നത്..? നിങ്ങളിതു കാണുന്നില്ലേ മാളോരേ..
യേസ്, യഥാർത്ഥ പ്രണയം വിവാഹ ശേഷമാണ് (അവളുടെ ഭര്‍ത്താവ് പാവമാണെങ്കില്‍)
എന്ന്,
വിവാഹശേഷവും പ്രണയം ആസ്വദിക്കുവാൻ
കഴിയുന്ന ഒരു നിഷ്കളങ്കൻ
(മോനേ, നിഷ്കളങ്കാ...വേണ്ടായിരുന്നൂട്ടോ)
{പോങ്ങുമ്മൂടന്‍ അതിന്റെ ബാക്കിയെന്നൊക്കെ പറയാവുന്ന ഒരെണ്ണം കൂടി പോസ്റ്റിയിട്ടുണ്ട്}
വിവാഹശേഷവും പ്രണയം ആസ്വദിക്കുവാൻ
കഴിയുന്ന ഒരു നിഷ്കളങ്കൻ,യഥാർത്ഥ പ്രണയം
ഹൃദയത്തിന്റെ ഉള്ളറകളിൽ നമുക്കു
സ്വന്തമായതു നാം താഴിട്ടു പൂട്ടുക.
വളരെ കറക്റ്റ് പണിക്കരെ...ആത്മാര്‍ഥമായ പ്രണയത്തിന്‍റെ ഏറ്റവും തീവ്രമായ അവസ്ഥയാണ് വേർപിരിയല്‍... ആത്മാര്‍ഥമായ പ്രണയമാണെങ്കില്‍ മാത്രം. ആഗ്രഹിച്ച പ്രണയം നേടിയാല്‍ പോലും ഇത്രയും തീവ്രത ഉണ്ടാവുമെന്ന് തോന്നുന്നില്ല...
njaan onnu koodi premikkatte
Post a Comment