Thursday, March 03, 2011

ബൂലോകത്തുനിന്നൊരു ശേഷം ചിന്ത്യം!



സൌഹൃദം വെബ്ബ് ടീം അണിയിച്ചൊരുക്കുന്ന ബൂലോകത്തെ ആദ്യത്തെ മൂവീ ഫിലിം.
ത്രീ ഡോട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാസ് തിരുവനന്തപുരം നിർമ്മിച്ച്‌ സുനിൽ പണിക്കർ സംവിധാനം ചെയ്യുന്ന ‘ശേഷം ചിന്ത്യം’ എന്ന
സിനിമയുടെ പൂജ ഈ മാസം ഇരുപതാം തീയതി തിരുവനന്തപുരത്തു നടക്കും.
ഏപ്രിൽ രണ്ടിന് കോട്ടയത്തെ പാലായിൽ ഒറ്റ ഷെഡ്യൂളിൽ സിനിമയുടെ
ചിത്രീകരണം ആരംഭിക്കും. പ്രശസ്ത ബ്ലോഗർ ഹരി പാലയാണ് (പോങ്ങുമ്മൂടൻ) കഥയും, തിരക്കഥയും, സംഭാഷണവും നിർവ്വഹിക്കുന്നത്‌. ബിജുമേനോൻ, സിദ്ധിഖ്, ഡോ. ബിജു എബ്രഹാം, സംവൃതാ സുനിൽ,  ജഗതി, സുരാജ് വെഞ്ഞാറമ്മൂട്‌, ബിജുക്കുട്ടൻ, ബാലചന്ദ്രൻ ചുള്ളിക്കാട്‌, ബിന്ദു പണിക്കർ, പ്രീതികാ സുരേഷ് തുടങ്ങിയവർ അഭിനയിക്കുന്നു. ഛായാഗ്രഹണം സന്തോഷ് മേലത്തുമേലെ. യേശുദാസ്, ചിത്ര, ശ്വേതാമോഹൻ, മുരുകൻ കാട്ടാക്കട, അനിൽ ഭാസ്കർ എന്നിവർ ആലപിക്കുന്ന ഗാനങ്ങൾക്ക്‌ ഈണം നൽകുന്നത്‌ ഗായകൻ പത്മശ്രീ കെ. പി. ഉദയഭാനുവും, ബോംബെ രവിയുമാണ്. കവിതയും, ഗാനരചനയും സുനിൽ പണിക്കർ നിർവ്വഹിക്കുന്നു. സൌഹൃദം കൂട്ടായ്മയിലെ സജീവ പ്രവർത്തകരായ കെ. സി. ജോഷി, അഖിൽ, അനിൽ കുരിയാത്തി തുടങ്ങിയവരാണ് അണിയറയിൽ.
പ്രതികാരം ജീവിതത്തെ ഒരിക്കലും വിശുദ്ധീകരിക്കുന്നില്ല. നന്മ കൊണ്ടാവണം മധുരമായ പകവീട്ടലുകൾ പൂർണ്ണമാകേണ്ടത്. ഓരോ നന്മയും ഓരോ ശരികളാണ്. കാലാതീതമായ ഒരു മുറിവുപോലെ ആ നന്മ പ്രതിയോഗിയെ കീഴ്പ്പെടുത്തുക തന്നെ ചെയ്യും. ഈ സിനിമ അത്തരമൊരു നന്മയുടെ ഓർമ്മപ്പെടുത്തലാണ്. സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്ന പുതിയകാലത്തിൽ സമൂഹത്തിന് നൽകുന്ന ഒരു മെസ്സേജായിരിക്കും ശേഷം ചിന്ത്യം.

19 പേർ മൊഴിഞ്ഞു:

നട്ടപ്പിരാന്തന്‍ said...

അഭിനന്ദനങ്ങള്‍ സുനില്‍......

ഇനിയും ഇനിയും ഇത്തരം സുഖമുള്ള വാര്‍ത്തകള്‍ തരാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ.

തൂവലാൻ said...

ആശംസകൾ...കൂടുതൽ വാർത്തകൾക്ക് വേണ്ടി കാത്തിരിക്കുന്നു.

കുമാരന്‍ | kumaran said...

ആശംസകൾ.!!!

സജി said...

വില്ലന്‍ വേഷം .. മറക്കരുത്. പണിക്കരേ......................

വല്യമ്മായി said...

ആശംസകൾ

റ്റോംസ്‌ || thattakam .com said...

If U allow me i can i add this one in thattakam let me know

അലി said...

ആശംസകൾ!

Kalavallabhan said...

ആശംസകൾ അറിയിക്കുന്നു..
ബ്ലോഗിന്റെ പുതിയ കാൽ വെയ്പ്പ്

chithrakaran:ചിത്രകാരന്‍ said...

ആശംസകള്‍ !!!

BIJU KOTTILA said...

ഒത്തിരി ആശംസകൾ

ഭായി said...

വാർത്ത അറിഞതിൽ സന്തോഷം.
വീണ്ടും വീണ്ടും ഉയരങളിൽ എത്തെട്ടെയെന്ന് ആഗ്രഹിക്കുന്നു!

ആശംസകൾ.

വിപിൻ. എസ്സ് said...

ആശംസകൾ!

Naushu said...

ആശംസകൾ ....

രഞ്ജിത് വിശ്വം I ranji said...

ആശംസകള്‍ സുനില്‍ ...

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പ്രിയ സുനിൽ, നവാസ്…
രണ്ടാൾക്കും മറ്റു സ്നേഹിതർക്കും വിജയാശംസകൾ.

സന്തോഷ്‌ പല്ലശ്ശന said...

കുടുംബത്തോടെ ഒരു സിനിമ സെലിബ്രേഷന് ഞാനും തയ്യാറെടുക്കട്ടെ.... സ്വന്തം രക്തബന്ധമുള്ള ഒരു സിനിമ...

എനിക്ക് ഉറപ്പുണ്ട് സുനിലിന്റെ ഓരോ ഫ്രെയിമും മലയാളി ഹൃദയത്തിലേറ്റുവാങ്ങും.

ശ്രീ പൊങ്ങുമൂടനും എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍

നൂലന്‍ said...

ആശംസകൾ

ഏറനാടന്‍ said...

വളരെ സന്തോഷമുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു. വിവരങ്ങള്‍ ഇനിയും അറിയാന്‍ കാത്തിരിക്കുന്നു.

ഇ.എ.സജിം തട്ടത്തുമല said...

ബ്ലോഗ്ഗർ മാർ നിർമ്മിച്ച്, ബ്ലോഗർ സംവിധാനം ചെയ്യുന്ന, ബ്ലോഗ്ഗർ തിരക്കഥയെഴുതുന്ന ബ്ലോഗർമാർ അഭിനയിക്കുന്ന ചിത്രം. നിങ്ങൾ ബൂലോകത്തിന് അഭിമാനം. സിനിമയുടെ നിർമ്മണ പുരോഗതികൾ ഇടയ്ക്കിടെ ബൂലോകരെ അറിയിക്കുവാൻ താല്പര്യപ്പെടുന്നു. ഈ സിനിമ ബൂലോകത്ത് ഒന്ന് ആഘോഷിക്കണം. ആശംസകൾ! ആശംസകൾ!