ശേഷം ചിന്ത്യത്തിന്റെ പൂജ ഏപ്രിൽ 14-ന്
പൂയപ്പള്ളി ഫിലിംസിന്റെ ബാനറിൽ ത്രീ ഡോട്ട്സ് അവതരിപ്പിക്കുന്ന ശേഷം ചിന്ത്യത്തിന്റെ പൂജ താരങ്ങളിൽ ചിലരുടെ അസൌകര്യം കണക്കിലെടുത്ത് വിഷുദിനത്തിലേയ്ക്ക് മാറ്റിയിരിക്കുന്നു. തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലിൽ രാവിലെ 10 മണിക്കാണ് പൂജ. ഹരി പാല കഥയും, തിരക്കഥയും, സംഭാഷണവുമെഴുതി സുനിൽ പണിക്കർ സംവിധാനം ചെയ്യുന്ന ശേഷം ചിന്ത്യം ചിങ്ങം ഒന്നിന് പാലായിൽ ചിത്രീകരണം ആരംഭിക്കും. 1994-ൽ റിലീസ് ചെയ്ത ‘വധു ഡോക്ടറാണ്’ എന്ന ജയറാം ചിത്രം നിർമ്മിച്ച പൂയപ്പള്ളി ഫിലിംസിന്റെ ബാനറിൽ ഈ സിനിമ പൂർത്തിയാക്കപ്പെടും. ബൂലോകം ഓൺലൈൻ അഡ്മിനുകളായ ഡോ. ജെയിംസ് ബ്രൈറ്റും, ഡോ. മോഹൻ ജോർജ്ജുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. താരങ്ങളിലും, മറ്റു ടെക്നീഷ്യൻസിലും കാര്യമായ മാറ്റങ്ങളില്ലാതെ സിനിമയുടെ പ്രി-പ്രൊഡക്ഷ്ൻസ് വർക്കുകൾ പുരോഗമിക്കുന്നു. ബിജുമേനോൻ, ഡോ. ബിജു എബ്രഹാം, സിദ്ദിഖ്, ലക്ഷ്മി ഗോപാലസ്വാമി, ശരണ്യ മോഹൻ, ജഗതി, സുരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ബിജുക്കുട്ടൻ, കെ. ബി. വേണു, ബിന്ദു പണിക്കർ, കുളപ്പുള്ളി ലീല തുടങ്ങിയവർ അഭിനയിക്കുന്നു. ഒ.എൻ.വി കുറുപ്പിന്റേയും, സുനിൽ പണിക്കരുടേയും വരികൾക്ക് കെ. പി. ഉദയഭാനുവും, അനിൽ ഭാസ്കറും, സാം ഐസക്കും ഈണം നൽകുന്നു. ക്യാമറ സന്തോഷ് മേലത്തുമേലെയും, എഡിറ്റിംഗ് പി. സി. മോഹനനും നിർവ്വഹിക്കുന്നു. യേശുദാസ്, ചിത്ര, ശ്വേതാമോഹൻ, മുരുകൻ കാട്ടാക്കട, അനിൽ ഭാസ്കർ എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു.

6 പേർ മൊഴിഞ്ഞു:
ലേറ്റായാലും ലേറ്റസ്റ്റാ വരൂ പണിക്കരെ...
എല്ലാവിധ ആശംസകളും!
വിഷു ഇങ്ങെത്തിയില്ലേ... എല്ലാം ഭംഗിയായി നടക്കും... പല്ലശ്ശന മീന്‍ങ്കുളത്തി ഭഗവതിയുടെ അനുഗ്രഹം ഉണ്ടാകും.. ആ ഉറപ്പ് എന്റെ വക
പണിക്കരേട്ടാ ആശംസകള്‍.
എനിക്കും ഒരു റോള്‍ തരോ..
ബ്ലോഗ്ഗർ മാർ നിർമ്മിച്ച്, ബ്ലോഗർ സംവിധാനം ചെയ്യുന്ന, ബ്ലോഗ്ഗർ തിരക്കഥയെഴുതുന്ന ബ്ലോഗർമാർ അഭിനയിക്കുന്ന ചിത്രം. നിങ്ങൾ ബൂലോകത്തിന് അഭിമാനം. സിനിമയുടെ നിർമ്മണ പുരോഗതികൾ ഇടയ്ക്കിടെ ബൂലോകരെ അറിയിക്കുവാൻ താല്പര്യപ്പെടുന്നു. ഈ സിനിമ ബൂലോകത്ത് ഒന്ന് ആഘോഷിക്കണം. ആശംസകൾ! ആശംസകൾ!
ഹലോ ഞാന്‍ മുഹമ്മദ് റിയാസ് .എനിക്കൊരു സംശയം ചോതിചോട്ടെ .നിങള്‍ എങ്ങിന്യാ ഫേമസ് ആയെ ...
എന്നെ കൂടി നിങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുമോ ....
my email id is :mdriyas92@gmail.com
my blog: www.mdriyas92.blogspot.com
Post a Comment