Sunday, April 17, 2011
വിഷക്കണി അഥവാ വിഷുക്കെണി
ജ്യോതിഷത്തിൽ എനിക്ക് അത്യപൂർവ്വമായ സിദ്ധികളുണ്ടെന്ന് എന്റെ ആരാധകർക്കറിയാം.
ഞാനവരെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടുമില്ല. അൽഭുതമെന്നു പറയട്ടെ, അവിശ്വാസികളേയും, അഹിന്ദുക്കളേയും, അസൂയക്കാരേയും ഒരുപോലെ എന്നിൽ വിശ്വാസമർപ്പിക്കാൻ പ്രേരിപ്പിച്ച ഇതൊരെണ്ണം മതി, എക്കാലവും എന്റെ കഴിവിൽ സംശയദൃഷ്ടിയുള്ള വിടുവായന്മാരുടെ വായടയ്ക്കാൻ. പക്ഷെ എന്റെ കണക്കുകൂട്ടലുകൾ ഈ വിഷുദിനത്തിൽ പിഴച്ചു. മനോരമയും, മാതൃഭൂമിയും, കേരളകൌമുദിയും, മംഗളവുമൊക്കെ ഒത്തുചേർന്ന് ഈ വിഷുവിനെന്നെ ചതിച്ചു. ജോഷി മമ്മൂട്ടിയെ ചതിച്ചപോലെ... എങ്ങനെ നമ്മളിനി പത്രങ്ങളെ വിശ്വസിച്ച് ജീവിക്കും..? ഈ പത്രക്കാരേയും, സാലറി ബേസ്ഡ് ജ്യോത്സ്യന്മാരേയും നമ്പി ഞാനെങ്ങിനെ നിങ്ങൾക്കുവേണ്ടി സത്യസന്ധമായി ഗ്രഹനില നോക്കും..? എങ്ങനെ വിശ്വാസയോഗ്യമായ വർഷഫലമെഴുതും..? എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട വിഷു ആയതുകൊണ്ട് മാത്രം പ്രഗൽഭരായ (എന്നെക്കാൾ) ജ്യോത്സ്യരത്നങ്ങളെഴുതിയ ഈ വർഷത്തെ വിഷുഫലം ചൂടോടെ വായിച്ചു ഞെട്ടി. പ്രമുഖ പത്രങ്ങളിലെ ജ്യോതിഷന്മാരെഴുതിയതിന്റെ ലിങ്കങ്ങൾ താഴെ കിടപ്പുണ്ട്. ഇതിൽ ഏത് പത്രത്തിലെ ജ്യോത്സ്യനെഴുതിയതാണ് യഥാർത്ഥ വിഷുഫലമെന്നറിയാൻ ഞാനിനിയേതു ഗോപാലകൃഷ്ണനെ ചെന്ന് കാണണം..? അപ്രതീക്ഷിതമായ ഈ ആഘാതത്തിൽ മീറ്റിനുപോലും പങ്കെടുക്കാനുള്ള താൽപ്പര്യം നഷ്ടപ്പെട്ട എനിക്ക് എങ്ങനെ ഇത്തവണത്തെ ബ്ലോഗ് വിഷുഫലം ഇനി എഴുതാനാകും..? ജ്യോതിഷം ശാസ്ത്രമാണെന്നും, സത്യമാണെന്നും, കൃത്യതയുള്ളവയാണെന്നും കേട്ടിട്ടുണ്ട്. ശുദ്ധമായ കുടിവെള്ളവും, പാലും ഏതുഗാണ്ടയിലും ഒരേ നിറത്തിൽ കാണപ്പെടുന്നതുപോലെ, സൂര്യൻ കിഴക്കുമാത്രം ഉദിക്കുന്നതു പോലെ, ലോകത്തെവിടെയും നാലും മൂന്നും ഏഴ് എന്ന സ്ഥിരതാപ്രഭാവംപോലെ ഒരൽപ്പം സുവ്യക്തത, ഒരിമ്മിണി സുതാര്യത എന്തുകൊണ്ടാണ് ജ്യോതിഷത്തിൽ കാണപ്പെടാത്തത്..? ആര് പ്രവചിച്ചാലും, ആര് ഗണിച്ചാലും ഒരിക്കലും ഒരേപോലെ വരാത്ത ജ്യോതിഷഫലങ്ങൾ എന്തുകൊണ്ടാണ് പരസ്പരവിരുദ്ധമാകുന്നത്..? ജ്യോതിഷം അടിസ്ഥാനരഹിതമായ കണക്കുകളുടെ, അബദ്ധങ്ങളുടെ, ഭാവനയുടെ (നടിയല്ല) വിളനിലമാകുമ്പോൾ എന്റെ സംശയങ്ങൾക്ക് ആര് സമാധാനം പറയും..? അടിസ്ഥാനഘടകങ്ങളും, പ്രയോഗരീതികളും ഒന്നുതന്നെയായിരുന്നിട്ടും ഉപയോഗപ്പെടുത്തുന്നവരുടെ പാണ്ഡിത്യത്തിലും, സിദ്ധിയിലും, പരിചയസമ്പന്നതയിലുമുള്ള ഏറ്റക്കുറച്ചിലുകൾ കൊണ്ടാകുമോ ഒരേപോലെ ഭവിക്കേണ്ട ഫലങ്ങൾ ഭിന്നവും, വിപരീതവുമായിപ്പോകുന്നത്..? എന്തര് പുണ്ണാക്കായാലും വർഷഫലോം, വാരഫലോം നിങ്ങൾക്കുവേണ്ടി നോക്കുന്ന വിഫലശീലത്തോട് ഞാൻ വിട പറയുന്നു.. പായലേ വിട, പൂപ്പലേ വിട.. എന്നന്നേയ്ക്കും വിട ട...!
വിഷുഫല ലിങ്കംസ്:
അവലംബം: ജനയുഗം
Thursday, April 14, 2011
കാവ്യയെ തടസ്സപ്പെടുത്തിയ ജനാധിപത്യ സുവിശേഷക്കാരൻ..!
കാവ്യയ്ക്കൊരബദ്ധം പറ്റി, വേണ്ടാത്ത പൊല്ലാപ്പിനൊന്നും പോകേണ്ടന്ന് അപ്പൊഴേ അച്ഛനോട് പറഞ്ഞതാണ്.. മാധവേട്ടൻ കേട്ടില്ല. യഥാർത്ഥത്തിൽ ഇതൊരു കോൺസ്പിരസിയുടെ ഫലമാണോ..? എങ്കിൽ ആരാണ് ആ സോളിഡാരിറ്റിക്കാരൻ..? ഇന്നലെ വോട്ട് ചെയ്ത പ്രമുഖരിൽ പലരും ക്യൂ എന്ന ജനാധിപത്യ മര്യാദ പാലിക്കാതെയാണെന്ന് ചില രാഷ്ട്രീയ വിരോധികൾ. കേരളത്തിൽ സെലിബ്രിറ്റി ഗസ്റ്റുകൾ സാധാരണക്കാരനെ മറികടക്കുന്ന നിത്യസംഭവങ്ങൾ നിലവിലുള്ളപ്പോൾ കാവ്യസംഭവം ആസൂത്രിതമാണെന്ന് ചുമ്മാ അങ്ങ് ഊഹിച്ചോളൂ. ഡൈവോഴ്സ് ചെയ്ത നിഷാൽ ചന്ദ്രയുടെ വിസ്വ സ്വ സ്വ സ്വസ്ഥ ഡ്രൈവർ ശശിയപ്പയാണ് ആ വീരപുരുഷനെന്ന് ചിലർ.. കൊട്ടാരക്കരയില്‍ ഗണേഷ് കുമാറിന്റെ പ്രചാരണത്തിന് കാവ്യയും ദിലീപും പങ്കെടുത്തിരുന്നു. വോട്ടിടാൻ കാവ്യ വരുമെന്നുറപ്പിച്ച് ആ വൈരാഗ്യം തീര്‍ക്കാനായി മുൻ കൂട്ടി പ്ലാൻ ചെയ്തതാണെന്നും, പിണറായി പക്ഷക്കാരനായ ഡിവൈ.എഫ്.ഐ നേതാവാണ് ആ പ്രതികരിച്ച യുവാവെന്നും മറ്റുചിലർ... ഇതൊന്നുമല്ല, മീശമാധവൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വന്നു കാവ്യയെ ഒരുനോക്കുകാണാൻ കൊതിച്ച് ഉന്തിത്തള്ളി സെറ്റിൽ അലോസരമുണ്ടാക്കിയപ്പോൾ അന്ന് പോലീസിന്റെ തൊഴി വാങ്ങി പോയവനാണു ഇന്നലെ കലിപ്പു തീർത്തതെന്ന് മറ്റ് ചിലർ... ഇതിലേതാ സത്യമെന്ന് നിങ്ങൾ തന്നെ ഊഹിച്ചോളൂ...
അടുത്തവർഷവും ജനാധിപത്യ മര്യാദകൾ ലംഘിക്കുന്ന വി.ഐ.പി വോട്ടർമാർ മുന്നോട്ടുവരട്ടെ, സാധുക്കളായ ഓരോ ബ്ലോഗർമാർക്കും വീണ്ടും ഇത്തരത്തിൽ എക്സ്ക്ലൂസീവ് വാർത്തകൾ ചുളുവിൽ കിട്ടട്ടെ. ഞാനായിട്ട് ഒരു പോസ്റ്റിനുള്ള വക കളഞ്ഞില്ലെന്ന പരാതി വേണ്ട. എന്തൊക്കെ പറഞ്ഞാലും രണ്ടാമതുവന്ന് വോട്ട് രേഖപ്പെടുത്തിയിറങ്ങിയപ്പോൾ കാവ്യയുടെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ;
‘ശ്ശെ വറണ്ടാർന്നു..’
Sunday, April 03, 2011
Friday, April 01, 2011
യെന്തിരൻ..!
![]() |
| ച്യുതി=നാശം അച്യുതം=നാശമില്ലാത്തത് അച്യുതൻ=നാശമില്ലാത്തവൻ (കൂടെനിന്ന് പണിയുന്നവന്റെ നാശം അച്ചുമ്മന്റെ കൈകൊണ്ടാവാതിരിക്കട്ടെ) |
Subscribe to:
Posts (Atom)





